LDC ENGLISH 2013-14
[TRIVANDRUM - 09.11.2013]
EXPLANATORY ANSWERS:
1. (C) with
[familiar with something, familiar to someone എന്നിങ്ങനെ രണ്ടുതരം പ്രയോഗങ്ങളാണ് familiar-നെക്കുറിച്ച് പഠിക്കേണ്ടത്. I am familiar with this locality എന്നും This locality is familiar to me എന്നും പറയാം.]
2. (B) tallest
[വാക്യത്തില്‍ the ഉള്ളതിനാല്‍ തന്നരിക്കുന്ന ഓപ്ഷനുകളില്‍ tallest ആണ് അനുയോജ്യമാവുന്നത്. The-ക്കുശേഷമാണ് superlative adjective ഉപയോഗിക്കുന്നത്.]
3. ഈ വാക്യം negative imperative ആണ്. അതിനാല്‍ negative എന്ന ഉത്തരവും imperative എന്ന ഉത്തരവും ശരിയാണ്.
4. (A) was it
[വാക്യം negative ആയതിനാല്‍ positive tag ഉപയോഗിക്കണം. ഓപ്ഷനുകളില്‍ രണ്ടെണ്ണമാണ് positive tags. അവ was it, is it എന്നിവയാണ്. വാക്യത്തിലെ auxiliary verb, was ആയതിനാല്‍ അതേ auxiliary verb ആണ് question tag-ലും വരേണ്ടത്.]
5. (B) an
[Am, is, are, was, were എന്നീ വാക്കുകള്‍ക്കുശേഷം വരുന്ന singular noun-നു മുന്നില്‍ a/an ആണ് ഉപയോഗിക്കേണ്ടത്. Honest എന്ന വാക്കിന്റെ ഉച്ചാരണം തുടങ്ങുന്നത് o (ഓ) എന്ന ശബ്ദത്തിലായതിനാലാണ് an ഉപയോഗിച്ചത്. Honest, honour, hour, heir, honorarium എന്നിങ്ങനെയുള്ള വാക്കുകള്‍ക്കു മുന്നില്‍ an ആണുപയോഗിക്കുക.]
6. (A) will
[ഇനി വരാനിരിക്കുന്ന കാര്യത്തെക്കുറിച്ച് പറയുന്നതിനാല്‍ will ഉപയോഗിക്കുന്നു.]
7. (D) have known
[ഈ വാക്യത്തില്‍ for five years എന്ന time expression ഉള്ളതിനാല്‍ perfect tense ആണ് ഉപയോഗിക്കേണ്ടത്. ഓപ്ഷനുകളില്‍ D മാത്രമാണ് perfect tense-ലുള്ളത്.]
8. (C) would have
[If-clauseല്‍ had worked എന്ന past perfect tense ഉള്ളതിനാല്‍ main clause-ലും perfect tense വേണം. ഓപ്ഷനുകളില്‍ A, C എന്നിവയാണ് perfect tense ആയി വന്നിട്ടുള്ളത്. ഓപ്ഷന് A ഉപയോഗിക്കാത്തത് will എന്ന സഹായകക്രിയ past time-നെ കാണിക്കാത്തതിനാലാണ്. Will-ന്റെ past tense ആണ് would. അതിനാല്‍ would have been എന്നുപയോഗിക്കണം.]
]
]
9. (B) has been won
[By their team എന്നുള്ളതിനാല്‍ വാക്യം passive voice ആണെന്ന് മനസ്സിലാക്കാവുന്നതാണ്. ഓപ്ഷനുകളില്‍ passive-ല്‍ വരുന്നത് has been won മാത്രമാണ്.]
10. ശരിയുത്തരമില്ല.
[ഇത്തരത്തില്‍ of the two പ്രയോഗത്തോടുകൂടി വരുന്ന വാക്യത്തിലെ comparative degree adjective-നു മുന്നില്‍ the ഉപയോഗിക്കണം. Of the two sisters, Gayathri and Theertha, Gayathri is the more attractive എന്നതാണ് ശരിയായ വാക്യം. ഓപ്ഷനുകളില്നിന്നും more തെരഞ്ഞെടുത്താല്‍ ശരിയായ ഉത്തരമാവില്ല.]
11. (C) niece
12. (B) pleasant
13. (D) inquisitiveness
14. (A) civilized
15. (C) rejected
16. (A) Entrepreneur
17. (B) അഹങ്കാരം ആപത്താണ്
18. (C) Settlement
19. (A) from the beginning
20. (C) compound
No comments:
Post a Comment