Friday 23 February 2024

AUXILIARY VERBS - 01

 


LDC ENGLISH - 01 

o. abootty

=========================

AUXILIARY VERBS

Auxiliary verbs അഥവാ സഹായകക്രിയകള്‍ എന്ന പേരിലറിയപ്പെടുന്ന 27 വാക്കുകളുണ്ട് ഇംഗ്ലിഷില്‍. നിര്‍ബന്ധമായും ഇവയെക്കുറിച്ച് പഠിക്കണം. കാരണം ഇംഗ്ലിഷിന്റെ അടിത്തറക്ക് ശക്തിപകരുന്ന ഒന്നാണ് സഹായകക്രിയകള്‍. ആദ്യം ഇവ ഏതൊക്കെയാണെന്ന് നോക്കാം.

shall, should, will, would, can, could, may, might,    must, need, dare, ought to, used to; do, does, did

be, am, is, are, was, were, being, been

has, have, had

ഇവയെ modal auxiliary verbs എന്നും primary auxiliary verbs, semi-modal auxiliary verbs എന്നും മൂന്നായി തരംതിരിച്ചിട്ടുണ്ട്. 


modal auxiliaries

shall, should, will, would, can, could

may, might, must, ought to, used to

semi-modal auxiliaries

dare, need

primary auxiliary verbs

be, am, is, are, was, were, being, been; do, does, did

has, have, had


uses of auxiliary verbs

ഓരോ സഹായകക്രിയക്കും ഓരോ ഉപയോഗങ്ങളാണുള്ളത്. ഒരു sentence-ന്റെ tense മാറ്റുക, sentence-നെ negative-ലേക്ക് മാറ്റുക, sentence-നെ ചോദ്യരൂപത്തിലേക്ക് മാറ്റുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ auxiliary verbs-ന്റെ സഹായം തേടേണ്ടിവരും. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗരീതികള്‍ പഠിക്കുകയെന്നത് നിര്‍ബന്ധമായ കാര്യമാണ്. ഇനി ഒരോ സഹായകക്രിയയുടെയും ഉപയോഗരീതികള്‍ എങ്ങനെയൊക്കെയാണെന്നാണ് പഠിക്കേണ്ടത്.

will

ഭാവിയില്‍ നടക്കുന്ന ഒരു കാര്യത്തെക്കുറിച്ച് പറയാന്‍ ഉപയോഗിക്കുന്നു:

She will come tomorrow.

(അവള്‍ നാളെ വരും. - ഇത് statement sentence ആണ്. ഇത്തരം വാക്യത്തില്‍ subject-നുശേഷമാണ് auxiliary verb ഉപയോഗിക്കേണ്ടത്.) 

She will not come today.

(അവള്‍ ഇന്ന് വരില്ല. - ഇത് negative sentence ആണ്. Negative sentence ഉണ്ടാക്കുമ്പോള്‍ auxiliary verb-നുശേഷം not ഉപയോഗിക്കുന്നു. Will not എന്നത് ചുരുക്കിയെഴുതുമ്പോള്‍ won't എന്നാണെഴുതുക: She won't come today.)

Will she come tomorrow?

(അവള്‍ നാളെ വരുമോ? - ഇത് ചോദ്യവാക്യം. ചോദ്യമുണ്ടാക്കുമ്പോള്‍ subject-നുമുന്നിലായാണ് auxiliary verb ഉപയോഗിക്കുക. ഇത്തരം ചോദ്യങ്ങള്‍ക്ക് Yes അല്ലെങ്കില്‍ No എന്നീ രണ്ടു ഉത്തരങ്ങളിലൊന്നുമാത്രമേ നല്‍കാനാവൂ. അതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ Yes-or-No questions എന്ന പേരിലറിയപ്പെടുന്നു.)

Won't she come tomorrow?

(അവള്‍ നാളെ വരില്ലേ?) 

[Will not she come tomorrow? എന്ന് പറയരുത്.]

How will she come tomorrow?

(അവള്‍ നാളെ എങ്ങനെ വരും? - ചോദ്യവാക്യമുണ്ടാക്കുന്നത് question word ഉപയോഗിച്ചാണെങ്കില്‍ sentence-ന്റെ തുടക്കത്തില്‍ ചോദ്യവാക്ക് വരണം. തൊട്ടുശേഷമാണ് auxiliary verb ഉപയോഗിക്കേണ്ടത്. അതിനുശേഷം മാത്രമേ subject വരാവൂ.)

would

പലതരം ഉപയോഗമുള്ള വാക്കാണ് would. Will-ന്റെ past form ആണ് would.

Will-ന്റെ past tense ആയി ഉപയോഗിക്കുന്ന വാക്കാണിത്:

She said that she would return the book in two days.

(രണ്ടു ദിവസത്തിനകം പുസ്തകം തിരിച്ചുതരും എന്നവള്‍ പറഞ്ഞു. - നേരത്തെ ഒരാള്‍ പറഞ്ഞ കാര്യം വീണ്ടും പറയുമ്പോള്‍ will return (തിരിച്ചുതരും) എന്ന അര്‍ത്ഥത്തില്‍ would return എന്നുപയോഗിക്കണം.)

She would come tomorrow.

(അവള്‍ നാളെ നാളെ വരുമെന്ന് തോന്നുന്നു. - സാധ്യത കാണിക്കാനാണ് ഇവിടെ would ഉപയോഗിച്ചിരിക്കുന്നത്.)

Would you please come tomorrow?

(നാളെ വരാമോ? - ഒരു request നടത്തുമ്പോള്‍ ഉപയോഗിക്കുന്നു.)

I would like to meet the principal.

(എനിക്കൊന്ന് പ്രിന്‍സിപലിനെ കാണണം. - ഒരാഗ്രഹം പ്രകടിപ്പിക്കാനുപയോഗിക്കുന്നു.)

I would go to the beach in my college days.

(കോളജില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ബീച്ചില്‍ പോവാറുണ്ടായിരുന്നു. - കഴിഞ്ഞ കാലത്ത് പതിവായി നടന്ന കാര്യം സൂചിപ്പിക്കാനുപയോഗിക്കുന്നു.)

shall

Will എന്ന അര്‍ത്ഥത്തില്‍ ഭാവിയെ കാണിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണിത്. I, we എന്നിവയുടെ കൂടെയാണ് shall ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ ഇംഗ്ലിഷില്‍ ഭാവിയെ കാണിക്കാന്‍ shall-നു പകരം will തന്നെയാണ് I, we എന്നിവയുടെ കൂടെയും ഉപയോഗിക്കുന്നത്.

I shall help you.

(ഞാന്‍ നിന്നെ സഹായിക്കും.)

I shall not help him.

(ഞാന്‍ അവനെ സഹായിക്കുകയില്ല.)

How shall I help you?

(ഞാന്‍ നിന്നെ എങ്ങനെ സഹായിക്കും?)

ഞാന്‍ നിന്നെ സഹായിക്കണമോ? / ഞാന്‍ നിന്നെ സഹായിക്കട്ടെയോ? എന്ന അര്‍ത്ഥത്തിലാണ് Shall I help you? എന്ന വാക്യം ഉപയോഗിക്കുന്നത്. ഈ വാക്യത്തിന് ഞാന്‍ നിന്നെ സഹായിക്കുമോ? എന്ന അര്‍ത്ഥമില്ല.

should

വേണം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന സഹായക ക്രിയയാണിത്:

You should obey your parents.

(നിങ്ങള്‍ നിങ്ങളുടെ രക്ഷിതാക്കളെ അനുസരിക്കണം.)

You shouldn't believe her completely.

(താന്‍ അവളെ പൂര്‍ണ്ണമായും വിശ്വസിക്കേണ്ട.)

Should I help her?

(ഞാന്‍ അവരെ സഹായിക്കണോ?)

Why should I apologize?

(ഞാനെന്തിന് ക്ഷമ ചോദിക്കണം?)

can

കഴിയും എന്ന അര്‍ത്ഥത്തില്‍ കഴിവിനെ കാണിക്കാന്‍ ഉപയോഗിക്കുന്ന  സഹായക ക്രിയയാണിത്:

She can speak French.

(അവള്‍ക്ക് ഫ്രഞ്ച് സംസാരിക്കാന്‍ കഴിയും.)

She can't speak Arabic.

(അവള്‍ക്ക് അറബിക് സംസാരിക്കാന്‍ കഴിയില്ല.)

Can she speak Malayalam?

(അവള്‍ക്ക് മലയാളം സംസാരിക്കാന്‍ കഴിയുമോ?)

How can I help you?

(എനിക്ക് തന്നെ എങ്ങനെ സഹായിക്കാന്‍ കഴിയും?)

could

കഴിഞ്ഞു, കഴിഞ്ഞിരുന്നു എന്നീ അര്‍ത്ഥത്തിലുപയോഗിക്കുന്ന സഹായക ക്രിയയാണിത്:

She could understand his intention.

(അവള്‍ക്ക് അവന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ കഴിഞ്ഞു.)

He could swim at the age of five.

(അവന് അഞ്ചാം വയസ്സില്‍ നീന്താന്‍ കഴിഞ്ഞിരുന്നു.)

may

ഒന്നിലധികം സന്ദര്‍ഭത്തില്‍ ഉപയോഗിക്കുന്ന സഹായക ക്രിയയാണ് ഇത്. 

1. വിനയത്തോടെ അനുവാദം ചോദിക്കുന്നതിനും നല്‍കുന്നതിനും:

May I see a film today?

(ഇന്ന് ഞാന്‍ ഒരു സിനിമ കാണട്ടെയോ?)

You may go home now.

(തനിക്ക് ഇപ്പോള്‍ വീട്ടിലേക്ക് പോവാം.)

2. സാധ്യതയെ കാണിക്കാന്‍ ഉപയോഗിക്കുന്നു:

I may pass the examination.

(ഞാന്‍ പരീക്ഷ പാസ്സാവാന്‍ സാധ്യതയുണ്ട്.)

The bus may not come now.

(ബസ് ഇപ്പോള്‍ വരാന്‍ സാധ്യതയില്ല.)

3. പ്രാര്‍ത്ഥനക്കുവേണ്ടി ഉപയോഗിക്കുന്നു:

May God bless you!

(ദൈവം തന്നെ അനുഗ്രഹിക്കട്ടെ!)

might

സാധ്യതയെ കാണിക്കാനുപയോഗിക്കുന്ന മറ്റൊരു വാക്കാണിത്. Might ഉപയോഗിക്കുമ്പോള്‍ സാധ്യത കുറയുന്ന സൂചനയാണ് നല്‍കുന്നത്:

She might come early today.

(അവള്‍ ഇന്ന് നേരത്തെ വരാന്‍ സാധ്യതയുണ്ട്.)

must

വേണം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന സഹായക ക്രിയയാണിത്. ഇതേ അര്‍ത്ഥത്തിലുപയോഗിക്കുന്ന should-നേക്കാള്‍ ശക്തി കൂടിയ വാക്കാണിത്. അതിനാല്‍ എന്തെങ്കിലും കാര്യം ഊന്നിപ്പറയാന്‍ must ഉപയോഗിക്കണം:

I must post the letter now.

(എനിക്ക് ഈ കത്ത് ഇപ്പോള്‍ പോസ്റ്റ് ചെയ്യണം.)

You must not play with a knife.

(താന്‍ കത്തികൊണ്ട് കളിക്കരുത്.)

Why must I go to the office so early today?

(ഞാനെന്തിന് ഇന്ന് അത്ര നേരത്തെ ഓഫിസില്‍ പോവണം?)

dare

ധൈര്യപ്പെടുക എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന സഹായക ക്രിയയാണിത്. ഈ വാക്ക് സഹായക ക്രിയയായി ഉപയോഗിക്കുമ്പോള്‍ നിഷേധരൂപത്തിലും (negative) ചോദ്യരൂപത്തിലും മാത്രമേ ഉപയോഗിക്കാവൂ:

She daren't come with me.

(അവള്‍ എന്റെ കൂടെ വരാന്‍ ധൈര്യപ്പെടുന്നില്ല.)

Dare you come with me?

(എന്റെ കൂടെ വരാന്‍ ധൈര്യമുണ്ടോ?)

How dare you call her a fool?

(അവളെ വിഡ്ഢിയെന്ന് വിളിക്കാന്‍ തനിക്കെങ്ങനെ ധൈര്യം വന്നു?)

need

ആവശ്യമുണ്ടായിരിക്കുക എന്ന അര്‍ത്ഥം വരുന്ന സഹായക ക്രിയയാണിത്. സഹായക ക്രിയയായി ഉപയോഗിക്കുമ്പോള്‍ ഈ വാക്കും നിഷേധരൂപത്തിലും ചോദ്യരൂപത്തിലും മാത്രമേ ഉപയോഗിക്കുകയുള്ളൂ:

You needn't go with her.

(താന്‍ അവളുടെ കൂടെ പോവേണ്ടതില്ല.)

Need I come with you?

(ഞാന്‍ തന്റെ കൂടെ വരേണ്ടതുണ്ടോ?)

ought to

വേണം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന മറ്റൊരു സഹായക ക്രിയയാണിത്. Should ഉപയോഗിക്കുന്നിടത്തൊക്കെ ought to ഉപയോഗിക്കാം. ഇന്നത്തെ ഇംഗ്ലിഷില്‍ ought to കൂടുതലായി ഉപയോഗിക്കാറില്ല. പകരം should ആണ് ഉപയോഗിക്കുന്നത്: 

You ought to drink a lot of water daily.

(നിങ്ങള്‍ ദിവസവും ധാരാളം വെള്ളം കുടിക്കണം.)

You ought not to watch TV for a long time.

(താന്‍ ടിവി കുറേ നേരത്തേക്ക് കാണരുത്.)

Ought I to go there?

(ഞാന്‍ അവിടെ പോകണോ?)

used to

കഴിഞ്ഞ കാലത്ത് ഒരു കാര്യം പതിവായി ചെയ്തിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അക്കാര്യം ചെയ്യുന്നില്ലെന്നും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന സഹായക ക്രിയയാണ് ഇത്:

I used to read romantic novels.

(ഞാന്‍ പ്രണയ നോവലുകള്‍ മുമ്പ് വായിച്ചിരുന്നു - ഇപ്പോള്‍ വായിക്കാറില്ല എന്നര്‍ത്ഥം.)

She didn't use to read detective novels.

(അവള്‍ മുമ്പ് കുറ്റാന്വേഷണ നോവലുകള്‍ വായിച്ചിരുന്നില്ല - ഇപ്പോള്‍ വായിക്കാറുണ്ട് എന്നര്‍ത്ഥം.)

Did she use to read detective novels?

(അവള്‍ മുമ്പ് കുറ്റാന്വേഷണ നോവലുകള്‍ വായിച്ചിരുന്നുവോ?)

=================================================

PRACTICE QUESTIONS

1. It is a hospital. You .......... smoke.

a) may not b) don't have to

c) mustn't d) needn't

2. The doctor said I ………………. give up smoking.

a) must b) can

c) ought d) may

3. I ……………………… call you tonight.

a) will b) would

c) should d) used to

4. They haven't eaten for hours. They ............ be starving.

a) must b) can

c) may d) might

5. You .................. call him anymore. I have already called him.

a) need not b) must not

c) cannot d) will not

6. Teachers ................. beat children. It's forbidden.

a) need not b) should not

c) cannot d) must not

7. There is no need to answer the letter. 

[You ............... answer the letter.]

a) need not b) should not

c) must not d) will not

8. You have been riding non-stop for hours. You ………………….. be very tired.

a) must b) can

c) ought d) may

9. In my younger days I …………. run four miles at a stretch.

a) could b) can

c) should d) will

10. We ................... hurry up, we are already late.

a) ought b) must

c) need d) used to

ANSWERS:

1. c  2. a  3. a  4. a  5. a  6. d  7. a  8. a  9. a  10. b

**************************************


No comments:

Post a Comment