EXPLANATORY ANSWERS
1. Donor
[സംഭാവന നല്‍കുക, രക്തം നല്‍കുക തുടങ്ങിയ പ്രവൃത്തി ചെയ്യുന്നയാളെയാണ് donor എന്ന് പറയുന്നത്. അതായത്, donate ചെയ്യുന്നയാളാണ് donor. ഇവിടെ നല്‍കുക എന്ന പ്രവൃത്തി ചെയ്യുന്നതിനാല്‍ giver എന്ന അര്‍ത്ഥം യോജിക്കുന്നു.]
2. Oncologist
[അര്‍ബുദരോഗ സ്‌പെഷലിസ്റ്റാണ് oncologist. ഹൃദ്രോഗവിദഗ്ദ്ധനാണ് cardiologist. നേത്രരോഗവിദഗ്ദ്ധനെ ophthalmologist എന്ന് വിളിക്കുന്നു. രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം നടത്തുന്നയാളാണ് pathologist.]
3. doesn't he
[ഈ വാക്യത്തില്‍ auxiliary verb ഇല്ല. Main verb മാത്രമേയുള്ളൂ. അതിനാല്‍ main verb-നെ ഭാഗിച്ച് auxiliary verb കണ്ടെത്തണം. കാരണം auxiliary verb ഇല്ലാതെ question tag ഉണ്ടാക്കാനാവില്ല. Leaves എന്ന main verb-നെ ഭാഗിച്ചാല്‍ does + leave എന്നു കിട്ടും. ഈ does ഒരു auxiliary verb ആണല്ലോ. വാക്യം positive ആയതിനാല്‍ negative tag ഉപയോഗിക്കണം. അതിനാല്‍ doesn't he എന്നതാണ് ശരിയുത്തരം.]
4. is
[Subject part-ല്‍ വരുന്ന രണ്ട് nouns-നെ neither ...... nor കൊണ്ട് യോജിപ്പിച്ചാല്‍ nor-നുശേഷമുള്ള noun-നെ ആധാരമാക്കിയാണ് verb ഏത് വേണമെന്ന് തീരുമാനിക്കേണ്ടത്. ഇവിടെ nor-നുശേഷം brother എന്ന singular noun വരുന്നതിനാല്‍ singular verb ഉപയോഗിക്കണം. ഒപ്ഷനുകളില്‍ has, is എന്നീ singular verbs ആണുള്ളത്. Present-ന്റെ കൂടെ സാധാരണ has ഉപയോഗിക്കില്ല. കാരണം present എന്നത് ഒരു നാമവിശേഷണം (adjective) ആയിട്ടാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. അതിനാലാണ് is ശരിയുത്തരമായി വരുന്നത്.]
5. child
[offspring എന്ന വാക്കിന്റെ plural form-ഉം offspring എന്നുതന്നെയാണ്. അതിനാല്‍ offsprings എന്നുപയോഗിക്കരുത്.]
6. which
[car ഒരു വസ്തുവായതിനാല്‍ which ഉപയോഗിക്കുന്നു. ഒരു വ്യക്തിയാണെങ്കില്‍ who ഉപയോഗിക്കാം. ഇവിടെ what, if എന്നിവ ഉപയോഗിക്കേണ്ടതില്ല. കാരണം relative pronoun ആണ് ഇവിടെ ആവശ്യമായി വരുന്നത്.]
7. termination
8. theorem
[mathematics, tuition, biography എന്നിവയാണ് ശരിയായ spellings.]
9. fliudity
[fluidity എന്നതാണ് ശരി.]
10. came
[yesterday ഉള്ളതിനാല്‍ വാക്യം സൂചിപ്പിക്കുന്നത് past time-നെയാണ്. അതിനാല്‍ past tense verb ഉപയോഗിക്കണം. Had come, past time-നെയാണ് സൂചിപ്പിക്കുന്നതെങ്കിലും simple sentence-ല്‍ സാധാരണ ഇതുപയോഗിക്കാറില്ല.]
11. aren't I
[വാക്യത്തിലെ auxiliary verb, am ആണെങ്കിലും ഇതിന് amn't എന്ന പ്രയോഗമില്ലാത്തതിനാല്‍ aren't എന്നപയോഗിക്കണം.]
12. writes beautifully
13. an
[honourable എന്ന വാക്കിന്റെ ഉച്ചാരണം തുടങ്ങുന്നത് ഒ എന്ന vowel sound-ലായതിനാല്‍ an ഉപയോഗിക്കണം.]
14. would
[If-clause ലെ called എന്ന ക്രിയ past form-ല്‍ ആയതിനാല്‍ main clause-ലെ ക്രിയയും past form-ല്‍ വരണം. Will-ന്റെ past form ആണ് would. ഇവിടെ would have ഉപയോഗിക്കരുത്. കാരണം ഇത് perfect form ആണ്. ഇതുപയോഗിക്കണമെങ്കില്‍ if-clause ല്‍ had called എന്ന perfect form വരണം.]
15. are sleeping
[വാക്യത്തില്‍ now ഉള്ളതിനാല്‍ present continuous tense ഉപയോഗിക്കണം.]
16. foreigner
17. detach
18. don't they
[വാക്യം positive ആയതിനാല്‍ negative tag വരണം. ഒപ്ഷനുകളില്‍ don't they, didn't they എന്നിവയാണ് negative tags. വാക്യത്തില്‍ auxiliary verb ഇല്ലാത്തതിനാല്‍ know എന്ന main verb-നെ ഭാഗിക്കണം. ഇതിനെ ഭാഗിച്ചാല്‍ do + know എന്നാണ് വരിക. ഈ do ആണ് ഇവിടെ question tag-ല്‍ ഉപയോഗിക്കേണ്ടത്. (know : do + know; knows : does + know; knew : did + know)]
19. have
[Subject part-ല്‍ വരുന്ന രണ്ട് nouns-നെ neither ...... nor കൊണ്ട് യോജിപ്പിച്ചാല്‍ nor-നുശേഷമുള്ള noun-നെ ആധാരമാക്കിയാണ് verb ഏത് വേണമെന്ന് തീരുമാനിക്കേണ്ടത്. ഇവിടെ nor-നുശേഷം teachers എന്ന plural noun വരുന്നതിനാല്‍ plural verb ഉപയോഗിക്കണം. ഒപ്ഷനുകളില്‍ are, have എന്നീ plural verbs ആണുള്ളത്. Come-ന്റെ കൂടെ സാധാരണ are ഉപയോഗിക്കാറില്ല. എന്നാല്‍ have-ന്റെ കൂടെ come ഉപയോഗിക്കും. അതിനാലാണ് have ശരിയുത്തരമായി വരുന്നത്. ]
20. beside
[അരികെ എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് beside. അതേസമയം besides-ന്റെ അര്‍ത്ഥം in addition to (കൂടാതെ, പുറമേ) എന്നാണ്. She knows Arabic besides English എന്നു പറഞ്ഞാലര്‍ത്ഥം അവള്‍ക്ക് ഇംഗ്ലിഷിനു പുറമെ അറബിക്കും അറിയാം എന്നാണ്.]
No comments:
Post a Comment