Tuesday, 8 June 2021

WOMEN SUB-INSPECTOR 2016

WOMEN SUB INSPECTOR 2016
[Held on 28.05.2016]

EXPLANATORY ANSWERS:
1. (b) stops
[Shall ഭാവികാലത്തെ സൂചിപ്പിക്കുന്ന present form-ലുള്ള auxiliary verb ആണ്. അതിനാല്‍ തുടര്‍ന്നുവരുന്ന വാക്യത്തിലും present form-ലുള്ള verb ഉപയോഗിക്കണം. Stopped, past form ആയതിനാല്‍ ഉപയോഗിക്കാനാവില്ല. Stopping എന്നത് -ing verb ആയതിനാല്‍ ഒഴിവാക്കണം. -ing verbs വാക്യത്തില്‍ subject-ന്റെ verb ആയി ഉപയോഗിക്കുമ്പോള്‍ ഒരു auxiliary verb-ന്റെ സഹായമില്ലാതെ ഉപയോഗിക്കാനാവില്ല. അതിനാല്‍ stopping ഏത് tense-ലുള്ള verb ആണെന്ന് auxiliary verb ഇല്ലാതെ പറയാനാവില്ല. Stops, stop എന്നിവയാണ് present tense verbs. വാക്യത്തിലെ subject, it എന്ന singular pronoun ആയതിനാല്‍ singular verb ആയ stops ഉപയോഗിക്കണം.]
2. (c) during
[During-നുശേഷം ഒരു noun ആണ് വരിക: During his election campaign he promised to put the economy back on its feet. എന്നാല്‍ during എന്ന അതേ അര്‍ത്ഥം വരുന്ന while-നുശേഷം ഒരു sentence വരണം: Breakfast arrived while he was in the bathroom.]
3. (c) to
4. (b) haven't we
[വാക്യം positive ആയതിനാല്‍ negative tag ഉപയോഗിക്കണം. വാക്യത്തില്‍ have ഉള്ളതിനാല്‍ ഇതേ have തന്നെ question tag-ല്‍ ഉപയോഗിച്ചാല്‍ മതി.]
5. (c) more worser
[Bad-ന്റെ comparative word, worse ആണ്. ഇതിന്റെ കൂടെ more ഉപയോഗിക്കേണ്ടതില്ല. Worser എന്നൊരു വാക്ക് ഇംഗ്ലിഷിലില്ല.]
6. (b) is standing
[സ്ഥായിയായ കാര്യം പറയുമ്പോള്‍ continuous tense ഉപയോഗിക്കരുത്. പകരം simple present tense ഉപയോഗിക്കണം. അതിനാല്‍ stands എന്നുപയോഗിച്ചാല്‍ വാക്യം ശരിയാവും.]
7. (b) successor
8. (d) Ram asked which country I came from
[do come എന്നതിന്റെ past form, did come ആണ്. Indirect speech വരുന്നത് affirmative sentence ആണെങ്കില്‍ did come ആവശ്യമില്ല. പകരം ഇതിന്റെ ഒറ്റവാക്കായ came ഉപയോഗിക്കണം. ഉത്തരങ്ങളില്‍ രണ്ടെണ്ണത്തില്‍ ആണ് came ഉള്ളത്. ഇവയില്‍ ഒന്നാമത്തേതില്‍ you എന്ന pronoun അതേപടി ഉപയോഗിച്ചതാണ് തെറ്റ്.]
9. (c) a
[European എന്ന വാക്കിന്റെ ഉച്ചാരണം ആരം'ിക്കുന്നത് 'യ' എന്ന വ്യഞ്ജനശബ്ദത്തിലായതിനാല്‍ a ഉപയോഗിച്ചാല്‍ മതി. വാക്യം ഏത് യൂറോപ്പുകാരനാണെന്ന് പ്രത്യേകമായി എടുത്തുപറയാത്തതിനാല്‍ the ആവശ്യമില്ല.]
10. (c) The police arrested the criminal
[Passive voice-ലുള്ള വാക്യം active-ലേക്ക് മാറ്റുമ്പോള്‍ by-ക്കുശേഷം വരുന്ന noun/pronoun ഉപയോഗിച്ചാണ് തുടങ്ങേണ്ടത്. ഇവിടെ by-ക്കുശേഷം the police എന്നാണുള്ളത്. ഇതിലാണ് active voice തുടങ്ങേണ്ടത്. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ മൂന്നാമത്തേതില്‍ മാത്രമാണ് the police-ല്‍ വാക്യം തുടങ്ങുന്നത്. അതിനാല്‍ ഇതുതന്നെയാണ് ശരിയുത്തരം.]
*********************************

No comments:

Post a Comment