Wednesday 23 September 2020

GENERAL QUESTIONS - 52



ANSWERS 
  1. (D) isn't he? [Your brother is here എന്ന വാക്യം ചോദ്യകര്‍ത്താവ് ഇവിടെ ചുരുക്കിയെഴുതിയിരിക്കുകയാണ്. സാധാരണ auxiliary verb ചുരുക്കിയെഴുതുന്നത് pronounsന്റെ കൂടെയാണ്: She's speaking to someone. Noun-ന്റെകൂടെ ഈ രീതിയില്‍ എഴുതാറില്ല. ഒരു വ്യക്തിയുടെ എന്ന അര്‍ത്ഥത്തിലാണ് ഇത്തരത്തില്‍ സാധാരണ എഴുതുന്നത്. My brother’s house എന്നു പറയാം. ഇവിടെ അര്‍ത്ഥം 'എന്റെ സഹോദരന്റെ' എന്നാണ്. എന്തായാലും, ചോദ്യകര്‍ത്താവ് ഉദ്ദേശിച്ച അര്‍ത്ഥത്തിലേക്ക് കടക്കാം. She’s എന്നത് she is, she has എന്നീ രണ്ടു പ്രയോഗങ്ങളുടെയും ചുരുക്കരൂപമാണ്. അങ്ങനെ നോക്കുമ്പോള്‍ Your brother is, Your brother has എന്നിവ രണ്ടും വരാം. എന്നാല്‍ ഇവിടെ here എന്ന വാക്കുള്ളതിനാല്‍ Your brother is എന്നതാണ് അനുയോജ്യമാവുന്നത്. അതിനാല്‍ is-ന്റെ negative ആണ് question tagല്‍ വരേണ്ടത്.] 
  2. (A) through thick and thin [through thick and thin: പ്രയാസങ്ങളോ വിഷമങ്ങളോ ഉണ്ടായിട്ടും | hand in glove : വലിയ കൂട്ടുകെട്ടിലുള്ള | at sixes and sevens : കുഴങ്ങിയ അവസ്ഥയിലുള്ള | beside the mark : അപ്രസക്തമായ] 
  3. (A) looking forward to [look forward to : പ്രതീക്ഷിക്കുക] 
  4. (C) neither [But ഉപയോഗിക്കുന്നത് നേരത്തെ പറഞ്ഞ കാര്യത്തിന് വിരുദ്ധമായ സംഭവത്തെക്കുറിച്ച് പറയാനാണ്. ഏറ്റവും അടുത്ത സുഹൃത്തുക്കളെ പാര്‍ട്ടിക്ക് ക്ഷണിച്ചാല്‍ അവര്‍ വരികയാണ് ചെയ്യേണ്ടത്. ഇവിടെ വന്നില്ല എന്ന കാര്യമാണ് butനുശേഷം വരുന്നത്. അപ്പോള്‍ നിഷേധരൂപത്തിലുള്ള ഉത്തരമാണ് കിട്ടേണ്ടത്. ഓപ്ഷനുകളില്‍ neither മാത്രമേ നിഷേധരൂപത്തിലുള്ളൂ.] 
  5. (B) synthesise 
  6. (B) His brother never comes to school on time. [വാക്യത്തില്‍ neverന്റെ സ്ഥാനം verbനു മുന്നിലാണ്. മുകളില്‍ നല്‍കിയ വാക്യത്തിലെ verb ആണ് comes.] 
  7. (D) crises ഇത്തരത്തില്‍ -sis ല്‍ അവസാനിക്കുന്ന മറ്റു ചില വാക്കുകളെയും അവയുടെ ബഹുവചനത്തെയും പരിചയപ്പെടുത്തിത്തരാം: analysis - analyses basis - bases emphasis - emphases hypothesis - hypotheses diagnosis - diagnoses thesis - theses 
  8. more attractive [than ഉള്ളതിനാല്‍ comparative adjective ആണ് ഉത്തരമായി വരിക. ഓപ്ഷന്‍ C മാത്രമേ ഈ വിഭാഗത്തില്‍ വരുന്നുള്ളൂ.] 
  9. (D) spinster 
  10. (C) weak 


No comments:

Post a Comment