Wednesday 17 June 2020

GRAMMAR GENERAL QUESTIONS 5 O ABOOTTY

GRAMMAR GENERAL QUESTIONS 5 








ANSWERS:
1. (b) to go home

[Order someone to do something എന്നതാണ് ഇംഗ്ലിഷിലെ പ്രയോഗരീതി: The officer ordered his men to fire.]

2. (a) rustled

[ഇലകള്‍ പുറപ്പെടുവിക്കുന്ന ശബ്ദമാണ് rustle. പാമ്പുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദമാണ് hiss. കാറ്റ് പുറപ്പെടുവിക്കുന്ന ശബ്ദമാണ് murmur. വിറക് കത്തുമ്പോഴുണ്ടാകുന്ന ശബ്ദത്തെയും റേഡിയോയുടെ പടാപടാ ശബ്ദത്തെയുമാണ് crackle എന്നു പറയുന്നത്.]

3. (d) bush

[വളരെ പ്രശസ്തമായ ഒരു പഴഞ്ചൊല്ലാണിത്. ഇത്തരത്തിലുള്ള പഴഞ്ചൊല്ലുകള്‍ കഴിയുന്നത്ര പഠിച്ചുവെക്കുവാന്‍ ശ്രമിക്കണം.]

4. (b) set off

[put off : നീട്ടിവെക്കുക set off :യാത്രയാരംഭിക്കുക set on : ആക്രമിക്കുക set up : സജ്ജീകരിക്കുക]

5. (b) alma mater

[sine die (സീനെയ് ഡീഎയ്) : അനിശ്ചിത കാലത്തേക്ക് alma mater (ആല്‍മ മെയ്റ്റര്‍) : മാതൃവിദ്യാലയം bona fide (ബോന ഫൈഡി) : യഥാര്‍ത്ഥമായ prima facie (പ്രൈമ ഫെയ്ഷീ) : പ്രഥമദൃഷ്ട്യാ]

6. (c) imperative

[Verb-ല്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യമാണ് imperative sentence: 'Help her, please/Please, help her. അതേസമയം, subject-ല്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യമാണ് assertive sentence: You should help her/Your brother should go abroad. ഈ വാക്യം declarative sentence എന്ന പേരിലും അറിയപ്പെടുന്നു. ചോദ്യചിഹ്നത്തിലവസാനിക്കുന്ന വാക്യം interrogative sentence എന്ന പേരിലും (Are you a student?/Where is she going?) ആശ്ചര്യചിഹ്നത്തിലവസാനിക്കുന്ന വാക്യം exclamatory sentence എന്ന പേരിലും (What a beautiful girl she is!/How beautiful your sister is!) അറിയപ്പെടുന്നു.]

7. (c) applied

[administrate : നിര്‍വ്വഹിക്കുക apply : പുരട്ടുക]

8. (a) uncle

[അമ്മയുടെയും അച്ഛന്റെയും സഹോദരനെയാണ് uncle എന്ന് പറയുന്നത്. പ്രത്യേകമായി കാണിക്കാന്‍ അമ്മയുടെ സഹോദരനെ maternal uncle എന്നും അച്ഛന്റെ സഹോദരനെ paternal uncle എന്നും പറയാറുണ്ട്. അമ്മയുടെയോ അച്ഛന്റെയോ സഹോദരിയാണ് aunt. Uncle-ന്റെ ഭാര്യയെയും aunt എന്നാണ് പറയാറുള്ളത്. Uncle-ന്റെയും aunt-ന്റെയും മകന്‍ അഥവാ മകളാണ് cousin.]

9. (a) Yes, here you are

[ഒരു സാധനത്തിന് ഒരാള്‍ ചോദിച്ചാല്‍ നാമത് കൊടുക്കുന്ന നേരത്ത് ഇതാ എന്ന് പറയാറുണ്ടല്ലോ. ഇതിന് തുല്യമായ ഇംഗ്ലിഷ് പ്രയോഗമാണ് here you are എന്നത്.]

10. (d) to


ഈ ക്ലാസിൻ്റെ അഭിപ്രായങ്ങൾ താഴെ എഴുതുക



5 comments: