Monday 27 June 2022

SPELLING REVOLUTION

2000 മെയ് 7-ാം തിയ്യതി ഞായറാഴ്ച 'മലയാള മനോരമ' (?) പത്രത്തില്‍ വന്ന ഒരു ലേഖനം വളരെ രസകരമായി തോന്നിയതിനാല്‍ അതിവിടെ നിങ്ങളുടെ വായനക്കായി അവതരിപ്പിക്കുകയാണ്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ 22 വര്‍ഷമായിട്ടും നടപ്പിലായിട്ടില്ല എന്നതാണ് വാസ്തവം. അത് എന്നെങ്കിലും നടപ്പിലാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല. ഈ ലേഖനത്തില്‍ കാണുന്ന തെറ്റുകള്‍ ലേഖനം അതേപടി റ്റൈപ് ചെയ്തതിനാല്‍ വന്നതാണെന്ന കാര്യം കൂടി നിങ്ങളെ ഉണര്‍ത്തുന്നു. നിങ്ങള്‍ക്ക് ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്.



ഇംഗ്ലീഷ് ഭാഷയില്‍ സ്‌പെലിംഗ് വിപ്ലവം വരുന്നു

അഅ്‌റാസ്

C യും a യും കൂട്ടിയെഴുതി 'കാറ്റ്' എന്ന് വായിച്ച് 'പൂച്ച' എന്നര്‍ത്ഥം പറയുന്ന 'തന്തയില്ലാ ഭാഷ' എന്ന ദുഷ്‌പ്പേരുള്ള ഇംഗ്ലീഷ് ഭാഷ മാറി മാറി 'തള്ളയില്ലാത്ത' ഭാഷയും ആവാന്‍ പോകുന്നു. അത്രക്ക് മാറാന്‍ പോവുകയാണ് ഇംഗ്ലീഷ്. K യും a യും കൂട്ടിയെഴുതി 'കാറ്റ്' എന്ന് വായിക്കാന്‍ ഇംഗ്ലീഷ് തമ്പുരാക്കന്‍മാര്‍ ഏതാനും നാള്‍ക്കകം നമ്മെ അനുവദിക്കും. ആദ്യത്തെ മാറ്റങ്ങള്‍ സുഖകരമാണെങ്കിലും മാറ്റത്തിനൊടുവില്‍ സങ്കീര്‍ണ്ണത വര്‍ദ്ധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളിലാണ് 'സ്‌പെല്ലിംഗ് വിപ്ലവം' ആദ്യം നടക്കുക. യൂറോപ്യന്‍മാര്‍ കുനിയുമ്പോള്‍ മുട്ടിട്ടിഴയുന്ന ഇന്ത്യക്കാരും മറ്റും പഴയ സ്‌പെല്ലിംഗ് തന്നെ വേണമെന്ന് ശഠിക്കുകയില്ലെന്നുറപ്പാണ്. മാത്രമല്ല, ഇന്ത്യന്‍ ഇംഗ്ലീഷ് മാതൃകയായി സ്വീകരിക്കുന്ന ബ്രിട്ടീഷ് ഇംഗ്ലീഷ് പോലും യൂറോ ഇംഗ്ലീഷിന്റെ മാറ്റത്തെ സ്വാഗതം ചെയ്തിരിക്കയാണ്.

യൂറോപ്പിനൊന്നാകെ 'യൂറോ' എന്ന ഏകീകൃത കറന്‍സി 2002-ഓടെ സമ്പൂര്‍ണ്ണമായി പ്രാവര്‍ത്തികമാകുന്നതിന്റെ തുടര്‍ച്ചയായാണ് യൂറോപ്പിനൊന്നാകെ ഒരു ഏകബന്ധഭാഷ വേണമെന്ന ആവശ്യമുയര്‍ന്നത്. യൂറോപ്പിലെ ആഢ്യ ഭാഷയായ 'ജര്‍മന്‍' വേണമെന്നായിരുന്നു പലരും വെച്ച നിര്‍ദ്ദേശം. എന്നാല്‍ യൂറോപ്യന്‍ കമ്മീഷന്‍ ഒടുവില്‍ ഇംഗ്ലീഷ് തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ യൂനിയനിലെ 15 അംഗ രാഷ്ട്രങ്ങളില്‍ പലതിനും സ്വന്തമായ ദേശീയ ഭാഷയുണ്ട്. ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ലാറ്റിന്‍ ഭാഷകള്‍ ഉദാഹരണം. ഇവയെല്ലാം നിലനിര്‍ത്തിക്കൊണ്ടായിരുക്കും വാണിജ്യ വ്യവസായ കമ്മ്യൂണിക്കേഷന്‍ രംഗങ്ങളില്‍ 'യൂറോ ഇംഗ്ലീഷ്' അംഗീകരിക്കപ്പെടുക.

അമേരിക്കന്‍ ഇംഗ്ലീഷും ബ്രിട്ടീഷ് ഇംഗ്ലീഷും തമ്മില്‍ നേരത്തെ തന്നെ സ്‌പെല്ലിംഗിലും വ്യാകരണ നിയമത്തിലും മാറ്റമുണ്ട്. 'യൂറോ ഇംഗ്ലീഷ്' വരുന്നതോടെ അമേരിക്കന്‍ ഇംഗ്ലീഷും മാറും. ഈ ആഗോള ഗ്രാമത്തില്‍ ഒരേ ജീന്‍സും ഒരേ കോലയും ഒരേ സംസ്‌കാരവും വാഴുമ്പോള്‍ ഭാഷക്ക് മാത്രം മാറി നില്‍ക്കാനാവില്ലല്ലോ. അഞ്ച് വര്‍ഷം കൊണ്ടാണ് ഇംഗ്ലീഷ് മാറുക.

ഒന്നാം വര്‍ഷം 'സ്' ശബ്ദത്തിന് 'C' ക്ക് പകരം 'S' ഉം 'ക്' ശബ്ദത്തിന് 'C' ക്ക് പകരം K യും ഉപയോഗിച്ചു തുടങ്ങും. അങ്ങനെ Circulation പോയി Sirkulation വരും. Circus പോയി Sirkus വരും. City പോയി Sity വരും. Centre ന് പകരം Sentre വരും. Century Sentury യും Police Polise ഉം notice notise ഉം ആവും. can Kan ആവും. cloth പോയി Kloth വരും. Coffee ക്ക് പകരം Koffee എന്നെഴുതും. Konfusion, Sekondary വാക്കുകള്‍ വരും.

രണ്ടാം വര്‍ഷം നടപ്പിലാക്കാനുദ്ദേശിക്കുന്ന മാറ്റങ്ങളില്‍ ചിലത് ഇപ്പോള്‍ തന്നെ അമേരിക്കന്‍ ഇംഗ്ലീഷില്‍ മാറിക്കഴിഞ്ഞതാണ്. 'ഫ്' ശബ്ദത്തിന് Ph ന് പകരം f ആണ് രണ്ടാം വര്‍ഷം ഉപയോഗിക്കുക. അങ്ങനെ Photograph പോയി fotograf വരും. Pharmacy farmasy യും Phone Fone ഉം geography geografy യും ആവും. Filosofy, Filately, Filology, Fobia, Foenix, Frase, Fisiks, Fysiscian എന്നീ പുതിയ വാക്കുകളുണ്ടാവും.

മൂന്നാം വര്‍ഷമാണ് ഗംഭീര മാറ്റങ്ങള്‍. ഇരട്ട അക്ഷരങ്ങള്‍ ദൂരെ കളയുന്ന വര്‍ഷമാണിത്. Account പോയി Akount വരും. all നു പകരം al ആവും! kill (kil), running (runing), asset (aset) allotment (alotment) assistant (asistant) arrange (arange) butter (buter) accurate (akurate) puzzle (puzle) attain (atain) എന്നിങ്ങനെയാവും.

നാലാം വര്‍ഷം വിപ്ലവാത്മകമായ മാറ്റമാണ് ചില മാറ്റങ്ങള്‍ 'horible' ആണെന്നും പറയാം. th ന് പകരം z ഉപയോഗിച്ച് this പോയി zis വരും. w ന് പകരം v വന്ന് water vater ആവും.

അങ്ങനെ 'This is a pencil' എന്ന് നാമിപ്പോള്‍ എഴുതുന്നത് zis is a pensil ആവും. 'Offences against the women' എന്നത് അന്ന്  ofenses against ze vomen എന്നാവും. four wheel driving license ന് പകരം four vhel driving lisense എന്നാവും. fourth (fourz) mother (mozer), athletics (azletiks), mouth (mouz) they (zey) these (zese) their (zeir) path (paz) therefore (zerfore) എന്നിങ്ങനെ ഭാഷയാകെ മാറി മറിയും.

അഞ്ചാം വര്‍ഷമുണ്ടാകുന്ന ഒരു വാക്യം ഒരാള്‍ ഭാവനയില്‍ കണ്ടത് ഇപ്രകാരമാണ്. After ze fifz yer, ve vil hav a reli sensible riten styl. Zer vil be no mor trubls or difikultis and everivun vi find it ezi tu understand each ozer. Ze drem vil finali kum tru.

ഈ വാക്യം നാമിപ്പോള്‍ എഴുതുന്നത് ഇപ്രകാരമാണ്. After the fifth year, we will have a really sensible writing style. There will be no more troubles or difficulties and every one we find it easy to understand each other. The dream will finaly come true.


No comments:

Post a Comment