Thursday 10 June 2021

BLOCK DEVELOPMENT OFFICER 2016

BLOCK DEVELOPMENT OFFICER 2016
[Held on 24.02.2016]

EXPLAINED ANSWERS:
1. (a) The books are kept here.
[Keep, simple present tense ആണ്. ഇതിനു തുല്യമായി passive-ല്‍ ഉപയോഗിക്കുന്നത് am/is/are + past participle of verb ആണ്. Kept-ന്റെ passive verb ആണ് was/were kept. Am/is/are keeping എന്നതിന്റെ passive ആണ് am/is/are being kept. Was/were keeping-ന്റെ passive ആണ് was/were being kept.]
2. (c) is
[Seventy kilos എന്നത് ഒരു യൂനിറ്റിനെ കാണിക്കുന്നതിനാല്‍ singular verb ഉപയോഗിക്കണം. ഉടമസ്ഥാവകാശം വരാത്തതിനാല്‍ has ഉപയോഗിക്കില്ല.]
3. (d) older
[വാക്യത്തില്‍ than ഉള്ളതിനാല്‍ comparative word ഉപയോഗിക്കണം. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ than-നൊപ്പം ഉപയോഗിക്കാവുന്നത് older മാത്രമാണ്. Old-ന്റെ comparative ആയി more old എന്നുപയോഗിക്കാറില്ല. Elder ഒരു comparative word ആണെങ്കിലും than-നൊപ്പം ഉപയോഗിക്കാറില്ല.]
4. (a) We have been living here for the past ten years
[നേരത്തെ തുടങ്ങിയ താമസം ഇപ്പോഴും തുടരുന്ന കാര്യം കാലയളവ് കാണിച്ചുകൊണ്ട് പറയുമ്പോള്‍ present perfect continuous tense ഉപയോഗിക്കണം. രണ്ടാമത്തെയും നാലാമത്തെയും ഉത്തരം ഈ tense-ല്‍ വരുന്നില്ല. മൂന്നാമത്തേത് past perfect tense ആണ്.]
5. (b) was writing
[Said, past tense ആയതിനാല്‍ തുടര്‍ന്നും past tense വരണം. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ (b) മാത്രമാണ് past tense-ലുള്ളത്.]
6. (d) at
[കൃത്യസമയം കാണിക്കുമ്പോള്‍ at ഉപയോഗിക്കണം.]
7. (c) die
8. (a) little
[Purse-ല്‍ പണം ഇല്ല എന്ന സൂചന രണ്ടാമത്തെ വാക്യം നല്‍കുന്നതിനാല്‍ ഇല്ല എന്ന അര്‍ത്ഥം വരുന്ന negative word ഉപയോഗിക്കണം. Little, few എന്നിവയാണ് negative words. Plural nouns-നൊപ്പമാണ് few ഉപയോഗിക്കുന്നത്. Uncountable noun-നൊപ്പം little ഉപയോഗിക്കണം. Money, uncountable noun ആയതിനാല്‍ little ഉപയോഗിക്കുന്നു.]
9. (c) given up
[give up = ഉപേക്ഷിക്കുക | give out = വിതരണം ചെയ്യുക; കേടാവുക | give back = തിരിച്ചുനല്‍കുക | give away = സൗജന്യമായി നല്‍കുക; സമ്മാനിക്കുക]
10. (b) sheep
[Sheep-ന്റെ ബഹുവചനം sheep എന്നുതന്നെയാണ്. Deer, aircraft എന്നിവയും ഇതേ വിഭാഗത്തില്‍പ്പെടുന്നു.]
        *********************************

No comments:

Post a Comment