ANSWERS with EXPLANATION
1. According to me
[According to-വിനുശേഷം me ഉപയോഗിക്കരുത്. പകരം in my opinion എന്നാണ് പറയേണ്ടത്. അതേസമയം according to him/her/them/my father/the Bible എന്നൊക്കെ പറയാം.]
2. so I do not have
[ആദ്യവാക്യത്തില്‍ As ഉണ്ടെങ്കില്‍ രണ്ടാമത്തെ വാക്യത്തില്‍ so ഉപയോഗിക്കരുത്. ഈ രണ്ടു conjunctions-നും അതുകൊണ്ട് എന്ന ഒരേ അര്‍ത്ഥമാണുള്ളത്. ഒന്നുകില്‍ As മാത്രം ഉപയോഗിക്കുക അല്ലെങ്കില്‍ so മാത്രമുപയോഗിക്കുക: My neighbours are very cooperative so I do not have any problem here. ഈ വാക്യം compound sentence എന്നും As-ല്‍ തുടങ്ങുന്ന വാക്യം complex sentence എന്നും അറിയപ്പെടുന്നു. ഇതിനുള്ള കാരണം As-ല്‍ തുടങ്ങുന്ന വാക്യത്തിന് പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടാത്തതും (എന്റെ അയല്‍പക്കക്കാര്‍ വളരെ സഹകരണമനോഭാവമുള്ളവരായതുകൊണ്ട്) so-യില്‍ തുടങ്ങുന്ന വാക്യത്തിന് പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്നതും (അതുകൊണ്ട് എനിക്കിവിടെ പ്രശ്‌നമൊന്നുമില്ല) ആണ്.]
3. is in the teaching line
[is in the teaching profession എന്നതാണ് ശരിയായ പ്രയോഗം.]
4. lecturership
[lectureship എന്നതാണ് ശരിയായ വാക്ക്]
5. To what has
[What has എന്നു മതി. Relative clause വാക്യത്തിന്റെ subject ആയി വരുമ്പോള്‍ അതിനൊപ്പം preposition ആവശ്യമില്ല.]
6. is living in foreign
[in foreign എന്നു പറയില്ല. പകരം abroad എന്നാണ് പറയുക.]
7. Both of them
[Both, negative-ല്‍ സാധാരണ ഉപയോഗിക്കില്ല. പകരം neither ഉപയോഗിക്കണം.]
8. Our English teacher
[ഇംഗ്ലിഷ് പഠിപ്പിക്കുന്ന അദ്ധ്യാപകനെ teacher of English എന്നു പറയണം. English teacher എന്നു പറഞ്ഞാലര്‍ത്ഥം ഇംഗ്ലിഷുകാരനായ അദ്ധ്യാപകന്‍ എന്നാണ്.]
9. The passing marks
[pass marks എന്നാണ് പറയുക.]
10. to defeat one another
[രണ്ടു പേരെ ഉദ്ദേശിച്ച് പറയുമ്പോള്‍ each other എന്നു ഉപയോഗിക്കണം.]
11. is universally condemned
[by all എന്നുണ്ടെങ്കില്‍ universally എന്നു വേണ്ട. അഥവാ universally എന്നുണ്ടെങ്കില്‍ by all ഒഴിവാക്കണം.]
12. he was not present
[denied that-നുശേഷം negative sentence ആവശ്യമില്ല; he was present എന്നു മതി.]
13. to return it back
[return back എന്നു വേണ്ട; return എന്നു മതി. അതുപോലെ പിന്‍ഭാഗത്തിന് backside എന്നു സാധാരണ പറയാറില്ല. Back എന്നു മതി. നിതംബ (buttocks)നാണ് backside എ്ന്നു പറയുന്നത്.]
14. near Agra
[approach-നുശേഷം near എന്നു വേണ്ട.]
15. Throughout the whole year
[Throughout-നൊപ്പം whole ആവശ്യമില്ല.]
16. and that nobody
[ഇവിടെ and ആവശ്യമില്ല.]
17. Suppose if
[Suppose if എന്നിവ ഒന്നിച്ചുവരരുത്. ഏതെങ്കിലും ഒന്നു മതി.]
18. repeat the question again
[repeat again എന്നു വേണ്ട; repeat എന്നു മതി.]
19. amply illustrate about
[illustrate എന്നു മതി.]
20. to talk to the concerned clerk
[the clerk concerned (ബന്ധപ്പെട്ട ക്ലാര്‍ക്ക്) എന്നാണ് വേണ്ടത്. The concerned clerk എന്നു പറഞ്ഞാലര്‍ത്ഥം ഉത്കണ്ഠയുള്ള ക്ലാര്‍ക്ക് എന്നാണ്.]
***************************************
No comments:
Post a Comment