Wednesday, 3 February 2021

TYPES OF SENTENCE

1/19
"He practised cricket and football regularly" is a ..........
simple sentenceX
complex sentenceX
compound senteneX
compound-complex sentenceX
This quiz has been created using the tool HTML Quiz Generator
EXPLANATION:
1. practised എന്ന verb-ന് രണ്ടു വാക്കുകള്‍ object ആയി വരുന്നുണ്ട്. പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന He practised cricket, He practised football എന്നീ വാക്യങ്ങളെയാണ് and കൊണ്ട് യോജിപ്പിച്ചിരിക്കുന്നത് എന്നതിനാല്‍ ഇതിനെ compound sentence ആയി പരിഗണിക്കുന്നു. 
2. Verb-ല്‍ തുടങ്ങുന്ന വാക്യമാണ് imperative sentence. ഇവിടെ നാലാമത്തെ ഓപ്ഷനാണ് verb-ല്‍ (bring) തുടങ്ങുന്നത്. 
3. sentence തുടങ്ങുന്നത് look എന്ന verb-ലായതിനാല്‍ imperative sentence ആണിത്. 
4. It എന്ന subject-ല്‍ തുടങ്ങുന്നതിനാല്‍ വാക്യം assertive
5. പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന വാക്യമാണ് main clause എന്നറിയപ്പെടുന്നത്. രണ്ടോ അതിലേറെയോ main clause ചേര്‍ന്നുണ്ടാകുന്ന വാക്യമാണ് compound sentence. [നിങ്ങള്‍ക്ക് സുപരിചിതമല്ലാത്ത വാക്കായിരിക്കണം kernel sentenceAdjective, adverb എന്നിവയൊന്നും അടങ്ങാത്ത വളരെ ചെറിയ declarative sentence ആണ് kernel sentence എന്നറിയപ്പെടുന്നത്. ഉദാ: She has a car.
6. വാക്യം exclamation mark-ല്‍ അവസാനിക്കുന്നതിനാല്‍ exclamatory sentence ആണെന്ന് ആര്‍ക്കും തിരിച്ചറിയാവുന്നതാണ്. 
7. Don't + verb-ല്‍ തുടങ്ങുന്ന വാക്യം imperative sentence ആണ്. ഇവിടെ option-ല്‍ negative എന്നും കൊടുത്തിട്ടുണ്ട്. ഇത് negative sentence കൂടിയാണെന്നതാണ് വസ്തുത. അതിനാല്‍ cancel ചെയ്യപ്പെടേണ്ട ചോദ്യമാണിത്. 
8. simple sentence-ല്‍ പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന ക്രിയ (main verb) ഒരെണ്ണമേ ഉണ്ടാകാവൂ. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ രണ്ടാമത്തേതില്‍ മാത്രമാണ് ഒരൊറ്റ main verb (plucked) വരുന്നത്. അതിനാലാണ് ഇത് simple sentence ആയി മാറുന്നത്. ബാക്കി മൂന്നിലും രണ്ട് main verbs കാണാം. stood, plucked എന്നിവയാണ് ഈ രണ്ട് main verbs. രണ്ടാമത്തേതിലെ standing പൂര്‍ണ്ണമായ അര്‍ത്ഥം നല്‍കാത്തതിനാല്‍ main verb ആയി പരിഗണിക്കുകയില്ല. 
9. exclamation mark-ല്‍ അവസാനിക്കുന്ന വാക്യമായതിനാല്‍ exclamatory sentence. 
10. Verb-ല്‍ തുടങ്ങുന്നതിനാല്‍ imperative
11. It എന്ന subject-ല്‍ തുടങ്ങുന്നതിനാല്‍ assertive
12. Relative clause (which plays well) അടങ്ങുന്ന വാക്യം complex sentence ആയിരിക്കും. ആദ്യത്തെ ഉത്തരത്തില്‍ ഒരു main verb (plays) മാത്രമേ ഉള്ളുവെന്നതിനാല്‍ അത് simple sentence ആണ്. രണ്ടാമത്തെയും നാലാമത്തെയും ഉത്തരങ്ങളില്‍ രണ്ട് main verbs (has, play) ഉണ്ടെങ്കിലും ഇവയെ യോജിപ്പിക്കുന്നത് യഥാക്രമം and, but കൊണ്ടായതിനാല്‍ ഇവ compound sentence ആണ്. 
13. വാക്യം തുടങ്ങുന്നത് moon എന്ന subject-ല്‍ ആയതിനാല്‍ വാക്യം declarative ആണ്.
14. വാക്യം തുടങ്ങുന്നത് help എന്ന verb-ലായതിനാല്‍ imperative sentence. 
15. ഇതൊരു പ്രാര്‍ത്ഥനാവാക്യമാണ്. ഇത്തരം വാക്യങ്ങള്‍ May-യിലാണ് സാധാരണ ആരംഭിക്കുക. ഇവയെ imperative sentence വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള വാക്യങ്ങള്‍ മറ്റൊരു പേരിലാണ് പൊതുവെ അറിയപ്പെടുന്നത്, optative sentence എന്ന പേരില്‍. 
16. Verb-ല്‍ തുടങ്ങുന്നതിനാല്‍ നാലാമത്തെ വാക്യമാണ് imperative
17. ഒരു compound sentence-ഉം ഒരു complex sentence-ഉം അടങ്ങുന്ന വാക്യമാണ് compound-complex sentence. ഒന്നാമത്തെയും മൂന്നാമത്തെയും വാക്യത്തില്‍ ഒരൊറ്റ main verb ആണ് ഉള്ളത്. അതിനാല്‍ ഇവ simple sentence ആണ്. രണ്ടാത്തേതില്‍ ഒരു main clause-ഉം രണ്ട് subordinate clause-ഉമാണുള്ളത്. അതിനാല്‍ ഇത് complex sentence ആണ്. എന്നാല്‍ നാലാമത്തേതില്‍ ഒരു compound sentence-ഉം ഒരു complex sentence-ഉം ഉണ്ട്. അതിനാല്‍ ഇതാണ് ശരിയുത്തരം. 
18. Neither ....... nor കൊണ്ട് യോജിപ്പിക്കപ്പെടുന്ന വാക്യം compound വിഭാഗത്തിലാണ് വരുന്നത്. 
19. രണ്ടു വാക്യങ്ങളെ that കൊണ്ട് യോജിപ്പിച്ചതിനാല്‍ ഈ വാക്യം complex sentence ആണ്.

No comments:

Post a Comment