Saturday, 17 September 2022

PLUS TWO PRELIMS EXAM - 17.09.2022

EXPLANATORY ANSWERS
1. was reading
[രണ്ടാമത്തെ വാക്യത്തില്‍ past tense (returned) ഉള്ളതിനാല്‍ ആദ്യത്തെ വാക്യത്തിലും past tense തന്നെ ഉപയോഗിക്കണം. ഒപ്ഷനുകളില്‍ was reading മാത്രമാണ് past tense ആയി വരുന്നത്.]
2. could buy
[If-ല്‍ തുടങ്ങുന്ന വാക്യത്തില്‍ past tense (had enough money) വന്നതിനാല്‍ രണ്ടാമത്തെ വാക്യത്തിലും past tense (could buy) വരണം. If-ല്‍ തുടങ്ങുന്ന വാക്യത്തില്‍ past perfect tense (had had enough money) വരികയാണെങ്കില്‍ രണ്ടാമത്തെ വാക്യത്തിലും past perfect tense (would have bought) ഉപയോഗിക്കണം.]
3. through
[ഗ്ലാസിലൂടെയാണ് പ്രകാശം കടന്നുപോവുന്നത്. ....ഊടെ എന്നര്‍ത്ഥം വരുന്ന വാക്കാണ് through.]
4. why
[ക്ലാസില്‍ താമസിച്ചെത്താനുള്ള കാരണമാണ് റ്റീച്ചര്‍ക്കറിയേണ്ടത്. അതിനാല്‍ കാരണത്തെക്കുറിച്ച് ചോദിക്കാനുപയോഗിക്കുന്ന why ശരിയുത്തരമായി വരുന്നു.]
5. presented
[വാക്യാവസാനത്തില്‍ വരുന്ന by her uncle എന്ന phrase ഈ വാക്യം passive voice-ലാണെന്ന് വ്യക്തമാക്കിത്തരുന്നു. Passive-ല്‍ ഉപയോഗിക്കേണ്ടത് V3 ആണ്. ഒപ്ഷനില്‍ presented മാത്രമാണ് V3.]
6. put forward
[ചര്‍ച്ചകള്‍ക്കായി എന്തെങ്കിലും സമര്‍പ്പിക്കുന്നതിനെയാണ് put forward എന്ന് പറയുന്നത്. ഇതാണ് ഇവിടെ അനുയോജ്യമായി വരുന്ന phrase. മറ്റുള്ളവയുടെ അര്‍ത്ഥം കൂടി നോക്കാം. Put off = നീട്ടിവെക്കുക | set out = യാത്ര പുറപ്പെടുക | turn off = ഓഫ് ചെയ്യുക.]
7. beside
[അരികെ എന്ന അര്‍ത്ഥം വരുന്ന വാക്കാണ് beside. ഇതാണ് ഇവിടെ അനുയോജ്യമാവുന്ന വാക്ക്. Besides ഉപയോഗിക്കുന്നത് കൂടാതെ (in addition to) എന്ന അര്‍ത്ഥത്തിലാണ്.]
8. false courage acquired by drinking liquor
[മദ്യപിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന ധൈര്യത്തെയാണ് Dutch courage എന്ന പേരിട്ട് ഇംഗ്ലിഷുകാര്‍ വിളിക്കുന്നത്. ഈ ചോദ്യം മുമ്പൊരു പരീക്ഷയിലും വന്നിട്ടുണ്ട്.]
9. pessimist
[optimist = ശുഭാപ്തിവിശ്വാസി | atheist = നിരീശ്വരവാദി | villain = വില്ലന്‍]
10. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും.
11. have
[Parents ഒരു plural noun ആയതിനാല്‍ തുടര്‍ന്ന് plural verb വരണം. ഒപ്ഷനുകളില്‍ have മാത്രമാണ് plural verb.]
12. most
[The ....... + adjective + noun വന്നതിനാല്‍ വാക്യം superlative ആണെന്ന് മനസ്സിലാക്കാം. Superlative-ല്‍ ഉപയോഗിക്കുന്ന വാക്കാണ് most.]
13. The
[ഗെയിറ്റിനു മുന്നില്‍ നില്‍ക്കുന്ന മനുഷ്യന്‍ ഏതാണെന്ന് ഇതേ ആളെക്കുറിച്ച് മുമ്പ് പരാമര്‍ശിച്ചതിനാല്‍ മനസ്സിലാക്കാനാവുന്നതുകൊണ്ട് the ഉപയോഗിക്കണം.]
14. didn't he
[വാക്യത്തില്‍ auxiliary verb ഇല്ലാത്തതിനാല്‍ main verb-നെ (wrote) ഭാഗിച്ച് auxiliary verb കണ്ടെത്തണം. Wrote, past tense ആയതിനാല്‍ ഭാഗിക്കുമ്പോള്‍ കിട്ടുന്ന auxiliary verb, did ആയിരിക്കും. Did വരുന്നത് ഒരേയൊരു ഒപ്ഷനിലായതിനാല്‍ ഉത്തരം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നു.]
15. supervise
[To-വിനുശേഷം സാധാരണ ഉപയോഗിക്കുന്നത് base form of verb (V1) ആണ്.]
16. tooth
[Toothache എന്നാണല്ലോ സാധാരണ പറയുന്നത്.]
17. careless
[സാധാരണ അപകടമുണ്ടാക്കുന്നത് അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും മദ്യപിച്ചശേഷമുള്ള ഡ്രൈവിങ്ങുമാണ്. ഇവിടെ അനുയോജ്യമായ ഉത്തരം careless driving ആണ്. മദ്യപിച്ചശേഷമുള്ള ഡ്രൈവിങ്ങിന് പറയുന്നത് drinking driving എന്നല്ല, drink-driving എന്നാണ്.]
18. tremble 
[വിറയ്ക്കുക എന്ന അര്‍ത്ഥത്തിലാണ് shiver, tremble എന്നിവ ഉപയോഗിക്കുന്നത്.]
19. laptop
[രണ്ടു വ്യത്യസ്ത വാക്കുകള്‍ ചേര്‍ന്നുണ്ടാകുന്ന മറ്റൊരു വാക്കാണ് compound word എന്നറിയപ്പെടുന്നത്. Lap, top എന്നിവ ചേര്‍ന്നാണ് laptop ഉണ്ടായത്. മറ്റുള്ള ഒപ്ഷനുകളില്‍ രണ്ടു വാക്കുകളില്ല.]
20. deserted
[crowded = ജനനിബിഡമായ | deserted = വിജനമായ] 

2 comments:

  1. ഈ ഓപ്ഷൻ ഒക്കെ question പേപ്പർ ലേ തന്നെ ആയിരുന്നോ

    ReplyDelete
    Replies
    1. PSC Question Paper-ലെ options തന്നെയാണല്ലോ. എന്താ സംശയത്തിന് കാരണമെന്ന് പറയാമോ?

      Delete