Thursday, 18 February 2021

TENSE[PSC 2015]

EXPLANATION: 

1. 'കിടന്നു' എന്ന അര്‍ത്ഥം വരുന്ന വാക്കാണ് കിട്ടേണ്ടത്. Has-നുശേഷം V3 ഉപയോഗിക്കുകയും വേണം. അതിനാല്‍ lying ഒഴിവാക്കാം. ബാക്കി മൂന്നും V3 ആണ്. ഇവയില്‍ lied 'കള്ളം പറഞ്ഞു' എന്ന അര്‍ത്ഥത്തിലും laid 'കിടത്തി' എന്ന അര്‍ത്ഥത്തിലുമാണ് ഉപയോഗിക്കുന്നത്. 'കിടന്നു' എന്ന അര്‍ത്ഥം വരുന്നു വാക്ക് lain ആണ്. 

2. ആദ്യം നടന്ന കാര്യം എന്തെന്ന് പറയേണ്ടതിനാല്‍ past perfect tense (രണ്ടാമത്തെ ഓപ്ഷന്‍) ഉപയോഗിക്കണം. 

3. Just ഉള്ളതിനാല്‍ perfect tense ആണ് ഉപയോഗിക്കേണ്ടത്. Has-നുശേഷം V3 ആണ് ഉപയോഗിക്കുക. ഓപ്ഷനുകളില്‍ ആദ്യത്തേതാണ് (written) V3. 

4. Past time-നെ കാണിക്കുന്ന last week ഉള്ളതിനാല്‍ simple past tense (went) ആണ് ശരിയുത്തരം. 

5. Every Sunday ഉള്ളതിനാല്‍ simple present tense (comes) ഉപയോഗിക്കണം. 

6. 'ഇടുക' എന്ന അര്‍ത്ഥം വരുന്ന വാക്കാണ് ഇവിടെ വേണ്ടത്. അത് lays ആണ്. 

7. Am/is/are + -ing verb ആണ് present continuous tense-ന്റെ പദക്രമം. ഇതുമായി യോജിക്കുന്നത് രണ്ടാമത്തെ ഓപ്ഷനാണ്. 

8. Usually ഉള്ളതിനാല്‍ present simple tense (get up) ആണ് ശരിയുത്തരം. 

9. Explanation 2 കാണുക. 

10. Plural subject വന്നതിനാല്‍ plural verb (were) ഉപയോഗിക്കണം. 

11. ഭാവികാലത്തെ കാണിക്കുന്ന next year-നൊപ്പം by കൂടി വന്നതിനാല്‍ future perfect tense ഉപയോഗിക്കണം (shall have read). 

12. Since + time വന്നതിനാല്‍ present perfect tense (have been waiting) ഉപയോഗിക്കണം. 

13. How long-നൊപ്പം present perfect continuous tense ആണ് സാധാരണ ഉപയോഗിക്കുന്നത്. ചോദ്യത്തിന്റെ പദക്രമം (question word + auxiliary verb + subject) അനുസരിച്ച് ഓപ്ഷന്‍ മൂന്ന് ആണ് ശരിയുത്തരമായി വരുന്നത്. 

14. Asked-നുശേഷം കഴിഞ്ഞ കാലത്തെ സംഭവം പറയുന്നതിനാല്‍ past perfect tense ഉപയോഗിക്കണം. 

15. Past perfect tense-ലുള്ള വാക്യമായതിനാലും വാക്യം negative ആയതിനാലും yet ഉപയോഗിക്കണം. 

16. Regard എന്ന വാക്കിന്റെ അര്‍ത്ഥം 'കരുതുക' എന്നാണ്. ഏറ്റവും മഹാനായ നാടകകൃത്തായി ഷെയ്ക്‌സിപിയറെ ജനങ്ങളാണ് കരുതുന്നത്. ഇവിടെ subject ആയി വന്നത് Shakespeare ആയതിനാല്‍ വാക്യം passive voice-ല്‍ വന്നാല്‍ മാത്രമേ ശരിയായ അര്‍ത്ഥം കിട്ടുകയുള്ളൂ. Passive-ല്‍ verb വരുന്നത് be + V3 എന്ന രൂപത്തിലാണ്. ഇതുപ്രകാരം വന്ന ഓപ്ഷന്‍ ആദ്യത്തേതാണ്. 

17. Tried, past tense ആയതിനാല്‍ blank-ലും past tense വേണം. വാക്യത്തിന്റെ അര്‍ത്ഥം നോക്കിയാല്‍ യോജിക്കുന്ന വാക്ക് could ആണ്. 'ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷേ വിജയിക്കാന്‍ കഴിഞ്ഞില്ല' എന്നാണ് വാക്യം പറയുന്നത്. 'കഴിയുക' എന്ന അര്‍ത്ഥം വരുന്ന വാക്ക് can ആണ്. അതിന്റെ past form ആണ് could. ഇവിടെ should വെച്ചാല്‍ 'വിജയിക്കേണ്ട' എന്ന അര്‍ത്ഥമാണ് കിട്ടുക. 

18. Last month ഉള്ളതിനാല്‍ simple past tense (visited) ഉപയോഗിക്കണം. 

19. 'അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു' എന്നാണല്ലോ പറയുക. 'ചൊരിയുക' എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് shower

20. Since 1955 ഉള്ളതിനാല്‍ present perfect tense (have been living) ആണ് ഉപയോഗിക്കേണ്ടത്. 

21. Usually എന്ന adverb ഉപയോഗിക്കുന്നത് verb-ന് മുന്നിലാണ്. 

22. Last year ഉള്ളതിനാല്‍ simple past tense (stopped) ഉപയോഗിക്കണം. 

23. Hide എന്നതിന്റെ past form ആണ് hid. Hidden (V3), hiding (-ing verb) എന്നിവ auxiliary verb-ന്റെ സഹായമില്ലാതെ subject-നുശേഷം main verb ആയി ഉപയോഗിക്കാനാവില്ല. Thief, singular noun ആയതിനാല്‍ plural verb ആയ hide ഉപയോഗിക്കുന്നതും തെറ്റാണ്. 

24. For a week ഉള്ളതിനാല്‍ present perfect tense (has been raining) ഉപയോഗിക്കണം. 

25. Present perfect tense ആയതിനാല്‍ കാലയളവിനെ കാണിക്കുന്ന 5 years-നു മുന്നില്‍ ഉപയോഗിക്കേണ്ടത് for ആണ്.

No comments:

Post a Comment