Thursday, 2 September 2021

LDC ERNAKULAM : 2013-14


LDC ENGLISH 2013-14
[Ernakulam 04.01.2014]

EXPLANATORY ANSWERS:
1. miserliness
[extravagance : ധാരാളിത്തം | miserliness : പിശുക്ക് | incorporeal : ശരീരമില്ലാത്ത | misfeasance : നിയമാനുസൃതമായ ഒരു പ്രവൃത്തി അനുചിതമായ രീതിയില്‍ ചെയ്യല്‍ | intravagance : ഇത്തരമൊരു വാക്ക് ഇംഗ്ലിഷില്‍ ഇല്ല]
2. glitters
3. looked down on
[look ahead to : ഭാവിയിലെ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുക | look forward to : പ്രതീക്ഷിക്കുക | look on : വീക്ഷിക്കുക | look down on : അവജ്ഞയോടെ കാണുക]
4. is
[ഈ വാക്യത്തിന്റെ subject, results ആണെന്ന് തെറ്റിദ്ധരിക്കരുത്. അങ്ങനെയാവുമ്പോള്‍ ഉത്തരമായി (A) are തെരഞ്ഞെടുക്കേണ്ടിവരും. ഈ വാക്യത്തിന്റെ യഥാര്‍ത്ഥ subject, announcement ആണ്. അതിനാലാണ് (B) is ശരിയുത്തരമാവുന്നത്.] 
5. a
6. ever 
7. Unfriendly
8. Omniscient
9. Bureaucracy
10. the happier
[വാക്യം തുടങ്ങുന്നത് The older എന്ന comparative word-ലായതിനാല്‍ തുടര്‍ന്നു വരുന്ന വാക്യത്തിന്റെ തുടക്കത്തിലും ഇതേ രീതിയിലുള്ള പ്രയോഗം (the + comparative word) ഉപയോഗിക്കണം. The more ......... the more എന്ന ഫോര്‍മുല ഓര്‍ത്തുവെച്ചാല്‍ മതി.] 
11. posting
[Would you mind, Do you mind പ്രയോഗങ്ങള്‍ക്കുശേഷം വരുന്ന verb, -ing verb ആയിരിക്കണം.] 
12. It is raining
[I wish-നുശേഷം വരുന്ന വാക്യം positive ആണെങ്കില്‍ negative അര്‍ത്ഥവും negative ആണെങ്കില്‍ positive അര്‍ത്ഥവും എടുക്കണം. I wish I knew her address എന്ന് പറഞ്ഞാല്‍ ഉദ്ദേശിക്കുന്നത് I don't know her address എന്നാണ്. I wish I hadn't married her എന്നു പറഞ്ഞാല്‍ എടുക്കേണ്ട അര്‍ത്ഥം I married her എന്നാണ്.] 
13. either
[ഒരാള്‍ ചെയ്തതുപോലെ മറ്റൊരാളും ചെയ്തുവെന്ന് പറയുന്ന സന്ദര്‍ഭത്തിലാണ് also എന്നുപയോഗിക്കുന്നത്: Gopi helped me; Shalini also helped me (ഗോപി എന്നെ സഹായിച്ചു; ഷാലിനിയും എന്നെ സഹായിച്ചു). എന്നാല്‍ ഒരാള്‍ ചെയ്യാത്തതുപോലെ മറ്റൊരാളും ചെയ്തില്ല എന്ന് പറയുമ്പോഴാണ് അഥവാ negative sentence-ലാണ് also എന്ന അര്‍ത്ഥത്തില്‍ either ഉപയോഗിക്കുന്നത്. Negative sentence-ല്‍ also ഉപയോഗിക്കാറില്ല: Gopi did not help me; Shalini did not help me either.] 
14. farthest 
[ദൂരത്തെ കാണിക്കാനുപയോഗിക്കുന്ന വാക്കുകളാണ് far, farther, farthest എന്നിവ. Further എന്ന വാക്കുപയോഗിക്കുന്നത് additional എന്ന അര്‍ത്ഥത്തിലാണ്. മുകളില്‍ കൊടുത്ത വാക്യം ദൂരത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ farther, farthest എന്നിവയിലൊന്നാണ് ഉപയോഗിക്കേണ്ടത്. ഈ വാക്യം ഒരു comparative degree അല്ലാത്തതിനാല്‍ farther ഉപയോഗിക്കാനാവില്ല. മാത്രമല്ല, the സാധാരണ ഉപയോഗിക്കുന്നത് superlative degree-യിലുമാണ്. അതിനാലാണ് ഇവിടെ farthest ശരിയുത്തരമായി മാറുന്നത്.] 
15. I called him
[Had finished എന്നത് past perfect tense ആണ്. അതിനാല്‍ തുടര്‍ന്നുവരുന്ന വാക്യവും past tense-ല്‍ വരണം. ഓപ്ഷന്‍ (C), (D) എന്നിവ present tense ആണ്. അതിനാല്‍ ഇവയെ ഒഴിവാക്കാം. ഓപ്ഷന്‍ (A), (B) എന്നിവയാണ് past tense-ലുള്ളത്. (A) simple past tense-ഉം (B) past perfect tense-ഉമാണ്. ഒരു വാക്യത്തില്‍ രണ്ടു past perfect tense വരാറില്ല. അതിനാല്‍ ഓപ്ഷന്‍ (B)-യെ ഒഴിവാക്കണം.] 
16. doesn't she?
[വാക്യം positive ആയതിനാല്‍ negative tag ആണ് ആവശ്യം. വാക്യത്തില്‍ auxiliary verb ഇല്ല. അതിനാല്‍ main verb ആയ lives-നെ ഭാഗിച്ച് auxiliary verb ഉണ്ടാക്കണം. അങ്ങനെ ഭാഗിക്കുമ്പോള്‍ does ലഭിക്കുന്നു.] 
17. whenever  
18. he would help you
[If-clause-ല്‍ വരുന്ന were, past tense ആണ്. അതിനാല്‍ past-ല്‍ വരുന്ന verb ആണ് തുടര്‍ന്നു വരുന്ന main clause-ലും ഉപയോഗിക്കേണ്ടത്. അത് would ആണ്. Has, will എന്നിവ past അല്ല. Would have, perfect tense ആണ്. ഇവിടെ perfect tense ആവശ്യമില്ല.] 
19. from
20. regularity 
*********************************

No comments:

Post a Comment