Saturday, 21 January 2023

SUBJECT-VERB AGREEMENT - 01

SUBJECT - VERB AGREEMENT 

(CORCORD)

വാക്യത്തില്‍ singular subject വരുമ്പോള്‍ singular verb-ഉം plural subject വരുമ്പോള്‍ plural verb-ഉം ഉപയോഗിക്കുന്ന രീതിയാണ് subject-verb agreement എന്ന പേരിലും concord എന്ന പേരിലും അറിയപ്പെടുന്നത്. Verb-ന്റെ base form (V1 - write) ആണ് plural verb എന്ന പേരിലറിയപ്പെടുന്നത്. Plural verb-ന്റെ അവസാനം -s (writes) ചേര്‍ത്തിയാല്‍ അത് singular verb ആയി മാറുന്നു.

 രണ്ടു വാക്യങ്ങള്‍ നോക്കുക: 

My brother writes a letter to his wife every week.

My brothers write a letter to their wives every week.

ഇവിടെ brother ഒരാളാണെന്നും brothers ഒന്നിലേറെ പേരാണെന്നും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. എന്നാല്‍ ഈ തിരിച്ചറിവ് എളുപ്പമല്ലാത്ത തരത്തിലുള്ള subjects ആണ് പരീക്ഷകളില്‍ വരിക.

****************************************************************************************************

1. രണ്ടു singular nouns-നെ and കൊണ്ട് യോജിപ്പിച്ചാല്‍ സാധാരണ അത് plural noun ആയി മാറുന്നു:

A boy and a girl have come to see you.

എന്നാല്‍ രണ്ടു നാമങ്ങളെ and കൊണ്ട് യോജിപ്പിച്ചുള്ള subject കണ്ടാലുടന്‍ plural verb വെക്കരുത്. ചില സന്ദര്‍ഭങ്ങളില്‍ and ഉണ്ടായാലും singular verb ഉപയോഗിക്കേണ്ടിവരും. 

And കൊണ്ട് യോജിപ്പിക്കുന്ന രണ്ടു singular nouns ഒരൊറ്റ ആശയത്തെ കാണിക്കുമ്പോള്‍ തുടര്‍ന്നുവരുന്ന verb, singular ആയിരിക്കണം:

Bread and butter is my favourite breakfast. 

Bread-ഉം butter-ഉം രണ്ടു വസ്തുക്കളാണെങ്കിലും ഈ രണ്ടു വസ്തുക്കളെയും ഒന്നായാണ് ഇവിടെ കാണുന്നത്. Bread-ഉം butter-ഉം നാം കഴിക്കുന്നത് വെവ്വേറെയായല്ല, ഒന്നിച്ചാണ്. അതായത്, bread-നുമേല്‍ butter പുരട്ടിയിട്ട് ഇവ ഒന്നിച്ച് നാം കഴിക്കുന്നു. അല്ലാതെ, bread തിന്ന ശേഷം butter-ഓ അല്ലെങ്കില്‍ butter തിന്ന ശേഷം bread-ഓ ആരും തിന്നാറില്ല. അതിനാല്‍ bread and butter-നെ രണ്ടു വസ്തുവായി കാണാതെ ഒരു വസ്തുവായി കാണുന്നു. ഇക്കാരണത്താല്‍ ഇതിനുശേഷം singular verb ഉയോഗിച്ചാല്‍ മതി. എന്നാല്‍ ഇവയെ രണ്ടായിത്തന്നെ കാണുകയാണെങ്കില്‍ plural verb ഉപയോഗിക്കാം:

I don't know how bread and butter are made.

ഇവിടെ bread, butter എന്നിവ ഉണ്ടാക്കുന്ന കാര്യമാണ് പറയുന്നത്. അതിനാല്‍ ഇവയെ വെവ്വേറെയായി കാണണം. അങ്ങനെയാവുമ്പോള്‍ bread and butter എന്നത് plural noun ആയി മാറുന്നു. അതിനാല്‍ are ഉപയോഗിച്ചു.

ഏതാനും ഉദാഹരണങ്ങള്‍ കൂടി: 

Time and tide waits for no man.

The hammer and sickle was flying from the flagpole.

Danish bacon and eggs makes a good solid English breakfast.

And കൊണ്ട് യോജിപ്പിക്കപ്പെടുന്ന രണ്ടു nouns ഒരു വ്യക്തിയെ/ജീവിയെ/വസ്തുവിനെ ആണ് സൂചിപ്പിക്കുന്നതെങ്കില്‍ ഇതിനുശേഷം singular verb ഉപയോഗിക്കണം:

The novelist and poet is dead.

The novelist and the poet are dead.

The novelist and poet എന്നു പറഞ്ഞാല്‍ ഒരാളാണ്. അയാള്‍ നോവലിസ്റ്റും കവിയുമാണ്. അതിനാല്‍ is എന്ന singular verb ഉപയോഗിക്കണം. എന്നാല്‍ the novelist and the poet എന്നു പറഞ്ഞാല്‍ രണ്ടു പേരാണ്. ഒരാള്‍ നോവലിസ്റ്റാണെങ്കില്‍ മറ്റേയാള്‍ കവിയാണ്. അതിനാല്‍ ഇതൊരു plural subject ആണ്. ഇവിടെ are എന്ന plural verb ആണ് ഉപയോഗിക്കേണ്ടത്. ഇത് മനസ്സിലാക്കാന്‍ എളുപ്പമാണ്. And കൊണ്ട് യോജിപ്പിക്കപ്പെടുന്ന രണ്ടു nouns-നു മുന്നിലും ഒരേതരം article-ഓ (a, an, the) possessive pronouns-ഓ (my, our, your, his, her, their) വന്നാല്‍ ആ nouns രണ്ടു വ്യക്തികളെ അല്ലെങ്കില്‍ ജീവികളെ അല്ലെങ്കില്‍ വസ്തുക്കളെയാണ് സൂചിപ്പിക്കുന്നത്. അപ്പോള്‍ അത് plural subject ആയി മാറുന്നു. അതിനാല്‍ തുടര്‍ന്നു plural verb ഉപയോഗിക്കണം. എന്നാല്‍ article-ഓ prossessive pronouns-ഓ ആദ്യത്തെ noun-നു മുന്നില്‍ വരികയും രണ്ടാമത്തെ noun-നു മുന്നില്‍ വരാതിരിക്കുകയും ചെയ്താല്‍ ഈ രണ്ടു nouns-ഉം ഒരു വ്യക്തിയെ/ജീവിയെ/വസ്തുവിനെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ ഇത് singular subject ആയി മാറുന്നു. അപ്പോള്‍ തുടര്‍ന്നുപയോഗിക്കേണ്ടത് singular verb ആണ്. ഇനി പറയുന്ന ഉദാഹരണങ്ങള്‍ നോക്കുക:

Your uncle and your guardian have come to see the principal.

(But Your uncle and guardian has come to see the pricipal).

My black and my white cat are missing.

(But My black and white cat is missing).

A black and a white police car were found parking near his house.

(But A black and white police car was found parking near his house.)

The accountant and the cashier have absconded.

(But The accountant and cashier has absconded.)

A good man and a useful citizen are dead.

(But A good man and useful citizen is dead.)

*******************************************

ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് singular verb-ഓ plural verb-ഓ ഉപയോഗിക്കാം:

Five and five is/are ten.

എന്നാല്‍ ഇനി പറയുന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ. Every, each ഇവയിലൊന്ന് ഒരു noun-ന്റെ കൂടെ വരികയും ആ noun-നെ and ഉപയോഗിച്ച് മറ്റൊരു noun-ഉമായി യോജിപ്പിക്കുകയും ചെയ്താല്‍ തുടര്‍ന്നു വരുന്നത് singular verb ആയിരിക്കണം: 

Every boy and every girl was waiting for the arrival of the winners.

Every school and college in our coutnry has a good library.

Each MLA and MP has donated a handsome amount to the orphanage.

*******************************************

രണ്ടു nouns-നെ യോജിപ്പിക്കാന്‍ and-നു പുറമെ ഉപയോഗിക്കുന്ന വാക്കുകളില്‍ ചിലവയാണ് correlative conjunctions എന്ന പേരിലറിയപ്പെടുന്ന or, either ..... or, neither ..... nor, not only ..... but also എന്നിവ. ഇവയുടെ കൂടെ ഉപയോഗിക്കുന്ന രണ്ടു nouns-ഉം plural ആണെങ്കില്‍ തുടര്‍ന്നുവരുന്ന verb-ഉം plural ആയിരിക്കും:

My relatives or my friends are likely to help me.

രണ്ടു singular nouns-നെ ഇവ കൊണ്ട് യോജിപ്പിച്ചാല്‍ തുടര്‍ന്ന് singular verb ഉപയോഗിക്കണം:

Either Shahina or Varsha is sure to come today. 

Correlative conjunction-ല്‍ ഉപയോഗിക്കുന്ന ഒരു noun, singular-ഉം മറ്റൊന്ന് plural-ഉം ആയാല്‍ രണ്ടാമത് വരുന്ന noun-നെ ആധാരമാക്കി വേണം singular verb ഉപയോഗിക്കണമോ plural verb ഉപയോഗിക്കണമോ എന്ന് തീരുമാനിക്കാന്‍.

Not only the students but also the pricipal is to blame.

Not only the principal but also the students are to blame. 

Neither Rahul nor I am interested in such films.

എന്നാല്‍ correlative conjunction വിഭാഗത്തില്‍ വരുന്ന both ..... and എന്ന പ്രയോഗത്തില്‍ plural verb മാത്രമേ ഉപയോഗിക്കാവൂ:

Both my wife and my eldest son have helped me to compile a dictionary.

*******************************************

രണ്ടു noun-നെ യോജിപ്പിക്കാനുപയോഗിക്കുന്ന മുകളില്‍ പറഞ്ഞ വാക്കുകളെ, അതായത്, and, or, either ..... or, neither ..... nor, not only ..... but also, both ..... and എന്നിവയെ, മാറ്റിനിര്‍ത്തിയാല്‍, with, along with, together with, in addition to, as well as, rather than എന്നിങ്ങനെ വരുന്ന മറ്റേതെങ്കിലും വാക്ക് ഉപയോഗിച്ച് രണ്ടു nouns-നെ യോജിപ്പിക്കുകയാണെങ്കില്‍ ആദ്യത്തെ noun-നു അനുസൃതമായി വേണം verb, singular വേണമോ plural വേണമോ എന്നു നിശ്ചയിക്കാന്‍:

The teacher as well as the students is responsible for the accident.

The students as well as the teacher are responsible for the accident.

The Chief Minister, along with his ministers, has arrived at the guest House.

Coffee, rather than tea, gives you energy.

*******************************************

Everyone, everybody, someone, somebody, anyone, anybody, no one, nobody, everything,  something, anything, nothing എന്നീ വാക്കുകളിലൊന്ന് subject ആയി വന്നാല്‍ തുടര്‍ന്നുപയോഗിക്കേണ്ടത് singular verb ആണ്: 

Everyone was ready to help her.

If anyone comes to see me, please tell them to wait for some time.

Someone has been listening in on my telephone conversation.

No one esteems your father more than I do.

Nothing great was ever achieved without enthusiasm.

*******************************************

Each of, every one of, either of, neither of എന്നിവയ്ക്കുശേഷം ഒരു plural noun-ഓ ഒരു plural pronoun-ഓ ആണ് വരുന്നതെങ്കിലും ഇവയ്ക്കുശേഷം ഉപയോഗിക്കേണ്ടത് singular verb ആണ്:

Each of the answers is worth 20 points.

Every one of us has prejudices of some kind in varying degrees.

Neither of them is currently in paid employment.

Either of the plans is equally dangerous.

*******************************************

None of, any of എന്നിവയ്ക്കു ശേഷം plural noun-ഉം uncountable noun-ഉം ഉപയോഗിക്കാം. Uncountable noun (milk, rice, wheat, water, oil പോലുള്ള എണ്ണാന്‍ കഴിയാത്ത noun) വന്നാല്‍ singular verb ഉപയോഗിക്കണം:

None of the water was wasted.

എന്നാല്‍ plural noun വരികയാണെങ്കിലും singular verb ഉപയോഗിക്കാം: 

None of the books is useful.

If any of the dictionaries suits you, I will buy it for you.

*******************************************

One of-നുശേഷം ഉപയോഗിക്കേണ്ടത് plural noun അല്ലെങ്കില്‍ plural pronoun ആണ്. എന്നാല്‍ തുടര്‍ന്നുപയോഗിക്കേണ്ടത് singular verb ആണ്:

One of my cousins is coming over from France with his wife and daughter.

*******************************************

ഒരു വാക്യത്തിന്റെ subject ആയി വരുന്നത് more than one + singular noun ആണെങ്കില്‍ തുടര്‍ന്നുപയോഗിക്കേണ്ടത് singular verb ആണ്:

More than one student is involved in the crime.

എന്നാല്‍ more than + plural noun വരികയാണെങ്കില്‍ plural verb ഉപയോഗിക്കണം:

More than one hundred policemen have ringed the area.

ഇനി പറയുന്ന പ്രയോഗത്തിലും plural verb തന്നെ ഉപയോഗിക്കണം:

More students than one have helped her to solve her problem.

*******************************************

One or two, one or more എന്നിങ്ങനെ വന്നാല്‍ plural verb ഉപയോഗിക്കണം: 

 One or two policemen have been killed in the attack.

 One or more girls are absent today. 

*******************************************

A number of, a small number of, a large/great number of + plural noun ആണ് subject ആയി വരുന്നതെങ്കില്‍ തുടര്‍ന്നുപയോഗിക്കേണ്ടത് plural verb ആണ്:

A number of people have been employed to deal with the backlog of work.

A large number of people were present at the Kalyanamandapam.

എന്നാല്‍ the number of + plural noun, subject ആയി വന്നാല്‍ singular verb ഉപയോഗിക്കണം (a number of books = ധാരാളം പുസ്തകങ്ങള്‍; the number of books = പുസ്തകങ്ങളുടെ എണ്ണം).

The number of skyjackings has risen alarmingly this year.

*******************************************

A good/great deal of, a large amount of എന്നിവയ്ക്കുശേഷം ഒരു uncountable noun (milk, water, oil, rice, wheat പോലുള്ള എണ്ണാന്‍ പറ്റാത്ത നാമം) ആണ് വരിക. ഇത്തരം പ്രയോഗങ്ങള്‍ക്കുശേഷം singular verb ഉപയോഗിക്കണം:

A great deal of whiskey is made in Scotland.

A large amount of money was squandered by him on gambling.

*******************************************

A lot of, lots of, the rest of, the greatest part of എന്നിവയ്ക്കു ശേഷം plural noun-ഉം uncountable noun-ഉം ഉപയോഗിക്കാവുന്നതാണ്. Plural noun ഉപയോഗിക്കുമ്പോള്‍ plural verb-ഉം uncountable noun ഉപയോഗിക്കുമ്പോള്‍ singular verb-ഉം ആണുപയോഗിക്കേണ്ടത്:

A lot of candidates have written the same wrong answer.

The rest of the eggs are broken.

Lots of money was wasted for the building.

The greater part of the money was wasted.

The greater part of the mangoes are rotten.

================================

PRACTICE QUESTIONS:

1. The Prime Minister, together with his wife, .............. the press cordially.

a) greet b) have greeted

c) has been greeting d) greets

2. Not only the students but also their instructor .............. been called to the principal's office.

a) have b) has 

c) had d) were

3. Here ............... the mail and newspapers that I picked up for you while you were on vacation.

a) was b) were

c) is d) are

4. None of my friends .............. there.

a) have been b) had been

c) was d) were

5. Every girl and every boy ........... given a packet of chocolate yesterday.

a) is b) are

c) was d) have

6. Neither the teacher nor the students ............. to use this book again.

a) has wanted         b) wants

c) want d) are wanted

7. Mr. and Mrs. Smith ............. attending that conference for many years

a) are b) is

c) have been d) has been

8. Sarah is the only one of the many applicants who ........... the ability to step into this

job.

a) have b) is

c) are d) has

9. More than a thousand inhabitants ............ the petition.

a) have signed         b) has signed

c) are signed d) is signed

10. 'Senior Citizens' .............. , in common parlance, people over sixty.

a) mean b) means

c) are meaning         d) is meaning

ANSWERS:

1. d   2. b   3. d   4. c   5. c   6. c   7. c   8. d   9. a   10. b

***************************************     




No comments:

Post a Comment