Friday 10 June 2022

CONJUNCTIONS - 03

EXPLANATORY ANSWERS

1. Either 
[രണ്ടു പേരെ കുറിച്ച് പറയുന്നതിനാല്‍ any, none എന്നിവ ഉപയോഗിക്കാനാവില്ല. ഇവ ഉപയോഗിക്കുന്നത് രണ്ടിലേറെ പേര്‍ വരുമ്പോഴാണ്. Both, either, neither എന്നിവയാണ് രണ്ടു പേരെ കുറിച്ച് പറയുമ്പോള്‍ ഉപയോഗിക്കുന്നത്. ഇവിടെ നല്‍കിയ വാക്യത്തില്‍ is ആണ് verb. ഇത് singular verb ആണ്. അപ്പോള്‍ subject-ഉം singular ആവണം. Both വെച്ചാല്‍ plural subject ആവും. അപ്പോള്‍ are ഉപയോഗിക്കണം. Either, neither എന്നിവയാണ് singular subject ആയി വരിക.] 
2. as well as 
[So that ഉപയോഗിക്കുന്നത് അതൊരു complex sentence-ലാണ്. അപ്പോള്‍ so that-നു മുന്നിലും ശേഷവും sentence വരണം. ഇവിടെ My friend എന്നത് ഒരു sentence അല്ല. And ഉപയോഗിച്ചാല്‍ subject ബഹുവചനമായി മാറുകയും is-നുപകരം are ഉപയോഗിക്കേണ്ടിവരികയും ചെയ്യും. Or ഉപയോഗിച്ചാല്‍ അര്‍ത്ഥഭംഗം വരും. As well as ഉപയോഗിക്കുമ്പോള്‍ ആദ്യത്തെ noun ആണ് പരിഗണിക്കുക. ഇവിടെ അത് singular noun ആയ My friend ആണ്. അതിനാല്‍ is എന്ന singular verb ഉപയോഗിക്കാം.] 
3. until 
[Waited, came എന്നിവ verbs ആണ്. Evening, noun ആണ്. I waited for my friend, He came in the evening എന്നീ രണ്ടു sentences-നെ യോജിപ്പിക്കുന്നതിനാല്‍ until ഒരു conjunction ആയി മാറി.] 
4. whereas 
[ഇവിടെ വിരുദ്ധാശയത്തിലുള്ള രണ്ടു കാര്യങ്ങളെയാണ് യോജിപ്പിക്കാനുള്ളത്. ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന conjunction ആണ് whereas. ഇവിടെ നല്‍കിയ നാല് ഓപ്ഷനുകളില്‍ whereas മാത്രമാണ് conjunction. മറ്റുള്ളവ adverbs ആണ്.] 
5. so 
[ഇവിടെ തന്നിരിക്കുന്ന ഓപ്ഷനുകളില്‍ so മാത്രമാണ് conjunction. വാക്യത്തില്‍ കാണുന്ന that-നൊപ്പം ഉപയോഗിക്കാവുന്ന വാക്ക് so മാത്രമാണ് താനും.] 
6. in case 
[അഗ്നിബാധ ഉണ്ടാവുന്നതിനു മുന്നേയാണ് insure ചെയ്യേണ്ടത്. സാധ്യത കണക്കിലെടുത്ത് ഒരു കാര്യം നേരത്തെ ചെയ്യുമ്പോഴാണ് in case ചേര്‍ത്ത് വാക്യമുണ്ടാക്കുന്നത്.] 
7. as soon as 
 [മഴ നിന്നയുടനെയാണ് സാധാരണ കളി പുനരാരംഭിക്കുക. അതിനാല്‍ ഉടനെ എന്നര്‍ത്ഥം വരുന്ന വാക്കുപയോഗിക്കണം. While, when എന്നിവ ഉടനെ എന്ന അര്‍ത്ഥം നല്‍കുന്നില്ല. എന്നാല്‍ immediately എന്ന വാക്ക് ഉടനെ എന്നര്‍ത്ഥം നല്‍കുന്നുണ്ട്. ഇതൊരു conjunction ആയി ഉപയോഗിക്കാമെങ്കിലും സാധാരണ ഇത്തരം സന്ദര്‍ഭത്തില്‍ as soon as ആണുപയോഗിക്കുന്നത്.] 
8. either 
[Negative sentence-ല്‍ also എന്ന വാക്കിനു പകരം ഉപയോഗിക്കുന്ന വാക്കാണ് either. ഇവിടെയുള്ള മറ്റു വാക്കുകളൊന്നും വാക്യാവസാനത്തില്‍ ഉപയോഗിക്കുന്നവയല്ല.] 
9. when 
[Hardly ...... when എന്നാണ് സാധാരണ പഠിപ്പിക്കുന്നത്. അതുപ്രകാരം when എന്ന ഓപ്ഷനാണ് ഇവിടെ തെരഞ്ഞെടുക്കുക. എന്നാല്‍ ഇവിടെ കൊടുത്ത് ഓപ്ഷനുകളില്‍ രണ്ടു ശരിയുത്തരമുണ്ട്. അവയിലൊന്ന് when ആണെങ്കില്‍ മറ്റേത് before ആണ്. ചോദ്യകര്‍ത്താവിന് ഇക്കാര്യം അറിയാത്തതിനാലാണ് before കൂടി കൊടുത്തിരിക്കുന്നത്. ഇത് cancel ചെയ്യപ്പെടേണ്ട ചോദ്യമാണ്. 2014-ല്‍ തൃശൂരില്‍ നടന്ന LDC പരീക്ഷയില്‍ വന്ന ചോദ്യമാണിത്.] 
10. should regret later 
[Lest-നുശേഷം വരുന്ന sentence-ല്‍ ഉപയോഗിക്കേണ്ട auxiliary verb ആണ് should. മറ്റു auxiliary verbs, lest-നുശേഷം ഉപയോഗിക്കാറില്ല.]

No comments:

Post a Comment