Tuesday 1 June 2021

LDC 2017 - TVM & MALAPPURAM

LDC ENGLISH 2017
[Trivandrum & Malappuram- 17.06.2017]

EXPLANATORY ANSWERS:

1. (B) is
[Thousand rupees-നെ ഒരൊറ്റ യൂനിറ്റായി കണക്കാക്കുന്നതിനാല്‍ singular verb ഉപയോഗിക്കണം. പത്തായിരം രൂപ എന്നു പറയുമ്പോള്‍ നമ്മള്‍ ആ തുക വെവ്വേറെ തുകയായല്ല, ഒരൊറ്റ തുകയായാണ് കണക്കാക്കുന്നത്. Rupees-നെക്കുറിച്ച് ഇത്തരത്തില്‍ പറയുമ്പോഴെല്ലാം s-ല്‍ അവസാനിക്കുന്ന verb ആണ് ഉപയോഗിക്കേണ്ടത്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ മൂന്നെണ്ണം s-ല്‍ അവസാനിക്കുന്ന singular verb ആണ്. പത്തായിരം രൂപ ഒരു വലിയ തുകയാണ് എന്നാണല്ലോ പറയേണ്ടത്. അതിനാലാണ് is ഉപയോഗിക്കുന്നത്. Was ഉപയോഗിച്ചാല്‍ പത്തായിരം രൂപ ഒരു വലിയ തുകയായിരുന്നു എന്ന അര്‍ത്ഥമാണ് കിട്ടുക. അത് അനുയോജ്യമായ അര്‍ത്ഥമല്ലല്ലോ. Has-ന് ഉണ്ട് എന്നാണര്‍ത്ഥം. പത്തായിരം രൂപക്ക് ഒരു വലിയ തുകയുണ്ട് എന്നാരു പറയില്ലല്ലോ.]
2. (A) did they?
[വാക്യത്തില്‍ none ഉള്ളതിനാല്‍ ഇതൊരു negative sentence ആണ്. അതിനാല്‍ positive tag വേണം. A, D എന്നിവയാണ് positive tags. വാക്യത്തില്‍ auxiliary verb ഇല്ല. അതിനാല്‍ do, does, did എന്നിവയിലൊന്നാണ് tag-ല്‍ ഉപയോഗിക്കേണ്ടിവരിക. ഇതിലെ verb, attended ആണ്. ഇതിനെ ഭാഗിച്ചാല്‍ did attend എന്നാണ് കിട്ടുക. അതിനാല്‍ ഒന്നാമത്തെ ഓപ്ഷനാണ് ശരിയുത്തരം. (does attend: attends | do attend: attend | did attend: attended)]
3. (B) herd
4. (C) A bridge was built by the workers
[Built എന്ന ക്രിയ past tense ആയതിനാല്‍ be എന്ന ക്രിയയുടെ past tense ആണ് passive-ല്‍ വരേണ്ടത്. അത് was, were എന്നിവയാണ്. Bridge ഏകവചനമായതിനാല്‍ ഏകവചനക്രിയയായ was വേണം ഇവിടെ ഉപയോഗിക്കാന്‍.]
5. (B) She speaks French very well 
[ഇവിടെ speaks എന്ന ക്രിയയെ (verb) വിശേഷിപ്പിക്കുന്ന വാക്കാണ് ഉപയോഗിക്കേണ്ടത്. ക്രിയയെ വിശേഷിപ്പിക്കുന്ന വാക്കാണ് ക്രിയാവിശേഷണം (adverb) എന്നറിയപ്പെടുന്നത്. Good ഒരു നാമവിശേഷണം (adjective) ആണ്. അത് നാമത്തെ (noun) ആണ് വിശേഷിപ്പിക്കുന്നത്. Her speech is very good എന്ന് പറയാം. Good-ന്റെ ക്രിയാവിശേഷണമാണ് well.
6. (A) Adjective
[ഇവിടെ price എന്ന നാമത്തെ വിശേഷിപ്പിക്കാനാണ് high ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ഇതൊരു നാമവിശേഷണം ആണ്.]
7. (D) Tom said that he was leaving for Madras the next day.
[Said, past tense ആയതിനാല്‍ തുടര്‍ന്നു വരുന്ന വാക്യവും past tense-ല്‍ വരണം, reported speech-ല്‍. Direct speech-ലെ 'I am leaving for Madras tomorrow' എന്ന വാക്യത്തിലെ am, present tense ആണ്. ഇതിനെ was/were എന്നാക്കി വേണം reported speech-ല്‍ ഉപയോഗിക്കാന്‍. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ മൂന്നെണ്ണത്തിലും was ഉണ്ട്. ഇവയില്‍നിന്ന് ശരിയായ ഉത്തരം കണ്ടെത്തണം. ഒന്നാമത്തെ ഓപ്ഷനില്‍ said to എന്നു മാത്രമാണ് ഉള്ളത്. ഇങ്ങനെ പറയാനാവില്ല. Tom said to me that he was leaving for Madras the next day എന്ന് പറയാം. Said to കഴിഞ്ഞാല്‍ ആരോട് പറഞ്ഞു എന്ന് കാണിക്കണം. രണ്ടാമത്തെ ഓപ്ഷനില്‍ വന്ന തെറ്റ് direct speech-ലെ tomorrow എന്ന വാക്ക് അതേപടി ഉപയോഗിച്ചുവെന്നതാണ്.] 
8. (D) Queue
[Separate, Excellence, Diarrhoea എന്നിവയാണ് ശരിയായ വാക്കുകള്‍]
9. (D) Put up with
[put out: (തീ) കെടുത്തുക put down: എഴുതിയെടുക്കുക put off: (സമയമോ തിയ്യതിയോ) നീട്ടിവെക്കുക put up with: സഹിക്കുക]
10. (C) whereas
[വിരുദ്ധമായ ഒരു കാര്യം പറയുമ്പോഴാണ് എന്നാല്‍, അതേസമയം എന്നീ അര്‍ത്ഥത്തില്‍ whereas ഉപയോഗിക്കുന്നത്.]
11. (D) in
[Arm-chair-ന് കൈകള്‍ ഉള്ളതുകൊണ്ടാണ് in ഉപയോഗിക്കുന്നത്. അതേസമയം, കൈകളില്ലാത്ത കസേരയാണെങ്കില്‍ on ഉപയോഗിക്കണം.]
12. (A) said exactly the right thing
13. (A) met
[while I was working in Bombay എന്ന വാക്യം കഴിഞ്ഞ കാലത്തെ സൂചിപ്പിക്കുന്നതിനാല്‍ തൊട്ടുമുമ്പ് വരുന്ന ക്രിയയും കഴിഞ്ഞ കാലത്തേതാവണം. അതിനാലാണ് met  എന്ന past tense ഉപയോഗിച്ചത്. പരിചയപ്പെടുക എന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരു പ്രവൃത്തി അല്ലാത്തതിനാല്‍ was meeting എന്ന past continuous tense ഉപയോഗിക്കാനാവില്ല.]
14. (D) I would have kept him at a distance 
[Had I known this എന്നത് If I had known this എന്നതിന്റെ വകഭേദമാണ്. ഇത് past perfect tense ആയതിനാല്‍ തുടര്‍ന്നു വരുന്ന വാക്യത്തില്‍ would have ഉണ്ടായിരിക്കണം. ഓപ്ഷനുകളില്‍ രണ്ടെണ്ണത്തില്‍ would have കാണാം. രണ്ടാമത്തെ ഓപ്ഷനില്‍ would have-നുശേഷം keep വന്നതിനാലാണ് അത് തെറ്റുന്നത്. Would have-നുശേഷം past participle (kept) ആണ് വരേണ്ടത്.]
15. (A) a
[University എന്ന വാക്ക് തുടങ്ങുന്നത് vowel letter-ലാണെങ്കിലും ഈ വാക്കിന്റെ ഉച്ചാരണം തുടങ്ങുന്നത് യ എന്ന consonant sound-ലാണ്. അതിനാലാണ് a ഉപയോഗിക്കുന്നത്.]

-യില്‍ ഉച്ചാരണം ആരംഭിക്കുന്ന എല്ലാ വാക്കിലും a ഉപയോഗിക്കണം.
        a European a eunuch
a ewe a university
a unit a union
a uniform         a unique woman
a Utopian idea a useful book
a unanimous decision a year

16. (C) against
[anti-, ante- എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക. anti- = against ആണെങ്കില്‍ ante- = before ആണ്.]
17. (C) may
[സാധ്യതയെ കാണിക്കുന്നതിനുപയോഗിക്കുന്ന സഹായക ക്രിയ (auxiliary verb) ആണ് may.]
18. (B) latter
[രണ്ടാമത്തേത് എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് latter. Later എന്ന വാക്കിന്റെ അര്‍ത്ഥം പിന്നീട് എന്നാണ്. Latest ഏറ്റവും പുതിയതും last അവസാനത്തേതുമാണ്.]
19. (C) have
[രണ്ടു nouns-നെ or, either ...... or, neither ....... not, not only ......... but also എന്നിവ കൊണ്ട് യോജിപ്പിച്ചാല്‍ രണ്ടാമത്തെ noun നോക്കിയാണ് singular verb വേണമോ plural verb വേണമോ എന്ന് തീരുമാനിക്കുന്നത്. ഇവിടെ രണ്ടാമത്തെ noun ആയി വന്ന friends, plural noun ആയതിനാല്‍ plural verb ആയ have ഉപയോഗിക്കണം. Do, plural verb ആണെങ്കിലും do come എന്ന് സാധാരണ ഉപയോഗിക്കാറില്ല.]
20. (B) noted carefully and important
[nota bene (നോറ്റ ബേനെയ്) എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം note well/carefully എന്നാണ്. ചോദ്യത്തില്‍ noted carefully എന്ന് കൊടുത്തത് അക്ഷരത്തെറ്റാവാം.]

    *********************************

No comments:

Post a Comment