Tuesday 2 March 2021

CIVIL POLICE OFFICER 2018

CIVIL POLICE OFFICER 2018

[Held on 22.07.2018]



1. Which among the following is the verb form of 'courage':

a) Courageous b) Encourage

c) Courage d) Bravery

2. Pick out the feminine word of 'Horse':

a) Bitch b) Mule

c) Mare d) Roe

3. Change the sentence into indirect speech:

     'What is your name?' asked the policeman.

a) The policeman asked me what my name was

b) The policeman asked me what was my name 

c) The policeman asked me whether what my name is

d) The policeman asked me what is my name 

4. Raju has .............. motives in collecting funds for poor people

a) monitary b) monetary

c) montiary d) monitory

5. We were .............. Bangalore for three years

a) in b) at

c) on d) of

6. Pick out the opposite of the word 'alleviate':

a) aggrevate b) aggregate

c) adoption d) aggravate

7. Choose the meaning of the idiom 'bone of contention':

a) unexpected and unpleasant

b) subject of dispute or quarrel

c) with ideas too advanced

d) zenith of anger or excitement

8. Pick out the synonym of 'whet':

a) scrape b) breathe

c) sharpen d) kill

9. The girls as well as the teacher .............. visited the orphanage

a) has b) have

c) was d) is

10. Find the adverb:

      Rami is so weak but he runs fast

a) weak b) runs

c) Ramu d) fast

11. Let us sing a song, .............. ?

a) doesn't we b) don't we

c) shall we d) don't us

12. .............. pen you want is out of stock.

a) An b) The

c) A d) None

13. Pick out the passive form of 'Sita has bought a pen':

a) A pen was bought by Sita

b) A pen is bought by Sita

c) A pen has been bought by Sita

d) A pen has been buying by Sita

14. Spot the one word for 'a person punished for the mistake of others:

a) Adept b) Iconoclast

c) Scapegoat d) Eccentric

15. The meaning of the phrasal verb 'call on':

a) shout b) visit

c) cancel d) remember

16. Choose the correct sentence:

a) Jeena had passed the examination in 1997 

b) Jeena have passed the examination in 1997

c) Jeena passed the examination in 1997

d) Jeena was passed the examination in 1997

17. .............. you touch the ceiling?

a) Shall b) Can

c) Will d) Would

18. Choose the correct spelling:

a) bouquit b) bouquet

c) boquet d) bauquet

19. Complete the following sentence:

      If you worked hard, ..............

a) you will pass the examination

b) you had passed the examination

c) you would pass the examination

d) you would have passed the examination

20. Translate the following into Malayalam:

      'Simi has been dancing since morning'

a) സിമി ഡാന്‍സ് കളിക്കുന്നു

b) സിമി ഡാന്‍സ് കളിച്ചു

c) സിമി ഡാന്‍സ് കളിച്ചുകൊണ്ടേയിരിക്കുന്നു

d) സിമി ഡാന്‍സ് കളിക്കും

-------------------------------------------------------------------------------

ANSWERS:

1. no correct answer

[Courage (ധൈര്യം) എന്ന വാക്കിന്റെ verb ആയി വരേണ്ടത് 'ധൈര്യപ്പെടുക' എന്നര്‍ത്ഥമുള്ള വാക്കാണ്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ ഒന്നിനും അങ്ങനെയൊരു അര്‍ത്ഥമില്ല. ചോദ്യകര്‍ത്താവ് ഉദ്ദേശിച്ചത് encourage എന്ന verb ആയിരിക്കാം. ഇത് courage-ന്റെ verb form അല്ല. Encourage-ന്റെ അര്‍ത്ഥം 'പ്രോത്സാഹിപ്പിക്കുക' എന്നാണ്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ encourage മാത്രമേ verb ആയി വരുന്നുള്ളൂ.]

2. c) Mare

3. a) The policeman asked me what my name was

[Direct speech-ലെ is, indirect speech-ല്‍ was ആവണം. Direct speech-ല്‍ വരുന്ന ചോദ്യങ്ങള്‍ indirect speech-ല്‍ ചോദ്യരൂപത്തില്‍നിന്ന് statement രൂപത്തിലേക്ക് മാറണം. My name was എന്നതാണ് statement രൂപം; was my name എന്നത് ചോദ്യരൂപമാണ്.]

4. b) monetary

5. a) in

[Bangalore ഒരു വലിയ നഗരമാണ്. വലിയ നഗരങ്ങളുടെ പേരിനൊപ്പം in ചേര്‍ക്കണം. ചെറിയ സ്ഥലമാണെങ്കില്‍ at മതി.]

6. d) aggravate

7. b) subject of dispute or quarrel

8. c) sharpen

9. b) have

[രണ്ടു nouns-നെ as well as കൊണ്ട് യോജിപ്പിച്ചാല്‍ ആദ്യത്തെ noun-നെ അടിസ്ഥാനമാക്കിയാണ് verb ഏത് വേണമെന്ന് തീരുമാനിക്കേണ്ടത്. ഇവിടെ ആദ്യത്തെ noun (the girls) ഒരു plural noun ആയതിനാല്‍ plural verb തുടര്‍ന്ന് ഉപയോഗിക്കണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ have മാത്രമേ plural verb ആയി ഉള്ളൂ എന്നോര്‍ക്കുക.]

10. d) fast

[Adjective ആയും adverb ആയും ഉപയോഗിക്കുന്ന വാക്കാണ് fast. സാധാരണ adjective-ന്റെ കൂടെ -ly ചേര്‍ത്താണ് adverb ഉണ്ടാക്കുന്നത്: clever - cleverly, brave - bravely, courageous - courageously. എന്നാല്‍ ചില വാക്കുകള്‍ അതേപോലെ രണ്ടുതരത്തിലും ഉപയോഗിക്കുന്നു. അവയിലൊന്നാണ് fast. ഇതിന്റെ adverb ആയി fastly എന്നുപയോഗിക്കാറില്ല. അത്തരമൊരു വാക്ക് ഇംഗ്ലിഷില്‍ ഇല്ല. ഇത്തരത്തിലുള്ള മറ്റൊരു വാക്കാണ് hard. ഇതും adjective ആയും adverb ആയും ഉപയോഗിക്കുന്നു: hard work, work hard. എന്നാല്‍ hardly എന്നൊരു വാക്കുണ്ട്. ഇത് hard-ന്റെ adverb form അല്ല. Almost no എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന ഒരു negative word ആണ് hardly. ഇംഗ്ലിഷിലെ -lyയില്‍ അവസാനിക്കുന്ന എല്ലാ വാക്കുകളും adverbs അല്ല. ചിലവ adjective ആയും ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് friendly എന്ന വാക്കെടുക്കാം. ഇത് adverb അല്ല, adjective ആണ്. Friend എന്ന noun-ന്റെകൂടെയാണ് -ly ചേര്‍ത്തിരിക്കുന്നത്. ഇങ്ങനെ വന്നാല്‍ അത് adjective ആണ്: friendly talk. സാധാരണ ഇതിന്റെ adverb ആയി ഉപയോഗിക്കുന്നത് ഒരു phrase ആണ്: in a friendly fashion/manner/way. അതേസമയം, friendlily എന്ന വാക്കും ഇംഗ്ലിഷില്‍ ഉണ്ട്. സാധാരണ ഈ വാക്ക് ഉപയോഗിക്കാറില്ല എന്നേയുള്ളൂ.]

11. c) shall we

[Let us, Let's എന്നിവയില്‍ തുടങ്ങുന്ന വാക്യമാണെങ്കില്‍ അതിന്റെ question tag സദാ shall we? ആയിരിക്കും.]

12. b) The

[ഇവിടെ pen ഒരു singular noun ആണ്. Singular noun-ന്റെ മുന്നില്‍ സാധാരണ ഒരു article വേണം. അപ്പോള്‍ ഒന്നുകില്‍ a അല്ലെങ്കില്‍ the ഉപയോഗിക്കണം. ഇവിടെ pen ഉപയോഗിച്ചിരിക്കുന്നത് ഒരു പ്രത്യേകാശയത്തിലാണ്. 'നിങ്ങള്‍ക്കാവശ്യമുള്ള പേന' എന്ന് പറയുമ്പോള്‍ പേനക്ക് പ്രത്യേകാശയം കൈവന്നു. അതിനാല്‍ the ഉപയോഗിക്കണം. പൊതുവായ ആശയത്തിലുപയോഗിക്കുമ്പോഴാണ് the ഉപയോഗിക്കാത്തത്: Can I borrow a pen please?]

13. c) A pen has been bought by Sita

[Active voice-ല്‍ has ഉള്ളതിനാല്‍ ഇതേ has അല്ലെങ്കില്‍ have, passive voice-ല്‍ ഉണ്ടാവണം. Active voice-ലെ object ഏകവചനമാണെങ്കില്‍ has-ഉം ബഹുവചനമാണെങ്കില്‍ have-ഉം ഉപയോഗിക്കുന്നു. Active-ലെ object, a pen ആണ്. ഇത് ഏകവചനമായതിനാല്‍ has ഉപയോഗിക്കണം. Has വരുന്ന രണ്ടുത്തരങ്ങളാണുള്ളത്. ഒന്നില്‍ has been bought എന്നും മറ്റേതില്‍ has been buying എന്നും. Passive-ല്‍ active-ലെ verb-ന്റെ past participle (V3) ആണുപയോഗിക്കേണ്ടത്. അല്ലാതെ -ing verb അല്ല. Buy എന്ന verb-ന്റെ past participle, bought ആണ്. അതിനാല്‍ has been bought എന്നു വരുന്ന മൂന്നാമത്തെ ഉത്തരമാണ് ശരിയുത്തരം.]

14. c) Scapegoat

[Adept = skilful സമര്‍ത്ഥനായ | Iconoclast = a person who criticizes popular beliefs or established customs and ideas വിഗ്രഹ'ഞ്ജകന്‍ | Scapegoat = a person who is blamed or punished for sth wrong that another person has done (syn. fall guy) അന്യന്റെ തെറ്റിന് കുറ്റപ്പെടുത്തപ്പെടുന്ന അഥവാ ശിക്ഷിക്കപ്പെടുന്ന വ്യക്തി; ബലിയാട് | Eccentric = considered by other people to be strange or unusual വിചിത്രമായ രീതിയില്‍ പെരുമാറുന്ന; അരക്കിറുക്കനായ]

15. b) visit

16. c) Jeena passed the examination in 1997

[In 1997 എന്നത് കഴിഞ്ഞ കാലത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ simple past tense ഉപയോഗിക്കണം. ഇതൊരു simple sentence ആണ്. അതായത്, ഒരു subject-ഉം ഒരു main verb-ഉം മാത്രമടങ്ങുന്ന വാക്യമാണിത്. ഇത്തരം വാക്യങ്ങളില്‍ simple past tense ആണ് ഉപയോഗിക്കുക. അല്ലാതെ past perfect tense ഉപയോഗിക്കരുത്. അതിനാല്‍ ഒന്നാമത്തെ ഓപ്ഷന്‍ ശരിയുത്തരമാവുന്നില്ല. 'വിജയിക്കുക' എന്ന അര്‍ത്ഥത്തിലുപയോഗിക്കുമ്പോള്‍ pass എന്ന ക്രിയ passive voice-ല്‍ ഉപയോഗിക്കാറില്ല. അതിനാല്‍ നാലാമത്തെ ഓപ്ഷന്‍ തെറ്റാണ്. Jeena have എന്നു പറയില്ല. Jeena has എന്നാണ് പറയേണ്ടത്. ഇവിടെ have ഉപയോഗിച്ചതിനാലും ഇത് present perfect tense ആയതിനാലും ഈ ഉത്തരവും തെറ്റുന്നു.]

17. b) Can

18. b) bouquet

19. c) you would pass the examination

[If-clauseല്‍ worked എന്ന simple past tense വന്നതിനാല്‍ main clause-ല്‍ would + verb ആണ് വരിക.]

20. ശരിയുത്തരമില്ല. 'സിമി ഡാന്‍സ് കളിക്കുന്നു' എന്നു പറഞ്ഞാലും 'സിമി ഡാന്‍സ് കളിച്ചുകൊണ്ടേയിരിക്കുന്നു' എന്നു പറഞ്ഞാലും ഒരേ അര്‍ത്ഥമാണ്.

*********************************


No comments:

Post a Comment