Thursday 8 July 2021

LDC ENGLISH 2013-14 [PATHANAMTHITTA]

LDC ENGLISH 2013-14
[Pathanamthitta - 07.12.2013]
EXPLANATORY ANSWERS:
1. (C) a
[Unique എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് 'യ' എന്ന ശബ്ദത്തിലായതിനാലാണ് (യുനീക്) a ഉപയോഗിക്കുന്നത്. 'അ' എന്ന ശബ്ദത്തില്‍ തുടങ്ങുന്ന വാക്കുകള്‍ക്കു മുന്നില്‍ an ഉപയോഗിക്കണം: an umbrella (അംബ്രല).]
2. (D) knows
[Neither of, Either of, Each of, Every one of, One of എന്നിവക്കുശേഷം ഉപയോഗിക്കേണ്ടത് singular verb ('s'-ല്‍ അവസാനിക്കുന്ന verb) ആയിരിക്കണം. ഇവിടെ തന്നിരിക്കുന്ന ഓപ്ഷനുകളില്‍ is knowing, knows എന്നിവയാണ് 's'-ല്‍ അവസാനിക്കുന്നവ. ഇവയില്‍ is knowing തെറ്റാണ്. Know എന്ന ക്രിയ (verb) continuous tense-ല്‍ ഉപയോഗിക്കാറില്ല.]
3. (B) nearest
[ദൂരത്തിന്റെ കാര്യത്തില്‍ ഏറ്റവും അടുത്തായുള്ളതിനെ സൂചിപ്പിക്കാനാണ് nearest ഉപയോഗിക്കുന്നത്: We need to buy some food. Where's the nearest supermarket? ഒന്നിലേറെ സൂപര്‍മാര്‍ക്കറ്റുകള്‍ കാണും. അവയില്‍ ഏറ്റവും അടുത്തുള്ളത് ഏതാണെന്നാണ് അറിയേണ്ടത്. Next ഉപയോഗിക്കുന്നത് ഒന്നിനുശേഷം വരുന്ന മറ്റൊന്നിനെ സൂചിപ്പിക്കാനാണ്. അതായത്, സ്ഥാനത്തെ കാണിക്കാനാണ് next ഉപയോഗിക്കുന്നത്: We will get off at the next station. കണ്ണൂരില്‍നിന്ന് തീവണ്ടിയില്‍ കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെടുന്ന ഞാന്‍ I will get off at the next station എന്ന് പറഞ്ഞാല്‍ അത് തലശ്ശേരിയായിരിക്കും. കാരണം കണ്ണൂര്‍ വിട്ടാല്‍ തീവണ്ടി നിറുത്തുന്ന അടുത്ത സ്റ്റേഷന്‍ തലശ്ശേരിയാണ്. എന്നാല്‍ കണ്ണൂരില്‍നിന്ന് വണ്ടി പുറപ്പെട്ടാല്‍ nearest station കണ്ണൂര്‍ സൗത്ത് ആണ് താനും.]
4. (D) did they
[None ഉള്ളതിനാല്‍ വാക്യം negative ആണ്. അതിനാല്‍ positive tag വേണം. Have they, did they എന്നിവയാണ് positive tags. വാക്യത്തില്‍ have ഇല്ലാത്തതിനാല്‍ have they ഉപയോഗിക്കാനാവില്ല. വാക്യത്തില്‍ auxiliary verb ഇല്ല. Arrived എന്ന verb ആണുള്ളത്. ഇത് past tense ആണ്. Past tense-ലുള്ള verb വന്നാല്‍ did ആണ് question tag-ല്‍ ഉപയോഗിക്കേണ്ട auxiliary verb. അതേസമയം, 's'-ല്‍ അവസാനിക്കുന്ന present tense (eats) വന്നാല്‍ does-ഉം 's'-ല്‍ അവസാനിക്കാത്ത present tense (eat) വന്നാല്‍ do-ഉം auxiliary verb ആയി question tag-ല്‍ ഉപയോഗിക്കുന്നു.]
5. (C) foolish
6. (B) lieutenant
[Pronunciation, occurred, occurrence എന്നിവയാണ് ശരിയായ സ്‌പെലിങ്]
7. (A) timid
[മറ്റു മൂന്നു വാക്കുകളും brave-ന്റെ synonyms ആണ്.]
8. (A) pride
[A parliament of owls | a gang of criminals | a herd of cows]
9. (C) would have got
[If-clause ല്‍ had worked വന്നതിനാല്‍ തുടര്‍ന്നുവരുന്ന വാക്യത്തില്‍ would have ഉണ്ടാവണം. Had, past tense ആയതിനാല്‍ will എന്നുപയോഗിക്കാന്‍ പാടില്ല. Will-ന്റെ past tense ആയ would ഉപയോഗിക്കണം.]
10. (C) to
[Prefer, junior, senior, inferior, superior മുതലായ വാക്കുകള്‍ക്കുശേഷം to ആണുപയോഗിക്കേണ്ടത്. Than ഉപയോഗിക്കരുത്.]
11. (A) recured
[Recurred ആണ് ശരിയായ സ്‌പെലിങ്]
12. (B) Sons-in-law
[Mother-in-law : mothers-in-law | father-in-law : fathers-in-law | brother-in-law : brothers-in-law | sister-in-law : sisters-in-law]
13. (D) too much
[Too ........ to എന്നതാണ് പ്രയോഗരീതി: He is too young to marry her.]
14. (A) my leaving
[Gerund ആയി ഉപയോഗിക്കുന്ന -ing verbനു മുന്നില്‍ possessive adjective (my, our, your, his, her, its, their) ഉപയോഗിക്കണം.]
15. (B) you been waiting
[How long-നുശേഷം സാധാരണ ഉപയോഗിക്കുന്നത് perfect continuous tense ആണ്.]
16. (A) a great work
[Opus-magnum എന്നാണ് ചോദ്യത്തില്‍ കാണുന്നത്. ഇത് തെറ്റായ വാക്കാണ്. Magnum opus എന്നായിരുന്നു വേണ്ടിയിരുന്നത്.]
17. (D) Lexicographer
[Dictator: ഏകാധിപതി | Calligrapher: അതിമനോഹരമായ കയ്യക്ഷരത്തില്‍ എഴുതുന്നയാള്‍ | Linguist: ബഹുഭാഷാപണ്ഡിതന്‍]
18. (C) had better
[മറ്റു ഓപ്ഷനുകളൊന്നും ഇംഗ്ലിഷില്‍ പ്രയോഗിക്കുന്നവയല്ല.]
19. (D) where
20. (B) look up
[look into: പരിശോധിക്കുക | look up: പുസ്തകങ്ങളില്‍ നോക്കി കണ്ടെത്തുക | look over: വേഗത്തില്‍ പരിശോധിക്കുക]

No comments:

Post a Comment