Monday 27 February 2023

GRAMMAR NOTES - 03

GRAMMAR NOTES - 03

REFLEXIVE and EMPHATIC PRONOUNS 

Reflexive Verbs

Self-ലോ selves-ലോ അവസാനിക്കുന്ന ചില വാക്കുകളാണ് reflexive pronouns എന്ന പേരിലറിയപ്പെടുന്നത്. ഇനി പറയുന്നവ ഇത്തരത്തില്‍ പെടുന്ന വാക്കുകളാണ്:

myself, yourself, himself, herself, itself

ourselves, yourselves, themselves

എപ്പോഴാണ് reflexive pronouns ഉപയോഗിക്കേണ്ടത്. Subject ചെയ്യുന്ന പ്രവൃത്തിക്ക് subject തന്നെ വിധേയമാവുമ്പോഴാണ് ഈ pronouns ഉപയോഗിക്കുന്നത്. സാധാരണ subject ചെയ്യുന്ന പ്രവൃത്തിക്ക് മറ്റൊരാളോ മറ്റൊരു വസ്തുവോ ആണ് വിധേയമാവുക. Rahul killed a snake എന്ന് പറഞ്ഞാല്‍ രാഹുല്‍ എന്ന subject ചെയ്യുന്ന കൊല്ലുക എന്ന പ്രവൃത്തിക്ക് വിധേയമാവുന്നത് പാമ്പാണ്. Rahul killed Soniya എന്ന് പറയുമ്പോള്‍ കൊല്ലുന്നത് രാഹുലും കൊല്ലപ്പെടുന്നത് സോണിയയുമാണ്. എന്നാല്‍ Rahul killed himself എന്നു പറഞ്ഞാല്‍ കൊല്ലുന്നതും കൊല്ലപ്പെടുന്നതും രാഹുല്‍തന്നെയാണ്. അതായത്, രാഹുല്‍ രാഹുലിനെതന്നെ കൊല്ലുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ രാഹുല്‍ ആത്മഹത്യ ചെയ്യുന്നു. ഇവിടെ subject ചെയ്യുന്ന പ്രവൃത്തിയുടെ ഫലം subject-ലേക്കുതന്നെ വരുന്നു. Rahul killed Rahul എന്നിവിടെ പറയില്ല. അങ്ങനെ പറഞ്ഞാല്‍ രാഹുല്‍ എന്ന വ്യക്തി മറ്റൊരു രാഹുലിനെ കൊന്നുവെന്ന അര്‍ത്ഥമാണ് വരിക. ഇത്തരത്തില്‍ അവനവന്‍ ചെയ്യുന്ന പ്രവൃത്തിക്ക് അവനവന്‍ തന്നെ വിധേയമാവുമ്പോഴാണ് reflexive pronouns ഉപയോഗിക്കേണ്ടി വരുന്നത്. ഇത്തരത്തിലുള്ള കുറച്ചു ഉദാഹരണങ്ങള്‍ കൂടിയിതാ: 

I cut myself when I was shaving.

She is ashamed of herself for her deeds.

He spoke to himself in front of the mirror.

She blames herself for that incident.

I love myself more than I love anyone else.

Johny helped himself to the food.

I taught myself English.

Reflexive Verbs

ഇംഗ്ലിഷിലെ ചില ക്രിയകള്‍ reflexive verbs എന്ന പേരിലാണറിയപ്പെടുന്നത്. ഇതിനുള്ള കാരണം ഇത്തരം ക്രിയകള്‍ക്കുശേഷം ഒരു reflexive pronoun ഉപയോഗിക്കേണ്ടിവരുമെന്നതാണ്. PSC പരീക്ഷയില്‍ വന്ന ഇത്തരമൊരു ക്രിയയാണ് enjoy. ഇനി പറയുന്ന വാക്യങ്ങള്‍ നോക്കുക:

You must avail yourself of every opportunity to speak English.

My wife busied herself with sewing.

He prides himself on the longevity of the company.

He contented himself with his job.

You'll have to exert yourself more if you want to pass your exam.

I enjoyed myself at the party immensely.

I told him to behave himself.

He deliberately absented himself from the meeting.

Emphatic Pronouns

Reflexive pronouns തന്നെയാണ് emphatic pronouns ആയും ഉപയോഗിക്കുന്നത്. പ്രയോഗത്തിലും അര്‍ത്ഥത്തിലും വ്യത്യാസം വരുമെന്നേയുള്ളൂ. ഇനി പറയുന്ന വാക്യം നോക്കുക:

    I will build the house myself.

    I myself will build the house.

ഒരു കാര്യം തറപ്പിച്ചുപറയാനാണ് emphatic pronoun ഉപയോഗിക്കുന്നത്. Reflexive pronoun വരുന്നത് verb-നുശേഷമാണെങ്കില്‍ emphatic pronoun സാധാരണ വരുന്നത് ഒന്നുകില്‍ subject-നു തൊട്ടുശേഷമോ അല്ലെങ്കില്‍ വാക്യാവസാനമോ ആയിരിക്കും.

'ഞാന്‍ വീട് നിര്‍മ്മിക്കും' എന്നു പറയുന്നതിനു പകരം 'ഞാന്‍തന്നെ വീട് നിര്‍മ്മിക്കും' എന്നാണ് emphatic pronoun ഉപയോഗിച്ചാല്‍ കിട്ടുന്ന അര്‍ത്ഥം.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. Subject ആയോ object ആയോ self-word തനിയേ ഉപയോഗിക്കരുത്. പരീക്ഷയില്‍ തെറ്റു തിരുത്താനായി ഇനി പറയുന്നതരം വാക്യം വന്നാല്‍ self-word ആണ് തെറ്റായി പരിഗണിക്കേണ്ടത്.

My wife and myself taught our children how to speak English.

ഇവിടെ myself ഉപയോഗിച്ചത് തെറ്റാണ്. പകരം I ആണുപയോഗിക്കേണ്ടത്.

My wife and I taught our children how to speak English.

ഇവിടെ subject-ന്റെ ഭാഗത്താണ് self-word ഉപയോഗിച്ചിരിക്കുന്നത്. ഇനി object ആയി വരുന്നത് നോക്കുക.

Sheela gave himself a watch.

ഈ വാക്യം ശരിയാവണമെങ്കില്‍ Sheela gave him a watch എന്നുവേണം.

******************************************


No comments:

Post a Comment