LEARNING ABOUT TENSES THROUGH PSC PREVIOUS QUESTIONS
ഈ വാക്യത്തില്‍ was എന്നൊരു verb കാണാം. ഇത് past tense-ലുള്ള verb ആണ്. അതിനാല്‍ തുടര്‍ന്നും past tense-ലുള്ള verb വരണം. Past to past എന്നതാണ് പൊതവായ നിയമം. അപ്പോള്‍ ഒപ്ഷനുകളില്‍ കാണുന്ന auxiliary verbs-ല്‍ ഏതാണോ past tense-നെ സൂചിപ്പിക്കുന്നത് അത് തെരഞ്ഞെടുത്താല്‍ മതി. ഇവിടെ അത് had to മാത്രമാണ്. ബാക്കി മൂന്നും ഭാവികാലത്തെ കാണിക്കുന്നവയാണ്.
Reported speech-ല്‍ വരുന്ന ഒരു വാക്യമാണിത്. ഇവിടെയും tense ശ്രദ്ധിക്കുക. വാക്യത്തില്‍ saw എന്നൊരു verb ആണുള്ളത്. ഇത് past tense verb ആണ്. അതിനാല്‍ തുടര്‍ന്നും past tense വരണം. മുകളില്‍ പറഞ്ഞ അതേ നിയമം. ഒപ്ഷനുകളില്‍ past tense-ലുള്ള ഒരു വാക്യമേയുള്ളൂ. അത് ഒപ്ഷന്‍ B (he had made a mistake) ആണ്. അതിനാല്‍ ഇതാണ് ശരിയുത്തരം. ബാക്കി മൂന്ന് ഒപ്ഷനുകളും present tense (has) -ലാണുള്ളത്.
Cultivated എന്നത് past tense-ലുള്ള verb ആണെങ്കിലും ഇവിടെ തുടര്‍ന്നുള്ള വാക്യത്തില്‍ past tense verb ആവശ്യമില്ല. കഴിഞ്ഞ വര്‍ഷത്തെ കാര്യം പറഞ്ഞതിനാലാണ് cultivated എന്നുപയോഗിച്ചത്. തുടര്‍ന്ന് this year എന്നാണ് പറയുന്നത്. ഈ വര്‍ഷം എന്നത് present time ആണ്. അതിനാല്‍ present tense-ലുള്ള verb ഉപയോഗിക്കണം. ഒപ്ഷനുകളില്‍ is എന്ന present verb വരുന്ന രണ്ട് ഉത്തരങ്ങള്‍ കാണാം. B-യില്‍ is not growing any എന്നാണെങ്കില്‍ D-യില്‍ is not grow any എന്നാണുള്ളത്. Is-നുശേഷം വരേണ്ടത് -ing verb ആയിരിക്കണമെന്നതിനാല്‍ ഒപ്ഷന്‍ B ആണ് ശരിയുത്തരം.
An hour ago എന്ന time expression ഈ വാക്യത്തിലുണ്ട്. Ago (മുമ്പ്) എന്നു വന്നാല്‍ അത് past time-നെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ past tense verb ഒപ്ഷനില്‍നിന്ന് തെരഞ്ഞെടുക്കണം. ഒപ്ഷനില്‍ രണ്ട് past verbs കാണാം. A (finished), D (were finished) എന്നിവ. ഇവയില്‍ A active voice-ഉം D passive voice-ഉം ആണ്. Finish എന്ന പ്രവൃത്തി ചെയ്യുന്നത് We (ഞങ്ങള്‍) ആയതിനാല്‍ active voice ഉപയോഗിക്കണം. അതിനാല്‍ A ആണ് ശരിയുത്തരം.
എല്ലാ ദിവസവും ഞാന്‍ നടന്നാണ് വിദ്യാലയത്തിലേക്ക് പോവുന്നത്. അതാണെന്റെ ശീലം എന്നാല്‍ ആ ശീലത്തിന് ഒരു മാറ്റമുണ്ട്. ഇന്ന് പോവുന്നത് ബസിലാണ്. ഇത് താല്ക്കാലികമാണ്. നാളെ വീണ്ടും നടന്നാണ് പോവുക. ഇത്തരത്തില്‍ പതിവിനു വിപരീതമായി ചെയ്യുന്ന അഥവാ താല്ക്കാലികമായി ചെയ്യുന്ന പ്രവൃത്തിയെ സൂചിപ്പിക്കാന്‍ present continuous tense ആണ് ഉപയോഗിക്കേണ്ടത്. അതിനാല്‍ ഇവിടെ ശരിയുത്തരമായി വരുന്നത് ഒപ്ഷന്‍ A (am going) ആണ്.
ഈ വാക്യത്തിന്റെ subject ആയി വന്നിരിക്കുന്നത് I ആണ്. ഇതിനെ ഒരു plural pronoun ആയാണ് പരിഗണിക്കുന്നത്. അതിനാല്‍ was-നെ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു singular verb-ഉം I-യുടെ കൂടെ ഉപയോഗിക്കാറില്ല. ഇവിടെ കൊടുത്ത ഒപ്ഷനുകളില്‍ C, D എന്നിവയില്‍ has എന്ന singular verb ആണ് ഉള്ളത്. അതിനാല്‍ ഇവ രണ്ടും തെറ്റാണ്. Continuous tense-ല്‍ ഉപയോഗിക്കാത്ത verbs-ന്റെ കൂട്ടത്തില്‍ വരുന്ന ഒരു verb ആണ് hear (കേള്‍ക്കുക). ഇക്കാരണത്താല്‍ am hearing എന്ന രണ്ടാമത്തെ ഒപ്ഷനും തെറ്റായി മാറുന്നു. അപ്പോള്‍ ഒപ്ഷന്‍ A (hear) ആണ് ശരിയുത്തരം.
Arrived എന്നത് past tense ആയതിനാല്‍ തുടര്‍ന്നുള്ള വാക്യത്തിലും past tense verb വേണം. ഇക്കാരണത്താല്‍ മൂന്നാമത്തെ present tense-ലുള്ള has എന്ന ഒപ്ഷന്‍ ഒഴിവാക്കാം. Having-നു മുന്നിലാണ് verb ഉപയോഗിക്കേണ്ടത്. Had-നുശേഷം -ing verb ഉപയോഗിക്കാത്തതിനാല്‍ നാലാമത്തെ ഒപ്ഷനും ഒഴിവാക്കാം. They ബഹുവചനമായതിനാല്‍ തുടര്‍ന്ന് plural verb ഉപയോഗിക്കണം. ബാക്കിയുള്ള രണ്ടു ഒപ്ഷനുകളില്‍ plural verb ആയി വരുന്നത് were ആണ്. അതിനാല്‍ ഒപ്ഷന്‍ B ആണ് ശരിയുത്തരം.
ഈ വാക്യത്തില്‍ cannot എന്ന verb ഉണ്ട്. ഇത് past time verb അല്ല. അതുപോലെതന്നെ now എന്ന വാക്കും present time-നെ കാണിക്കുന്നു. അതിനാല്‍ past time-നെ കാണിക്കുന്ന verbs ഒന്നും തന്നെ ഒപ്ഷനില്‍നിന്ന് തെരഞ്ഞെടുക്കേണ്ടതില്ല. ഒപ്ഷനുകളില്‍ A, B, D എന്നിവ മൂന്നും past time verbs ആണ്. C മാത്രമാണ് present time verb. അതിനാല്‍ ഇതുതന്നെയാണ് ശരിയുത്തരവും.
ഈ വാക്യത്തിലെ subject vegetarian എന്ന singular noun ആണ്. അതിനാല്‍ plural verb തുടര്‍ന്നുപയോഗിക്കാനാവില്ല. ഒപ്ഷനുകളില്‍ do എന്നത് plural verb ആണ്. അതിനാല്‍ അതൊഴിവാക്കാം. ഈ വാക്യത്തില്‍ കാണുന്ന verb ആണ് eat. Vegetarian, eat ഇവ രണ്ടുമായും പൊരുത്തപ്പെടുന്ന verb ആണ് ഉപയോഗിക്കേണ്ടത്. Do എടുത്താല്‍ vegetarian-ഉമായി പൊരുത്തപ്പെടാത്തതുപോലെ has എടുത്താല്‍ vegetarian-ഉമായി പൊരുത്തപ്പെടുമെങ്കിലും eat-ഉമായി പൊരുത്തപ്പെടില്ല. കാരണം eat V1 ആണ്. Has-നുശേഷം വരേണ്ടത് V3 ആണ്. എന്നാല്‍ does, did എന്നിവ vegetarian, eat എന്നിവ രണ്ടുമായും പൊരുത്തപ്പെടുന്നുണ്ട്. Did past time-നെയും does present time-നെയും കാണിക്കുന്നുവെന്ന വ്യത്യാസമാണുള്ളത്. ഇവയിലേതാണ് ശരിയുത്തരം എന്നാണ് കണ്ടെത്തേണ്ടത്. സസ്യഭുക്കായ ഒരാള്‍ മാംസം തീരെ കഴിക്കാത്ത ഒരാളായിരിക്കുമല്ലോ. അതായത്, കഴിഞ്ഞുപോയ കാര്യത്തെക്കുറിച്ചല്ല, മറിച്ച് സ്ഥിരമായ കാര്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സസ്യഭുക്ക് മാംസം കഴിക്കാറില്ല എന്ന അര്‍ത്ഥമാണ് കിട്ടേണ്ടത്. അല്ലാതെ സസ്യഭുക്ക് മാംസം കഴിച്ചില്ല എന്ന അര്‍ത്ഥമല്ല. അങ്ങനെ വരുമ്പോള്‍ ഒപ്ഷന്‍ B ആണ് ശരിയുത്തരം.
No comments:
Post a Comment