Friday, 15 July 2022

SPOT THE ERROR - 06

 
EXPLANATORY ANSWERS:

1. what he said
[I have been to എന്ന് പറയുന്നത് ഒരിടത്ത് പോയിവന്നതിനുശേഷമാണ്. അപ്പോള്‍ കഴിഞ്ഞുപോയ കാര്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് മനസ്സിലാക്കാം. അതിനാല്‍ what he has said എന്ന് പറയുന്നതിനു പകരം കഴിഞ്ഞ കാലത്തെ സൂചിപ്പിക്കുന്ന what he said എന്നുപയോഗിക്കണം.]
2. If you had
[If-clause ല്‍ will, would, would have എന്നിവ ഉപയോഗിക്കാറില്ല. Main clause-ലാണ് will, would, would have എന്നിവ ഉപയോഗിക്കുന്നത്. If-clause ല്‍ present simple tense, past simple tense, past perfect tense എന്നിവയാണുപയോഗിക്കുന്നത്.]
3. The bandits not only robbed
[Not only ...... but also ഉപയോഗിക്കുമ്പോള്‍ not only-ക്കുശേഷം വരുന്നത് ഏത് part of speech ആണോ അതേ part of speech-ല്‍ തന്നെ വരുന്ന മറ്റൊരു വാക്കാണ് but also-നുശേഷവും ഉപയോഗിക്കേണ്ടത്. ഇവിടെ Not only-ക്കുശേഷം bandits എന്ന noun-ഉം but also-ക്കുശേഷം wounded എന്ന verb-ഉം ആണ് വരുന്നത്. ഇങ്ങനെ വരരുത്. Not only-ക്കുശേഷം noun വന്നാല്‍ but also-ക്കുശേഷവും noun വരണം; verb ആണ് വരുന്നതെങ്കില്‍ തുടര്‍ന്നും verb വരണം. ശരിയുത്തരം വരുമ്പോള്‍ രണ്ടിടത്തും verb വരുന്നത് ശ്രദ്ധിക്കുക.]
4. most intelligent students
[One of - നുശേഷം വരുന്ന noun എപ്പോഴും plural ആയിരിക്കും. വിദ്യാര്‍ത്ഥികളില്‍ ഒരുവന്‍ (one of the students) എന്നാണ് പറയേണ്ടത്. അല്ലാതെ വിദ്യാര്‍ത്ഥിയില്‍ ഒരുവന്‍ (one of the student) എന്നല്ല.]
7. goes to church every Sunday
[എല്ലാ ഞായറാഴ്ചകളിലും ഒരാള്‍ പള്ളിയില്‍ പോവുന്നുണ്ടെങ്കില്‍ അത് സ്വാഭാവികമായും പ്രാര്‍ത്ഥിക്കാനായിരിക്കുമല്ലോ. പ്രാര്‍ത്ഥിക്കാനാണ് പോവുന്നതെങ്കില്‍ go to church എന്നാണ് പറയേണ്ടത്. പ്രാര്‍ത്ഥിക്കാനല്ലെങ്കിലാണ് go to the church എന്ന് പറയുന്നത്.]
8. unless she has a strong desire to live
[Unless-ല്‍ തുടങ്ങുന്ന വാക്യത്തില്‍ വേറൊരു negative word വരരുത്. കാരണം unless-ന്റെ അര്‍ത്ഥം if not എന്നാണ്. ഇവിടെ ഒന്നുകില്‍ unless she has a strong desire to live എന്ന് പറയാം അല്ലെങ്കില്‍ if she does not have a strong desire to live എന്നും പറയാം.]
9. beautiful peaks of
[4-ാമത്തെ ചോദ്യത്തിന് നല്‍കിയ വിശദീകരണം കാണുക.]
10. a hundred percent sure of our success
[cent per cent എന്നത് തെറ്റായ പ്രയോഗമാണ്.]
11. is a long distance
[Twenty five kilometers-നെ ഒരു യൂനിറ്റായി കണക്കാക്കുന്നതിനാല്‍ തുടര്‍ന്നു വരുന്നത് singular verb ആയിരിക്കണം.]
12. did we reach there/had we reached there
[വാക്യം negative word-ല്‍ തുടങ്ങിയാല്‍ തുടര്‍ന്ന് subject + verb എന്ന ക്രമം ഉപയോഗിക്കരുത്. പകരം ചോദ്യങ്ങളുടെ പദക്രമമായ auxiliary verb + subject + verb എന്നതുപയോഗിക്കണം. ഇവിടെ No sooner എന്ന negative word-ല്‍ വാക്യം തുടങ്ങിയതിനാല്‍ തുടര്‍ന്ന് auxiliary verb വരണം.]
13. the mason
[എന്റെ വീട് നിര്‍മ്മിച്ച mason എ്ന്ന് പറയുമ്പോള്‍ നമുക്ക് mason-നെ തിരിച്ചറിയാന്‍ പറ്റുന്നുണ്ട്. ഇത്തരത്തില്‍ പ്രത്യേകത എടുത്തുകാണിക്കുന്ന വാക്കിനൊപ്പം the ഉപയോഗിക്കണം.]
14. to meeting
[Looking forward-നുശേഷം to + gerund ഉപയോഗിക്കണം.]
15. will you?
[Imperative sentence-ന്റെ tag ആയിട്ട് do you? ഉപയോഗിക്കാറില്ല. പകരം will you? ആണുപയോഗിക്കേണ്ടത്.]
17. Man
[പൊതുവായ ആശയത്തില്‍ ഉപയോഗിക്കുമ്പോള്‍ man, woman എന്നിവയോടൊപ്പം the ഉപയോഗിക്കരുത്.]
18. make out
[മനസ്സിലാക്കുക എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന prepositional phrase ആണ് make out.]
19. in French
[ഭാഷകളുടെ പേരിനൊപ്പം the ചേര്‍ക്കാറില്ല.]
20. What will you think
[ചോദ്യം വരുമ്പോള്‍ question word + auxiliary verb + subject എന്ന പദക്രമത്തിലാണ് വാക്കുകള്‍ ക്രമീകരിക്കേണ്ടത്.]
***************************

No comments:

Post a Comment