Tuesday 15 June 2021

SUB INSPECTOR OF POLICE - 2014

SUB INSPECTOR OF POLICE - 2014 
[Held on 02-08-2014]
EXPLAINED ANSWERS:
1. (a) I would pay up if I were you
[അസംഭവ്യമായ കാര്യങ്ങള്‍ പറയുമ്പോള്‍ if I were എന്നാണുപയോഗിക്കേണ്ടത്.]
2. (c) the
[ഒരു പ്രത്യേക പുസ്തകത്തെക്കുറിച്ചാണ് പറയുന്നത്. അതായത്, ഞാനന്വേഷിക്കുന്ന പുസ്തകം. ഇവിടെ പ്രത്യേകതയുള്ളതിനാല്‍ the ഉപയോഗിക്കണം.]
3. (c) smartest
[വാക്യത്തില്‍ the ഉള്ളതിനാല്‍ superlative adjective ഉപയോഗിക്കണം.]
4. (b) The school is being rebuilt.
[വാക്യം present continuous tense-ലാണ് ഉള്ളത്. അതിനാല്‍ passive-ഉം ഇതേ tense-ല്‍ വരണം. Rebuilding എന്ന -ing verbന്റെ passive വരേണ്ടത് being + V3 ആയിട്ടാണ്. കൂടെ am/is/are എന്നീ auxiliary verbs-ലൊന്ന് വന്നാലാണ് present continuous tense ആവുന്നത്. Being + V3 രണ്ടാമത്തെയും നാലാമത്തെയും ഉത്തരങ്ങളിലുണ്ട്. രണ്ടാമത്തേത് present continuous-ഉം നാലാമത്തേത് past continuous-ഉം ആണ്. നമുക്കാവശ്യം present continuous ആണ്.]
5. (b) are
[Police ഒരു plural noun ആണ്. അതിനാല്‍ plural verb ഉപയോഗിക്കണം. Are, have എന്നിവയാണ് plural verbs. Have-നുശേഷം -ing verb ഉപയോഗിക്കാത്തതിനാല്‍ ഇതൊഴിവാക്കണം.]
6. (a) convict
7. (d) avenue
[street = a public road in a city, town, or village, typically with houses and buildings on one or both sides | alley a narrow passageway between or behind buildings | lane = a narrow road, especially in a rural area]
8. (c) a person whose abilities are hidden or unknown
9. (b) in
[നഗരങ്ങളുടെ പേരിനൊപ്പം in ഉപയോഗിക്കുന്നു.]
10. (a) The principal said I might leave the room
[Direct speech-ല്‍ വരുന്ന said, past tense-ലായതിനാല്‍ quotation marks-ല്‍ ഉള്ള വാക്യത്തിന്റെ tense-ല്‍ മാറ്റം വരുത്തണം. പ്രസ്തുത വാക്യത്തില്‍ may എന്ന auxiliary verb ആണുള്ളത്. Auxiliary verb ഉണ്ടെങ്കില്‍ അതിന്റെ tense-ലാണ് മാറ്റം വരിക. കൂടെയുള്ള verb മാറ്റരുത്. അതിനാല്‍ may എന്ന auxiliary-യെ might എന്ന് past-ലേക്ക് മാറ്റണം. Might വന്ന രണ്ട് ഓപ്ഷനുകള്‍ ഉണ്ട്. ഒന്നാമത്തെ ഓപ്ഷനില്‍ said-ഉം മൂന്നാമത്തെ ഓപ്ഷനില്‍ says-ഉം ആണുള്ളത്. Direct speech-ലെ said-ന് മാറ്റം വരരുത്. അതിനാല്‍ ഓപഷന്‍ (a) ആണ് ശരിയുത്തരം. സാധാരണ direct speech-ല്‍ വരുന്ന statement, indirect-ലേക്ക് മാറ്റുമ്പോള്‍ that എന്ന conjunction ഉപയോഗിക്കാറുണ്ട്: The principal said that I might leave the room ഇവിടെ അതുപയോഗിച്ചിട്ടില്ല. അതുകൊണ്ട് ഈ വാക്യം തെറ്റുന്നില്ല. കാരണം statement, indirect-ലേക്ക് മാറ്റുമ്പോള്‍ that ഉപയോഗിക്കണമെന്നത് നിര്‍ബന്ധമായ കാര്യമല്ല.]

No comments:

Post a Comment