Tuesday, 23 August 2022

CLERK EXAM (21.08.2022)

EXPLANATORY ANSWERS
3. in
[ഒരു കെട്ടിടത്തിനകത്ത് വെച്ച് നടക്കുന്ന കാര്യം പറയാന്‍ in ഉപയോഗിക്കണം. തുറസ്സായ സ്ഥലത്താണെങ്കില്‍ on ഉപയോഗിക്കാം: The boy was sitting on the ground.]
4. to
[Ask എന്നത് base form of verb (V1) ആണ്. തന്നിരിക്കുന്ന ഒപ്ഷനുകളില്‍ to മാത്രമാണ് V1-നൊപ്പം ഉപയോഗിക്കാനാവുക. For, into എന്നീ prepositions ഉപയോഗിക്കേണ്ടത് -ing verbന്റെ കൂടെയാണ്. എല്ലാ prepositions-നുശേഷവും -ing verb ആണ് ഉപയോഗിക്കേണ്ടത്. അതിനാല്‍ for ask എന്നു പറയാനാവില്ല; for asking എന്നു പറയണം. അതേസമയം, to-വിനൊപ്പം ഉപയോഗിക്കേണ്ടത് V1 ആണ്. എന്നാല്‍ to, preposition ആയി വരുമ്പോള്‍ -ing verb ഉപയോഗിക്കണം: I am looking forward to visiting England.]
5. repaired
[രണ്ടു വാക്യങ്ങള്‍ ചേര്‍ന്നുവരുന്ന ഒരു വാക്യമാണിത്. രണ്ടു വാക്യങ്ങളെ that കൊണ്ട് യോജിപ്പിച്ചിരിക്കുന്നു. ആദ്യവാക്യത്തില്‍ was എന്ന verb ആണുള്ളത്. ഇത് past tense ആണ്. അതിനാല്‍ രണ്ടാമത്തെ വാക്യത്തിലെ verb-ഉം past tense-ല്‍ ആയിരിക്കണം. ഒപ്ഷനുകളില്‍ repaired മാത്രമാണ് past tense-ല്‍ ഉള്ളത്.]
6. will move
[ഇതൊരു conditional sentence ആണ്. ഇവിടെയും രണ്ടു വാക്യങ്ങളുണ്ട്. If-ല്‍ തുടങ്ങുന്ന വാക്യത്തില്‍ present form-ലുള്ള verb വന്നാല്‍ അടുത്ത വാക്യത്തില്‍ present form-ലുള്ള will ഉപയോഗിക്കണം. ഇവിടെ if-clauseല്‍ വന്ന is, present form-ലായതിനാലാണ് will move ശരിയുത്തരമാവുന്നത്.]
7. finishing
[After ഒരു preposition ആയതിനാല്‍ -ing verb ഉപയോഗിക്കണം.]
8. sing
[To-വിനുശേഷം V1 ഉപയോഗിക്കണം.]
9. have resigned
[ആദ്യവാക്യത്തില്‍ have enrolled എന്ന present active form ആണുള്ളത്. അതിനാല്‍ രണ്ടാമത്തെ വാക്യത്തിലെ verb-ഉം ഇതിനു തുല്യമായി വരണം. അത് have resigned ആണ്. ഇതു മാത്രമാണ് ഒപ്ഷനുകളില്‍ active form ആയി ഉള്ളത്. മറ്റുള്ളവ passive form ആണ്.]
10. was doing
[ഇവിടെ രണ്ടു വാക്യങ്ങളുണ്ട്. ഇവയെ when കൊണ്ട് യോജിപ്പിച്ചിരിക്കുന്നു. രണ്ടാമത്ത വാക്യത്തില്‍ called എന്ന past tense-ലുള്ള verb ഉള്ളതിനാല്‍ ആദ്യവാക്യത്തിലും past tense-ലുള്ള verb വരണം. ഒപ്ഷനുകളില്‍ was doing മാത്രമാണ് past tense-ലുള്ളത്.]
11. built
[ഒപ്ഷനുകള്‍ നോക്കുക. ആദ്യത്തെ building എന്ന verb ഇവിടെ ഉപയോഗിക്കാനാവില്ല. Subject-നുശേഷം -ing verb ഉപയോഗിക്കുമ്പോള്‍ കൂടെ auxiliary verb ഉണ്ടായിരിക്കണം. Build-ന്റെ past form, builded അല്ല. Had-ന്റെ കൂടെ build എന്നുപയോഗിക്കാനാവില്ല. അതിനാല്‍ build-ന്റെ past form ആയ built മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക.]
12. has been studying
[For two hours എന്ന time expression ഉള്ളതിനാല്‍ present perfect continuous tense ഉപയോഗിക്കണം.]
13. visit
[Every weekend എന്നുള്ളതിനാല്‍ പതിവായി സന്ദര്‍ശിക്കാറുണ്ടെന്ന് മനസ്സിലാക്കാം. പതിവായി ചെയ്യുന്ന പ്രവൃത്തിയെ കാണിക്കാന്‍ simple present tense (V1) ഉപയോഗിക്കണം.]
14. would have lived
[സാധാരണ if-clauseല്‍ past form-ലുള്ള verb (were) വന്നാല്‍ if അടങ്ങാത്ത വാക്യത്തില്‍ would + V1 ആണ് ഉപയോഗിക്കുന്നത്. അതുപ്രകാരം ഇവിടെ would live എന്നാണ് വരേണ്ടത്. എന്നാല്‍ ഒപ്ഷനില്‍ would live ഇല്ല. പകരം if-clauseല്‍ past perfect form-ലുള്ള verb (had + V3) വന്നാല്‍ main clause-ല്‍ (if അടങ്ങാത്ത വാക്യം) ഉപയോഗിക്കേണ്ട would have lived ഉള്ളത്. ഇവിടെ അതുതന്നെയാണ് ശരിയുത്തരം. കാരണം ഇത്തരത്തില്‍ mix ചെയ്ത് conditional sentence ഉപയോഗിക്കാം.]
19. the
[Most industrious എന്നത് superlative degree ആയതിനാല്‍ the ഉപയോഗിക്കണം.]
20. an
[Hour-ന്റെ ഉച്ചാരണം തുടങ്ങുന്നത് vowel sound-ലായതിനാല്‍ an ഉപയോഗിക്കണം.]
***************************************

No comments:

Post a Comment