Wednesday, 12 May 2021

ICDS SUPERVISOR 2017

ICDS SUPERVISOR 2017 

[Held on 25-03-2017]


EXPLANATORY ANSWERS:

1. (c) girls has

[One of + plural noun ഒരു വാക്യത്തിന്റെ subject ആയി വന്നാല്‍ തുടര്‍ന്നുവരുന്നത് singular verb ആയിരിക്കും. എന്നാല്‍ two of the girls എന്നാണ് വരുന്നതെങ്കില്‍ തുടര്‍ന്നുവരേണ്ടത് plural verb ആണ്.]

2. (a) accepts

[രണ്ടോ അതിലേറെയോ singular nouns-നെ every കൊണ്ടോ each കൊണ്ടോ യോജിപ്പിച്ചുള്ള subject വന്നാല്‍ തുടര്‍ന്നു വരേണ്ടത് singular verb ആണ്. Every boy and girl-നുശേഷം സാധാരണഗതിയില്‍ shall ഉപയോഗിക്കാറില്ല. സാധാരണ shall ഉപയോഗിക്കുന്നത് I, we എന്നീ pronouns-നുശേഷമാണ്.]

3. (b) rains

[വാക്യത്തിന്റെ ഒരു ഭാഗത്ത് will ഉണ്ടെങ്കില്‍ മറുഭാഗത്ത് simple present tense ഉപയോഗിക്കണം.]

4. (b) congratulates, on

[Subject part-ല്‍ വരുന്ന രണ്ടു nouns-നെ along with കൊണ്ട് യോജിപ്പിച്ചാല്‍ ആദ്യത്തെ noun-നെ ആധാരമാക്കിയാണ് verb, singular വേണമോ plural വേണമോ എന്ന് തീരുമാനിക്കുന്നത്. ഇവിടെ ആദ്യത്തെ noun, principal ആയതിനാല്‍ singular verb ഉപയോഗിക്കണം. Congratulate-നുശേഷം വരുന്ന preposition ആണ് on.] 

5. (c) had been writing

[For three years എ്ന്ന time expression ഉള്ളതിനാല്‍ perfect continuous tense ഉപയോഗിക്കണം. വാക്യത്തിലെ met എന്ന verb, past tense ആയതിനാല്‍ തുടര്‍ന്നും past tense വരണം. അതിനാല്‍ past perfect tense ഉപയോഗിക്കുന്നു.]

6. (b) indirect

7. (d) praises

[തന്നിരിക്കുന്ന ഓപ്ഷനുകളില്‍ heap-ഉമായി പൊരുത്തപ്പെടുന്ന വാക്കാണ് praises.]

8. (a) heavy rain

9. (c) Why was such a letter written by your sister?

[Question-ല്‍  ചോദ്യവാക്കിനു തൊട്ടുശേഷം auxiliary verb വരണം. ഇത് ഓപ്ഷന്‍ (c) യില്‍ മാത്രമേയുള്ളൂ.]

10. (d) the, the, the

[ഒരു വര്‍ക്ഷത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന singular noun-നു മുന്നില്‍ the ഉപയോഗിക്കുന്നു. അതുപോലെ same എന്ന വാക്കിനൊപ്പവും the ആണുപയോഗിക്കുക.]

      *********************************


No comments:

Post a Comment