Monday 24 April 2023

HARD/HARDLY/NO SOONER/INVERSION

HARD, HARDLY and NO SOONER

ആശയക്കുഴപ്പത്തിലേക്ക് ചാടിക്കുന്ന രണ്ടു വാക്കുകളാണ് hard, hardly എന്നിവ. Hard എന്ന വാക്കിന്റെ adverb form ആണ് hardly എന്ന് തെറ്റിദ്ധരിക്കാനിടവരുത്തുന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. സാധാരണ adjective-ന്റെ കൂടെ -ly ചേരുമ്പോഴാണ് adverb ഉണ്ടാവുന്നത്: 

quick - quickly, brave - bravely, regular - regularly

ഇത്തരത്തില്‍ adverb രൂപം കൊള്ളുമ്പോള്‍ വാക്കിന് adjective-ല്‍നിന്ന് വ്യത്യസ്തമായ അര്‍ത്ഥം വരാറില്ല. ഉദാഹരണത്തിന്, quick-ന്റെ അര്‍ത്ഥം വേഗതയുള്ള എന്നാണെങ്കില്‍ quickly-യുടെ അര്‍ത്ഥം വേഗത്തില്‍ എന്നാണ്. ഇവിടെ രണ്ടു വാക്കും വേഗതയെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് hard-ന്റെ കാര്യത്തില്‍ ബാധകമല്ല. Hard എന്ന വാക്കിന്റെ അര്‍ത്ഥം കഠിനമായ എന്നാണ്. അതേസമയം, hardly എന്നവാക്കിന്റെ അര്‍ത്ഥം  കഠിനമായി എന്നല്ല. കാഠിന്യവുമായുള്ള ബന്ധം hard-നാണുള്ളത്; hardly-ക്ക് ഇല്ല. കഠിനമായ എന്ന അര്‍ത്ഥത്തിലും കഠിനമായി എന്ന അര്‍ത്ഥത്തിലും ഒരുപോലെ ഉപയോഗിക്കുന്ന വാക്കാണ് hard. അതായത്, adjective ആയും adverb ആയും ഉപയോഗിക്കുന്നത് hard തന്നെയാണ്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന മറ്റു സാധാരണ വാക്കുകളാണ് early, fast, daily, far, long, free, late, live, right മുതലായവ.

കാഴ്ചയില്‍ അങ്ങനെ തോന്നുകയില്ലെങ്കില്‍ hardly ഒരു negative word ആണ്. No, not, never പോലുള്ള ഒരു full negative word അല്ല ഇത്. ഇതൊരു semi-negative word ആണ്. അതിനാല്‍ നൂറു ശതമാനം ഇല്ല എന്ന അര്‍ത്ഥം hardly-ക്ക് യോജിക്കില്ല. മിക്കവാറും ഇല്ല എന്ന അര്‍ത്ഥമാണ് അനുയോജ്യമാവുക. എങ്കിലും മലയാളത്തില്‍ പറയുമ്പോള്‍ ഇല്ല എന്നാണ് പൊതുവെ ഉപയോഗിക്കുന്നത്. I have no friends in this town എന്ന് പറയുമ്പോള്‍ എനിക്ക് ഈ ടൗണില്‍ ഒരു സുഹൃത്ത് പോലും ഇല്ല എന്നാണര്‍ത്ഥം. എന്നാല്‍ I have hardly any friends in this town എന്ന് പറഞ്ഞാല്‍ എനിക്ക് ഈ ടൗണില്‍ സുഹൃത്തുക്കള്‍ മിക്കാവാറും ഇല്ല എന്നാണര്‍ത്ഥം. അതായത്, ഒന്നോ രണ്ടോ പേര്‍ കണ്ടേക്കും എന്ന് വിവക്ഷ.

Noun-ന്റെ കൂടെ hardly ഉപയോഗിക്കുമ്പോള്‍ any ആവശ്യമായി വരുന്നു. അതിനാല്‍ I have got hardly any money എന്നു പറയണം. I have got hardly money എന്നത് തെറ്റാണ്. അതേസമയം, verb-ന്റെ കൂടെ ഉപയോഗിക്കുമ്പോള്‍ ever എന്ന വാക്ക് ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാം: I hardly (ever) visit my friends in Kottayam after 2019. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് hardly-യുടെ കൂടെ സാധാരണ ഉപയോഗിക്കുന്ന സഹായകക്രിയ can ആണെന്നതാണ്: I can hardly thank you enough for your kindness. 

PSC പരീക്ഷകളില്‍ പലപ്പോഴും hardly-യുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വരാറുണ്ട്. Hardly-യും No sooner-ഉം ഉപയോഗിക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. താഴെ കൊടുക്കുന്ന വാക്യങ്ങള്‍ നോക്കുക:

I had hardly entered my room when my mobile phone rang.

I (had) no sooner entered my room than my mobile phone rang.

ഇവിടെ ശ്രദ്ധിക്കേണ്ടത് hardly ..... when, no sooner ...... than എന്നീ പ്രയോഗങ്ങളെയാണ്. Hardly-ക്കുശേഷം than-ഉം no sooner-നുശേഷം when വന്നാല്‍ വാക്യം വ്യാകരണപരമായി തെറ്റും. 

INVERSION

സാധാരണ ഒരു വാക്യത്തിന്റെ പദക്രമം subject + auxiliary + verb എന്നാണെങ്കില്‍ ഈ ക്രമം തലതിരിച്ച് വാക്യമുണ്ടാക്കുന്നതിനെയാണ് inversion എന്ന് പറയുന്നത്. അതായത്, subject + auxiliary എന്ന ക്രമത്തെ auxiliary + subject എന്ന ക്രമത്തിലേക്ക് മാറ്റുന്നു. മുകളില്‍ പറഞ്ഞ വാക്യങ്ങള്‍ inversion-ല്‍ വരുന്നത് ഇനി പറയും പ്രകാരമാണ്:

Hardly had I entered my room when my mobile phone rang.

No sooner had I entered my room than my mobile phone rang.

No sooner did I enter my room than my mobile phone rang.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം Hardly I had entered my room, No sooner I had entered my room, No sooner I entered my room എന്നിങ്ങനെ പറഞ്ഞാല്‍ വാക്യങ്ങള്‍ വ്യാകരണപരമായി തെറ്റുമെന്നതാണ്. 

Hardly ...... when എന്നതാണ് കൂടുതലായും ഉപയോഗിക്കുന്നതെങ്കിലും hardly ...... before എന്നൊരു ഉപയോഗം കൂടിയുണ്ട്: 

Hardly had I entered my room before my mobile phone rang.

സാധാരണ ഇത്തരം inversion-ല്‍ ആദ്യം വരുന്നത് negative words ആയിരിക്കും:

I have never seen such a horrible movie.

Never have I seen such a horrible movie.

You should not leave the door unlocked under any circumstances.

Under no circumstances should you leave the door unlocked.

A city has seldom gained such world renown.

Seldom has a city gained such world renown.

Our Party should not monopolize everything on any account.

On no account should our Party monopolize everything.

He not only studies hard but also works well.

Not only does he study but he also works well.

Dublin did not give in to the Irish church till 1152.

Not till 1152 did Dublin give in to the Irish church.

We imagined little then that the war would last until November 1918.

Little did we imagine then that the war would last until November 1918.

I don't like ice cream and my sister doesn't it too.

I don't like ice cream, nor does my sister.

Negative അല്ലാത്ത വാക്കുകളും ഇത്തരത്തില്‍ ഉപയോഗിക്കാറുണ്ട്:

Only then did he realize that he had been wrong.

Only after his death was I able to learn of his affair with Bhavana.

So thirsty was she that she drained her cup.

inversion in conditionals

Conditional sentence-ലും inversion ഉപയോഗിക്കാറുണ്ട്. താഴെ കൊടുത്ത വാക്യങ്ങള്‍ കാണുക:

If I were the Chief Minister, I would increase the welfare pension. 

Were I the Chief Minister, I would increase the welfare pension.

If I had seen the advertisement in time I would have applied for the job.

Had I seen the advertisement in time I would have applied for the job.

If you want excellent quality meat, you must buy it only from this shop.

Should you want excellent quality meat, you must buy only from this shop.

================================

PRACTICE QUESTIONS

1. There are ....... any houses in this area.

(a) hard (b) hardly

(c) no (d) few

2.  She really studied ........ for her exam.

(a) hardly (b) seldom

(c) hard         (d) good

3. This author is ....... known by anyone.

(a) hard (b) few

(c) hardest (d) hardly

4. I ............... the door than someone knocked.

(a) had no sooner closed (b) had scarcely closed

(c) had hardly closed (d) no sooner had closed

5. Scarcely ............ one problem when / before another popped up.

(a) I had solved (b) have I solved

(c) I have solved (d) had I solved

6. No sooner had she finished one project ............ working on the next.

(a) before she started (b) when she started

(c) then she started (d) than she started

7. As soon as ............ at the station, the train came.

(a) did I arrive (b) I arrived

(c) had I arrived (d) I had arrived

8. .................... that he decided to marry her.

(a) So beautiful was she (b) Was she so beautiful

(c) She was very beautiful (d) So beautiful she was

9. ................ I would have been in bad trouble.

(a) Hadn't she helped me (b) Had she not helped me

(c) Had she not help me (d) Did she not help me

10. ...................., you must let them know before 4 o'clock. 

(a) Were you not wish to join them

(b) Shouldn't you wish to join them

(c) Had you not wished to join them

(d) Should you not wish to join them

11. .................... she could have stood first.

(a) Had Sheela studied harder

(b) Had Sheela studied hardly

(c) If Sheela studied hardly

(d) If Sheela studied harder

12. ................. we'd all be very surprised.

(a) Were Trump to get elected

(b) Were Trump got elected

(c) Had Trump to get elected

(d) Was Trump to get elected

ANSWERS:

1. b  2. c  3. d  4. a  5. d  6. d  7. b  8. a  9. b  10. d  11. a  12. a

********************************


     


 


 

  


No comments:

Post a Comment