Thursday 4 February 2021

TYPES OF SENTENCE-01

TYPES OF SENTENCE


1. Assertive or Declarative Sentence:

Subject-ല്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യമാണ് ഈ പേരിലറിയപ്പെടുന്നത്.

She has come to see you.

There are two high schools near my house.

My brother will help you financially.

2. Imperative Sentence:

Verb-ല്‍ തുടങ്ങി full stop-ല്‍ അവസാനിക്കുന്ന വാക്യം.

Open the door.

Move a bit.

Have some tea.

3. Interrogative Sentence:

Question mark-ല്‍ അവസാനിക്കുന്ന വാക്യം.

Where is your brother?

How will you come back?

Can you speak Arabic?

4. Exclamatory Sentence:

Exclamation mark-ല്‍ അവസാനിക്കുന്ന വാക്യം.

What a fantastic place it is!

How clever she is!

വാക്യാവസാനത്തിലുള്ള punctuation marks അടിസ്ഥാനമാക്കിയാണ് ഈ വാക്യങ്ങളെ തരംതിരിക്കുന്നത്.


Clauses അടിസ്ഥാനമാക്കിയുള്ള തരംതിരിവാണ് Simple, Compound, Complex, Compound-Complex Sentenes എന്ന പേരിലറിയപ്പെടുന്നത്.


Simple Sentence:

ഒരു subject-ഉം പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന ഒരു verb-ഉം അടങ്ങുന്ന വാക്യമാണ് simple sentence.

She came to the meeting in time.

My sister works in a public school.

The sky is blue.

ഈ മൂന്നു വാക്യങ്ങള്‍ നോക്കുക. ആദ്യവാക്യത്തില്‍ She ആണ് subject. Came ആണ് പൂര്‍ണ്ണാര്‍ത്ഥം കിട്ടുന്ന verb. To the meeting, in time എന്നിവ adverbs ആണ്. She എന്ന subject-നുശേഷമുള്ള ഭാഗം predicate എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ വാക്യത്തില്‍ വേറെ subject-ഓ verb-ഓ ഇല്ല. അതിനാല്‍ ഇത് simple sentence ആണ്.

രണ്ടാമത്തേതില്‍ My sister ആണ് subject. Works ആണ് verb. Works in a public school എന്നത് predicate ആണ്. ഒരു subject-ഉം ഒരു verb-ഉം മാത്രമുള്ളതിനാല്‍ ഇതും simple sentence ആണ്.

മൂന്നാമത്തേതില്‍ The sky ആണ് subject. Is ആണ് verb. Is blue എന്നതാണ് predicate. അതിനാല്‍ ഇതും simple sentence ആണ്.

ഈ മൂന്നു വാക്യങ്ങളും പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്നവയാണ്.

She came to the meeting in time (അവള്‍ കൃത്യസമയത്ത് മീറ്റിങ്ങിന് വന്നു).

My sister works in a public school (എന്റെ സഹോദരി ഒരു ഗവണ്മെന്റ് സ്‌കൂളില്‍ ജോലിചെയ്യുന്നു).

The sky is blue (ആകാശം നീലനിറമാണ്).          

Compound Sentence:

രണ്ടോ അതിലേറെയോ simple sentences ഒരു conjunction-ന്റെ സഹായത്തോടെ യോജിപ്പിച്ച് വന്നാല്‍ അതാണ് compound sentence. അതായത് പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന രണ്ടോ അതിലധികമോ വാക്യങ്ങള്‍ വന്നാലാണ് compound sentence ഉണ്ടാവുന്നത്.

Savitha went to the station and boarded the Chennai train.

He went to Mumbai, got his visa and came back.

ഈ വാക്യങ്ങള്‍ നോക്കുക. Savitha went to the station, She boarded the Chennai train എന്നീ രണ്ടു പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന simple sentences-നെ and കൊണ്ട് യോജിപ്പിച്ചിരിക്കുകയാണിവിടെ. അതിനാല്‍ ഇത് compound sentence ആയി. He went to Mumbai, He got his visa, He came back എന്നീ മൂന്നു simple sentences-നെ കോമ കൊണ്ടും and കൊണ്ടും യോജിപ്പിച്ചതിനാല്‍ രണ്ടാമത്തെ വാക്യവും compound sentence ആയി.

Compound sentence ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന conjunctions ഇനി പറയുന്നവയാണ്.

For, and, nor, but, or, yet, so

ഇവയിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് FANBOYS എന്ന കോഡുണ്ടാക്കി പഠിച്ചാല്‍ ഈ conjunctions നിങ്ങള്‍ക്ക് ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും.

Complex Sentence:

പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന ഒരു simple sentence-ഉം പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടാത്ത ഒന്നോ അതിലേറെയോ sentence-ഉം കൂടി ഒന്നിച്ചുവന്നാല്‍ അതിനെയാണ് complex sentence എന്ന് വിളിക്കുന്നത്.

[Complex sentence-ലെ പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന sentence, principal clause എന്ന പേരിലും പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടാത്ത sentence, subordinate clause എന്ന പേരിലും അറിയപ്പെടുന്നു.]

When we arrived at the railway station, the train had gone.

If you study well, you will pass the examination easily.

She went to Dubai after she passed the MA examination.

ഈ വാക്യങ്ങള്‍ നോക്കുക. ആദ്യവാക്യത്തിലെ We arrived at the railway station എന്ന ഭാഗം പൂര്‍ണ്ണമായ അര്‍ത്ഥം തരുന്നുണ്ട്. 'ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി' എന്നര്‍ത്ഥം. ഇതിനൊപ്പം when എന്ന conjunction വന്നപ്പോള്‍ അര്‍ത്ഥം അപൂര്‍ണ്ണമായി. When we arrived at the railway station എന്നായപ്പോള്‍ അര്‍ത്ഥം ഇങ്ങനെ വന്നു: 'ഞങ്ങള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍'. ഇവിടെ 'എത്തി'  എന്നത് 'എത്തിയപ്പോള്‍' എന്നായതോടെ അര്‍ത്ഥം അപൂര്‍ണ്ണമായി. എന്നാല്‍ the train had gone (തീവണ്ടി പോയിരുന്നു) എന്ന വാക്യം പൂര്‍ണ്ണമായ അര്‍ത്ഥം തരുന്നുണ്ട്. ഇതാണ് ഈ വാക്യത്തിലെ simple sentence.

If you study well : പൂര്‍ണ്ണമായ അര്‍ത്ഥം ലഭിക്കാത്ത വാക്യം

you will pass the examination easily : പൂര്‍ണ്ണമായ അര്‍ത്ഥം ലഭിക്കുന്ന വാക്യം

She went to Dubai : പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്നു.

after she passed the MA examination : പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടാത്ത വാക്യം

When, if, after, before, until, till, because, although, as, as soon as തുടങ്ങിയ conjunctions ഉപയോഗിച്ചാണ് complex sentence ഉണ്ടാക്കുന്നത്.

Compound-complex Sentence:

Compound sentence-ഉം complex sentence-ഉം ഒരേ വാക്യത്തില്‍ അടങ്ങുമ്പോഴാണ് compound-complex sentence ഉണ്ടാവുന്നത്. ഇനി പറയുന്നവ ഇത്തരത്തില്‍ പെട്ടവയാണ്.

Since I told her about the importance of education, she studied hard and passed the degree examination with the highest marks.

I knew that your wife was a teacher but did not know that she had a doctorate.

ഇവയിലാദ്യത്തെ sentence-ല്‍ Since I told her about the importance of education എന്ന വാക്യം പൂര്‍ണ്ണമായ അര്‍ത്ഥം നല്‍കുന്നില്ല. I told her about the importance of education (ഞാനവളോട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞു) എന്ന sentence പൂര്‍ണ്ണമായ അര്‍ത്ഥം നല്‍കുന്നതിനാലും ഇതില്‍ I എന്ന subject-ഉം told എന്ന main verb-ഉം മാത്രമുള്ളതിനാലും ഇതൊരു simple sentence ആണ്. ഇതിനു മുന്നില്‍ since വന്നതോടെ അര്‍ത്ഥത്തിന്റെ പൂര്‍ണ്ണത നഷ്ടപ്പെടുന്നു. അര്‍ത്ഥം ഇങ്ങനെ വരുന്നു: 'ഞാനവളോട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞതുകൊണ്ട്''പറഞ്ഞു' എന്നത് full stop-ല്‍ അവസാനിപ്പിക്കാം. എന്നാല്‍ 'പറഞ്ഞതുകൊണ്ട്' എന്നത് full stop-ല്‍ അവസാനിപ്പിക്കാനാവില്ലല്ലോ. എന്നാല്‍ she studied hard (അവള്‍ വളരെ നന്നായി പഠിച്ചു) എന്നതും (she) passed the degree examination with the highest marks (ഏറ്റവും കൂടുതല്‍ മാര്‍ക്കോടെ അവള്‍ ബിരുദപരീക്ഷ പാസ്സായി) എന്നതും പൂര്‍ണ്ണമായ അര്‍ത്ഥം ലഭിക്കുന്ന sentences ആണ്. അതിനാല്‍ ഇവ രണ്ടും simple sentences ആണ്. ഇവയെ and കൊണ്ട് യോജിപ്പിച്ചതിനാല്‍ ഇത് compound sentence ആയി മാറി. അങ്ങനെ പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടാത്ത ഒരു sentence-ഉം പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന compound sentence-ഉം ചേര്‍ന്ന് വന്ന വാക്യമായതിനാല്‍ ഈ വാക്യം compound-complex sentence ആയി.

രണ്ടാമത്തെ വാക്യത്തില്‍ I knew that your wife was a teacher എന്നതിലെ I knew പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന sentence ആണെങ്കില്‍ that your wife was a teacher എന്നത് പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടാത്ത sentence ആണ്. അടുത്ത ഭാഗത്തിലെ but did not know that she had a doctorate എന്ന വാക്യത്തിലെ (I) did not know എന്നത് പൂര്‍ണ്ണമായ അര്‍ത്ഥമുള്ള sentence ആണെങ്കില്‍ that she had a doctorate എന്നത് പൂര്‍ണ്ണമായ അര്‍ത്ഥമില്ലാത്ത sentence ആണ്. I knew that your wife was a teacher എന്ന complex sentence-നെ മറ്റൊരു complex sentence-ഉമായി but ചേര്‍ത്ത് യോജിപ്പിച്ചപ്പോള്‍ ഇത് compound-complex sentence ആയി മാറി.



No comments:

Post a Comment