Wednesday 21 April 2021

VILLAGE FIELD ASSISTANT 2017

    VILLAGE FIELD ASSISTANT - 2017 
     Kollam, Ernakulam, Malappuram, Kasaragod 
                     [Held on 25-11-2017]

EXPLANATORY ANSWERS:
1. (a) giving
[Do you mind, Would you mind എന്നിവക്കുശേഷം വരുന്നത് ഒരു verb ആണെങ്കില്‍ അത് -ing verb ആയിരിക്കണം. എന്നാല്‍ Do you mind-നുശേഷം ഒരു sentence വരികയാണെങ്കില്‍ അത് simple present tense-ലും Would you mind-നുശേഷം ഒരു sentence വരികയാണെങ്കില്‍ അത് simple past tense-ലും ആയിരിക്കണം: Do you mind if I sit here for some time? | Would you mind if I sat here for some time? മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് Do you mind / Would you mind എന്നിവക്കുശേഷം വരുന്ന -ing verbനു മുന്നില്‍ ഒരു pronoun വരികയാണെങ്കില്‍ അത് possessive form-ല്‍ ആയിരിക്കണം എന്നതാണ്: Do you mind my seeing a film with her today? ഇവിടെ my seeing എന്നുവേണം. അല്ലാതെ me seeing എന്നുപയോഗിക്കരുത്.]
2. (d) grown out of
[grow out of = become too large to wear a garment]
3. (c) the
[നദികളുടെ പേരിനൊപ്പം the ചേര്‍ക്കണം]
4. (b) the snake would have killed me
[If-clauseല്‍ hadn't run എന്ന past perfect tense ഉള്ളതിനാല്‍ main clause-ലും past form-ലുള്ള perfect tense വേണം. ഉത്തരങ്ങളില്‍ would have killed ആണ് past form-ല്‍ വരുന്നത്. കാരണം ഇതിലെ would, will-ന്റെ past form ആണ്. Have killed, present perfect ആണ്. Will have killed എന്ന് കണ്ടാല്‍ will, present form ആയതിനാല്‍ ഉപയോഗിക്കരുത്.]
5. (a) did they
[വാക്യം negative ആയതിനാല്‍ positive tag വേണം. വാക്യത്തിലെ verb, past tense-ല്‍ ആയതിനാല്‍ ഇതേ tense-ലുള്ള auxiliary verb ഉപയോഗിക്കണം. അത് did ആണ്.]
6. (b) ombudsman
7. (b) was angry with him
[Both Raj's father and mother എന്നത് plural subject ആയതിനാല്‍ was എന്ന singular verb വന്നതാണ് തെറ്റ്. ഇവിടെ were ഉപയോഗിക്കണം.]
8. (c) familiar or acquainted with
9. (d) tendency
10. (d) since
[Perfect tense-ല്‍ ഒരു പ്രവൃത്തി ആരംഭിച്ച
 സമയം അഥവാ point of time വന്നാല്‍ അതിനൊപ്പം since ഉപയോഗിക്കണം. എന്നാല്‍ പ്രവൃത്തി 
ആരംഭിച്ചതു മുതല്‍ പറയുന്ന സമയം വരെയുള്ള കാലയളവ് അഥവാ period of time ആണ് വരുന്നതെങ്കില്‍ for ഉപയോഗിക്കണം: I have been working in this school for 14 years.]
11. (b) Anil asked Anu whether she was going to see her grandmother.
[Asked, past tense ആയതിനാല്‍ quotation marks-നകത്തുള്ള വാക്യത്തിന്റെ tense-ല്‍ മാറ്റം വരണം. അതിനാല്‍ are എന്ന present tense-നെ was/were എന്ന past tense ആക്കി മാറ്റണം. നാലു ഓപ്ഷനുകളില്‍ (b)-യില്‍ മാത്രമാണ് was ഉള്ളതെന്നതിനാല്‍ ഇതുതന്നെയാണ് ശരിയുത്തരം.]
12. (c) should
[ഒരു advice നല്‍കുമ്പോള്‍ ഉപയോഗിക്കുന്ന auxiliary verb ആണ് should.]
13. (a) deck of cards
[pod of whales/dolphins, cluster of stars/flowers, flock of birds]
14. (c) transparent
15. (d) No sooner
[വാക്യത്തില്‍ than ഉള്ളതിനാല്‍ comparative word ഉപയോഗിക്കണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ No sooner മാത്രമാണ് comparative-ല്‍ ഉള്ളത്.]
16. (a) A pen was given to me by Rani.
[വാക്യത്തിലെ gave, past tense ആയതിനാല്‍ ഇതേ tense തന്നെ passive voice-ലും വരണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ ആദ്യത്തേതില്‍ മാത്രമാണ് past tense ആയ was ഉള്ളത്. ബാക്കി മൂന്നിലും present tense ആണുള്ളത്.]
17. (c) necktie
[neck, tie എന്നീ രണ്ടു വാക്കുകള്‍ ചേര്‍ന്നാണ് necktie എന്ന ഒറ്റവാക്കുണ്ടായത്. അതിനാല്‍ ഇതൊരു compound noun ആണ്.]
18. (a) except
19. (a) changeable
20. (c) lose the job
      *********************************

No comments:

Post a Comment