UNIVERSITY ASSISTANT 2016
[Held on 24.05.2016]
EXPLANATORY ANSWERS:
1. (b) shall we?
[Let's-ല്‍ തുടങ്ങുന്ന എല്ലാ വാക്യങ്ങളുടെയും question tag സദാ shall we? ആയിരിക്കും.]
2. (b) All the vegetables are sold in this shop
[Sells എന്നത് simple present tense ആണ്. അതിനാല്‍ ഇതേ tense-ല്‍ വരുന്ന വാക്യം തന്നെ passive-ലും കിട്ടണം. ഉത്തരം (c) have ഉള്ളതിനാല്‍ perfect tense ആണ്. ഉത്തരം (d) being ഉള്ളതിനാല്‍ continuous tense ആണ്. Passive-ല്‍ simple present tense വരുന്നത് am/is/are എന്നിവയുടെ കൂടെ V3 (past participle of verb) ചേരുമ്പോഴാണ്. ഇവിടെ ഉത്തരം (a), (b) എന്നിവ രണ്ടും simple present tense ആണ്. വ്യത്യാസം ഒന്നില്‍ by this shop എന്നും മറ്റേതില്‍ in this shop എന്നും ഉള്ളതാണ്. സാധാരണ passive-ല്‍ active-ലെ subject, by ചേര്‍ത്താണ് വരിക. എന്നാല്‍ ഇവിടെ പച്ചക്കറി വില്‍ക്കുന്നത് shop അല്ലാത്തതിനാല്‍ by-ക്കുപകരം in വെക്കണം. അതിനാല്‍ ഓപ്ഷന്‍ (b) ആണ് ശരിയുത്തരം. എന്നാല്‍ PSC അവരുടെ answer key-യില്‍ കൊടുത്ത ഉത്തരം (a) ആണ്.]
3. (d) reached
[സാധാരണ when-നുശേഷം simple past tense ആണ് കഴിഞ്ഞ കാലത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.]
4. (c) through
[go through = to look at or examine sth carefully ശ്രദ്ധാപൂര്‍വ്വം നോക്കുക അഥവാ പരിശോധിക്കുക | go on = continue തുടരുക | go in = enter പ്രവേശിക്കുക | go about = continue to do something പ്രവൃത്തി തുടരുക]
5. (a) a
[European എന്ന വാക്ക് തുടങ്ങുന്നത് E എന്ന vowel letter-ല്‍ ആണെങ്കിലും ഈ വാക്ക് ഉച്ചരിക്കുമ്പോള്‍ ആദ്യം വരുന്ന ശബ്ദം 'യ' (യൂറോപ്യന്‍) എന്ന consonant sound ആയതിനാല്‍ a ഉപയോഗിക്കണം. E-ക്കുശേഷം u, w എന്നീ രണ്ടക്ഷരങ്ങളിലൊന്ന് വന്നാല്‍ ആദ്യശബ്ദം 'യ' എന്നാവും: a eucalyptus, a eunuch, a ewe. ബാക്കി അക്ഷരങ്ങള്‍ വന്നാല്‍ ആദ്യശബ്ദം vowel sound ആയിരിക്കും. തദവസരത്തില്‍ an ഉപയോഗിക്കാം: an elephant, an examination. ഇവിടെ the ഉപയോഗിക്കേണ്ടതില്ല. Am, is, are, was, were എന്നിവക്കുശേഷം ഒരു noun വന്നാല്‍ a/an മാത്രമാണ് ഉപയോഗിക്കേണ്ടത്: I am a teacher, She is a doctor, My brother is an engineer. ഈ noun-നെ ഒരു വിശേഷണവാക്യം കൊണ്ട് വേര്‍തിരിച്ചാല്‍ the ഉപയോഗിക്കാം: My sister is the nurse who helped your brother to pass the examination.]
6. (b) so
[so ....... that എന്നതാണ് ഇംഗ്ലിഷ് ശൈലി. She is so tired that she cannot work any more. വാക്യത്തില്‍ so-ക്കു മുന്നില്‍ present tense വന്നാല്‍ that-നുശേഷവും present tense വരണം. Past tense വന്നാല്‍ രണ്ടിടത്തും past tense തന്നെ വരണം: He was so young that he could not marry her. ഇത്തരത്തിലുള്ള complex sentence-നെ ഇതേ അര്‍ത്ഥത്തില്‍ simple sentence ആക്കി മാറ്റുമ്പോള്‍ too ...... to ആണ് ഉപയോഗിക്കുന്നത്: She is too tired to work any more, He was too young to marry her.]
7. (d) who was living a long time ago
[കുറേ കാലം മുമ്പ് ജീവിച്ച ഒരാളെക്കുറിച്ച് പറയുമ്പോള്‍ continuous tense ആവശ്യമില്ല. ഇവിടെ who (had) lived a long time ago എന്നു വന്നാല്‍ വാക്യം ശരിയാവും.]
8. (b) and not no one else
[ഈ വാക്യത്തില്‍ not, no one എന്നീ രണ്ടു negative words ഒന്നിച്ച് വന്നതാണ് തെറ്റ്. ഇവയിലൊന്നു മാത്രമായാല്‍ വാക്യം ശരിയാവും. അതിനാല്‍ ഒന്നുകില്‍ and not anyone else എന്നോ അല്ലെങ്കില്‍ and no one else മതിയാവും.]
9. (d) rich
10. (c) She asked me whether I liked comics
[Direct speech-ലെ വാക്യത്തില്‍ do like എന്നാണുള്ളത്. Like എന്ന present tense verb-നെ ഭാഗിച്ച് എഴുതുമ്പോഴാണ് do like എന്നു വരുന്നത്. Likes-നെ ഭാഗിക്കുമ്പോള്‍ does like എന്നും liked-നെയാണെങ്കില്‍ did like എന്നും വരും. Do like, present tense ആയതിനാല്‍ ഇത് liked എന്ന past tense-ലാണ് indirect speech-ല്‍ ഉപയോഗിക്കേണ്ടത്. അതിനാല്‍ ഉത്തരങ്ങളില്‍ ഏതിലാണോ liked ഉള്ളത് അതാണ് ശരിയുത്തരം.]
*********************************
No comments:
Post a Comment