Monday 28 June 2021

GENERAL QUESTION SET - 76

GENERAL QUESTION SET - 76
EXPLANATORY ANSWERS
1. that
[Superlative degree-യില്‍ വരുന്ന വാക്കിനുശേഷം ഉപയോഗിക്കേണ്ട relative pronoun, that ആണ്.]
2. well
[Verb-നെ വിശേഷിപ്പിക്കുന്ന വാക്കാണ് adverb. ഇവിടെ speaks എന്ന verb-നെ വിശേഷിപ്പിക്കുന്ന adverb ആണ് വേണ്ടത്. ഒപ്ഷനുകളില്‍ well, best എന്നിവ adverbs ആണ്. ഇവിടെ best ഉപയോഗിക്കാത്തത് വാക്യം superlative അല്ലാത്തതിനാലാണ്. പകരം well ഉപയോഗിക്കണം. 'നന്നായി സംസാരിക്കുന്നു' എന്നതിലെ 'നന്നായി' എന്ന അര്‍ത്ഥം കിട്ടുന്നത് well ഉപയോഗിക്കുമ്പോഴാണ്. Good, correct എന്നിവ noun-നു മുന്നില്‍ ഉപയോഗിക്കുന്ന adjectives ആണ്.]
3. until
['വരെ' എന്ന അര്‍ത്ഥം കിട്ടുന്ന വാക്കാണിവിടെ വേണ്ടത്. അത് until ആണ്. അതായത്, 'ഞാന്‍ ക്ഷമ ചോദിക്കുന്നതുവരെ അവള്‍ പുഞ്ചിരിച്ചില്ല' എന്നാണ് ഈ വാക്യത്തിന്റെ അര്‍ത്ഥം.]
4. several
[Animals, plural noun ആയതിനാല്‍ much ഉപയോഗിക്കില്ല. ഇത് comparative sentence അല്ലാത്തതിനാല്‍ more-ഉം വേണ്ട. സാധാരണ maximum animals എന്നല്ല, maximum number of animals എന്നാണ് പറയുക. അതിനാല്‍ several ശരിയുത്തരമായി മാറുന്നു.]
5. which
[Motion വ്യക്തിയോ സ്ഥലമോ സമയമോ അല്ലാത്തതിനാല്‍ which എന്ന relative pronoun ഉപയോഗിക്കുന്നു.]
6. the colder
[The higher  എന്നത് comparative word ആയതിനാല്‍ the ചേര്‍ത്തുള്ള comparative word തന്നെ തുടര്‍ന്നുള്ള വാക്യത്തിലും ഉപയോഗിക്കണം. ഒപ്ഷനുകളില്‍ the more cold, the colder എന്നിവയാണ് comparative words ആയി ഉള്ളത്. Cold-ന്റെ comparative degree, colder ആണ്. more cold അല്ല.]
7. with
['തണുപ്പുകൊണ്ട് വിറക്കുക' എന്നാണല്ലോ പറയുക. 'കൊണ്ട്' എന്നതിന് ഇംഗ്ലിഷില്‍ with ഉപയോഗിക്കുന്നു.]
8. from
['ആക്രമത്തില്‍നിന്ന് മാറിനില്‍ക്കുക' എന്നാണര്‍ത്ഥം. '-നിന്ന്' എന്നതിന് from ഉപയോഗിക്കുന്നു.]
9. aren't I
[Am-ന്റെ negative form, aren't ആണ്; amn't അല്ല.]
10. much
[Many, few എന്നിവ plural nouns-നൊപ്പവും more, comparative degree-യിലും ഉപയോഗിക്കുന്നു. ഇവിടെയുള്ള വാക്യത്തില്‍ ഇതൊന്നും ഇല്ലാത്തതിനാല്‍ much ഉപയോഗിക്കുന്നു. Verb-നൊപ്പം much ഉപയോഗിക്കാം.]
11. before
[വാക്യത്തിന്റെ അര്‍ത്ഥം നോക്കിയാണ് ഇവിടെ ഉത്തരം കണ്ടെത്തേണ്ടത്. ഉറങ്ങുന്നതിനിടയിലോ (while) ഉറങ്ങിയതിനുശേഷമോ (after) ഉറങ്ങുമ്പോഴോ (when) ആരും പ്രാര്‍ത്ഥിക്കില്ലല്ലോ. ഉറങ്ങുന്നതിനു മുമ്പാണ് (before) എല്ലാവരും പ്രാര്‍ത്ഥിക്കുന്നത്.]
12. when
[ഇതൊരു complex sentence ആണ്. അതിനാല്‍ then, now എന്നിവ ഉപയോഗിക്കാനാവില്ല. സ്ഥലവുമായി ബന്ധമില്ലാത്തതിനാല്‍ where-ഉം വേണ്ട. വാക്യത്തിന് അതിന്റേതായ അര്‍ത്ഥം കിട്ടാന്‍ when ഉപയോഗിക്കണം.]
13. is
[More than one-നുശേഷം singular verb ഉപയോഗിക്കണം. വാക്യം passive-ല്‍ വന്നാലേ ശരിയായ അര്‍ത്ഥം കിട്ടുമെന്നതിനാല്‍ has ഉപയോഗിക്കാനാവില്ല.]
14. who
[Artist വ്യക്തിയായതിനാലും ...... നുശേഷം verb വന്നതിനാലും subject part-ല്‍ വരുന്ന relative pronoun ഉപയോഗിക്കണം. അത് who ആണ്.]
15. were
[Would, past form ആയതിനാല്‍ തുടര്‍ന്നും past form വരണം. was, were എന്നിവയില്‍ were ഉപയോഗിക്കുന്നത് ഇത് അസംഭവ്യമായ കാര്യമായതിനാലാണ്.]
16. bad
[വാക്യം comparative-ഓ superlative-ഓ അല്ലാത്തതിനാല്‍ bad ശരിയുത്തരമായി മാറുന്നു.]
17. Although
[വാക്യം വിപരീതാശയമാണ് പ്രകടിപ്പിക്കുന്നതെന്നതിനാലും ഒരു വാക്യത്തിനു മുന്നില്‍ ഉപയോഗിക്കേണ്ടതിനാലും although ശരിയുത്തരമായി മാറുന്നു. ഇതേ അര്‍ത്ഥമാണ് in spite of-നെങ്കിലും ഇതിനുശേഷം വാക്യം വരുകയില്ല.]
18. is
[A group of-നുശേഷം സാധാരണ ഉപയോഗിക്കുന്നത് singular verb ആണ്.]
19. some
[Some ഒഴികെയുള്ള വാക്കുകള്‍ negative വാക്യത്തിലാണ് ഉപയോഗിക്കുന്നത്. വാക്യം positive ആയതിനാല്‍ some ഉപയോഗിക്കുന്നു. മറ്റു വാക്കുകള്‍ ഉപയോഗിച്ചാല്‍ വാക്യം തെറ്റും.]
20. as soon as
['മഴ നിന്നയുടന്‍' എന്ന അര്‍ത്ഥം കിട്ടണമെങ്കില്‍ as soon as ഉപയോഗിക്കണം.]

No comments:

Post a Comment