GRAMMAR GENERAL QUESTIONS - 2
.........................................................................
.......
കിട്ടിയ മാർക്ക് താഴെ കമൻ്റ് ൽ കൂടി ഇടുക
( നിർബന്ധമായും ഇടുക)
*GENERAL QUESTIONS - 2*
_EXPLANATORY ANSWERS_
1. Our friends .............. to meet us at the airport tonight.
(a) are (b) are going
(c) go to (d) will be to
[ഇന്നു രാത്രി നടക്കാന്‍ പോവുന്ന ഒരു കാര്യത്തെക്കുറിച്ചാണിവിടെ പറയുന്നത്. അതായത്, ഭാവികാര്യം. ഇത് നേരത്തെ ചെയ്യാന്‍ ഉറപ്പിച്ചുവെച്ച കാര്യമാണ്. ഇത്തരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ഒരു ഭാവികാര്യത്തെക്കുറിച്ച് പറയാന്‍ ഉപയോഗിക്കുന്ന മൂന്ന് tenses ഉണ്ട് - Present simple tense (V4), present continuous tense (am/is/are + -ing verb), future continuous tense (will + be + -ing verb). തന്നിരിക്കുന്ന ഓപ്ഷനുകള്‍ നോക്കുക. Are to meet എന്നത് തീരുമാനിച്ചുറപ്പിച്ച കാര്യം പറയാനുപയോഗിക്കാറില്ല. വാക്യത്തിലെ to meet-നു മുന്നില്‍ go to, will be to എന്നിവ ഉപയോഗിക്കാനേ പറ്റില്ല. കാരണം go to-വില്‍ to ആവര്‍ത്തിക്കുന്നു; go to to meet എന്ന് പറയില്ല. Go to meet എന്നേ പറ്റൂ. അതുപോലെ, will be to to meet പറ്റില്ല; will be to meet എന്ന് പറയാം. അപ്പോള്‍ ഇവ മൂന്നും ഒഴിവാക്കി are going ശരിയുത്തരമായി എടുക്കണം. ഇത് present continuous tense ആണ്. അപ്പോള്‍ ശരിയുത്തരം *option (B)* ആണ്.]
*ഓര്‍ക്കുക: നേരത്തെ തീരുമാനിച്ചുറപ്പിച്ച 'ഭാവികാര്യം പറയാന്‍ present continuous tense ഉപയോഗിക്കാം.*
2. Every boy and girl .............. well.
(a) play (b) plays
(c) playing (d) have played
[Boy and girl എന്നു പറയുമ്പോള്‍ രണ്ടു പേരാണ്. അപ്പോള്‍ ഇതൊരു plural subject ആണ്. Plural subject-നുശേഷം plural verb (അതായത്, V1) വരണം. തന്നിരിക്കുന്ന ഓപനുകളില്‍ play, have എന്നിവ V1 ആണ്. എന്നാല്‍ ഇവിടെയുള്ള subject-ല്‍ boy and girl-നു മുന്നില്‍ every എന്നൊരു വാക്കുണ്ട്. ഇങ്ങനെ വന്നാല്‍ ഈ plural subject, singular subject ആയി മാറുന്നു. അതിനാല്‍ തുടര്‍ന്ന് singular verb (അതായത്, V1-ന്റെ അവസാനം -s ചേര്‍ന്നുവരുന്ന verb) ഉപയോഗിക്കണം. ഇവിടെ അത് plays ആണ്. അപ്പോള്‍ ശരിയുത്തരം *option (B)* ആണ്.]
*ഓര്‍ക്കുക: വാക്യത്തിന്റെ subject ആയി വരുന്ന രണ്ടു singular nouns-ല്‍ ആദ്യത്തെ noun-ന്റെ കൂടെയോ രണ്ടു nouns-ന്റെ കൂടെയോ each എന്ന വാക്കോ every എന്ന വാക്കോ ഉണ്ടെങ്കില്‍ അതിനെ singular subject ആയി കണക്കാക്കി ഇതിനുശേഷം singular verb ആണ് ഉപയോഗിക്കേണ്ടത്.*
3. His aunt .............. to see us a few days ago.
(a) has come (b) had come
(c) would come (d) came
[ഈ ചോദ്യത്തിനുത്തരം കണ്ടെത്തുകയെന്നത് വളരെയെളുപ്പമാണ്. കാരണം time-നെ കാണിക്കുന്ന ago എന്ന വാക്ക് ഈ വാക്യത്തിലുണ്ട്. Simple past tense-ലാണ് (അതായത്, V2) ago ഉപയോഗിക്കുന്നത്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ *option (D)* ആണ് ഈ tense-ല്‍ വരുന്നതെന്നതിനാല്‍ ഇതാണ് ശരിയുത്തരം.]
*ഓര്‍ക്കുക: വാക്യത്തില്‍ ago എന്ന വാക്കുണ്ടെങ്കില്‍ ആ വാക്യം simple past tense-ല്‍ (V4) ആയിരിക്കണം.*
4. No other student in the class is as intelligent as he is.
_(Change into superlative degree)_
(a) He is the most intelligent student in the class
(b) He is the intelligent student in the class
(c) He is most intelligent student in the class
(d) None of these
[As ......... as അടങ്ങുന്ന വാക്യം positive degree-യിലുള്ളതായിരിക്കും. ഇവിടെ കൊടുത്ത positive degree sentence-നെ superlative degree-യിലേക്ക് മാറ്റാനാണ് പറയുന്നത്. In-tel-li-gent എന്ന നാലു syllables അടങ്ങുന്ന ഈ വാക്കിന്റെ മറ്റു രൂപങ്ങള്‍ more intelligent _(comparative)_, most intelligent _(superlative)_ എന്നിവയാണ്. Superlative degree-യിലുപയോഗിക്കുന്ന വാക്കിനു മുന്നില്‍ definite article ആയ the ഉപയോഗിക്കേണ്ടതുണ്ട്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ the most intelligent എന്നു വന്ന ഓപ്ഷന്‍ ഏതാണോ അതാണ് ശരിയുത്തരം. അതായത്, *option (A)*.]
*ഓര്‍ക്കുക: Superlative degree-യില്‍ ഉപയോഗിക്കുന്ന adjective-നു മുന്നില്‍ the ഉണ്ടായിരിക്കണം.*
5. .............. honest man is .............. noblest work of God.
(a) An/the (b) An/an
(c) An/a (d) The/the
[Noblest എന്ന വാക്ക് superlative degree ആയതിനാല്‍ അതിനൊപ്പം the വേണമല്ലോ. അപ്പോള്‍ A, D എന്നിവയിലൊന്നാണ് ശരിയുത്തരം. ഇനി നോക്കേണ്ടത് honest man-നു മുന്നില്‍ An വെക്കണമോ The വെക്കണമോ എന്നാണ്. _ഏതൊരു മനുഷ്യനും ദൈവത്തിന്റെ ഏറ്റവും ഉത്തമമായ സൃഷ്ടിയാണ്_ എന്നാണല്ലോ ഈ വാക്യത്തിന്റെ അര്‍ത്ഥം വരിക. അല്ലാതെ ഒരു പ്രത്യേക മനുഷ്യനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. അതുകൊണ്ട് ഇവിടെ ശരിയായ ഉത്തരമായി വരുന്നത് *option (A)* ആണ്. ഇനി മറ്റൊരു കാര്യം ഈ വാക്യം ഇംഗ്ലിഷിലെ പഴഞ്ചൊല്ലുകളില്‍ ഒന്നാണ്. പഴഞ്ചൊല്ല് തുടങ്ങുന്നത് An honest man എന്നാണ്.]
ഓര്‍ക്കുക: പരീക്ഷകളില്‍ പലപ്പോഴും പഴഞ്ചൊല്ലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വരാറുണ്ട്. അതിനാല്‍ പ്രധാനപ്പെട്ട പഴഞ്ചൊല്ലുകള്‍ പഠിച്ചുവെക്കുക.
6. They moved to a bigger house .............. they might live more comfortably.
(a) in case (b) so that
(c) as if (d) as long as
[ഇവിടെ രണ്ടു വാക്യങ്ങള്‍ക്കിടയില്‍ വരുന്നിടത്ത് ഒരു conjunction ഉപയോഗിക്കുകയാണ് വേണ്ടത്. അര്‍ത്ഥമറിയുന്നവര്‍ക്ക് എളുപ്പത്തില്‍ ശരിയുത്തരം പറയാന്‍ കഴിയും. _അവര്‍ കൂടുതല്‍ വലിയ ഒരു വീട്ടിലേക്ക് താമസം മാറ്റി_ എന്നാണ് ആദ്യവാക്യം നല്‍കുന്ന അര്‍ത്ഥം. അവരെന്തിനാണ് ഇത്തരത്തില്‍ താമസം മാറ്റിയതെന്ന് രണ്ടാമത്തെ വാക്യം പറഞ്ഞുതരുന്നു. അതായത്, കൂടുതല്‍ സുഖകരമായി ജീവിക്കുന്നതിനുവേണ്ടി. അപ്പോള്‍ ഈ അര്‍ത്ഥം കിട്ടണമെങ്കില്‍ ഏത് conjunction ഉപയോഗിക്കണം. In case-ന്റെ അര്‍ത്ഥം _സാധ്യതയുള്ളതിനാല്‍_ എന്നാണ്; so that ഉപയോഗിക്കുന്നത് _ഒരു കാര്യം സാധിക്കുന്നതിനുവേണ്ടി_ എന്നാണ്; as if _എന്നപോലെ_ എന്ന അര്‍ത്ഥത്തിലും as long as _എങ്കില്‍_ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കുന്നു. അപ്പോള്‍ ഇവയില്‍ ഏതാണ് ഇവിടെ ഉചിതമായ അര്‍ത്ഥം തരുന്നത്. അത് so that ആണ്. അതിനാല്‍ *option (B)* ആണ് ശരിയുത്തരം.]
*ഓര്‍ക്കുക: ഒരു കാര്യം ചെയ്യുന്നത് മറ്റൊരു കാര്യം സാധിച്ചുകിട്ടുന്നതിനാണ് എന്ന് സൂചിപ്പിക്കാനുപയോഗിക്കുന്ന conjunction ആണ് so that.*
7. How .............. ?
(a) happened the accident
(b) the accident happened
(c) did the accident happened
[ഒരു ചോദ്യവാക്കിലാണ് വാക്യത്തിന്റെ തുടക്കം. അവസാനം ഒരു question mark ഉള്ളതിനാല്‍ ഇതൊരു ചോദ്യവാക്യം ആണെന്ന് ഉറപ്പിക്കാം. ചോദ്യവാക്യത്തിന്റെ പദക്രമം ഇങ്ങനെയാണ്: question word + auxiliary verb + subject + verb ........ ഓപ്ഷനുകളില്‍ a, b എന്നിവയില്‍ തുടക്കത്തില്‍ auxiliary verb ഇല്ല. എന്നല്‍ c, d എന്നിവയില്‍ തുടക്കത്തില്‍ auxiliary verb ഉണ്ട്. ഇവ രണ്ടിന്റെയും ഘടന auxiliary + subject + verb എന്നാണ്. ശരിയായ ഘടന. ഇവയിലേതാണ് നമുക്ക് വേണ്ടത്? Did-നുശേഷം ഉപയോഗിക്കേണ്ട verb form, V1 ആണെന്ന് നേരത്തെ പഠിച്ചതാണല്ലോ. C-യില്‍ happened എന്ന V2 ആണുപയോഗിച്ചിരിക്കുന്നത്. ഇത് തെറ്റാണ്. അതിനാല്‍ did-നുശേഷം V1 വന്ന *option (D)* ആണ് ശരിയുത്തരം.]
*ഓര്‍ക്കുക: Question word + auxiliary verb + subject + verb ........ എന്നതാണ് ഇംഗ്ലിഷിലെ ചോദ്യവാക്യങ്ങളുടെ ശരിയായ പദക്രമം.*
8. The book that you are looking .............. is here.
(a) for (b) at
(c) out (d) about
[ഇവിടെ ഒരു പുസ്തകത്തിന് തിരയുകയാണ്. _തിരയുക_ എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന phrasal verb ആണ് look for. അതിനാല്‍ ശരിയുത്തരം *option (A)* ആണ്.]
*ഓര്‍ക്കുക: PSC പരീക്ഷകളില്‍ phrasal verb-ഉമായി ബന്ധപ്പെട്ട ഒരു ചോദ്യം സാധാരണ വരാറുണ്ട്. അതിനാല്‍ ഇംഗ്ലിഷിലെ പ്രധാനപ്പെട്ട phrasal verbs പഠിച്ചുവെക്കേണ്ടതാണ്.*
look at = ഒന്നിനു നേരെ നോക്കുക
look out = ശ്രദ്ധാലുവായിരിക്കുക
look about = ഒരാളെ കണ്ടെത്താന്‍ ശ്രമിക്കുക
9. Pick out the compound sentence from the options:
(a) Both Anil and Sunil were absent
(b) When he arrived, I was out of station
(c) Seeing the policeman the thief ran away
(d) He played well
[For, and, nor, but, or, yet, so എന്നീ conjunctions കൊണ്ട് രണ്ടു വാക്യങ്ങളെ യോജിപ്പിച്ചാല്‍ അത് compound sentence ആയി. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ and കടന്നുവരുന്നത് ഒന്നാമത്തെ ഓപ്ഷനിലാണ്. അതിനാല്‍ ശരിയുത്തരമായി എടുക്കേണ്ടത് *option (A)* ആണ്. രണ്ടാമത്തെ ഓപ്ഷന്‍ complex sentence എന്നും മൂന്നും നാലും simple sentence എന്നും അറിയപ്പെടുന്നു. ഇവയെക്കുറിച്ച് പിന്നീട് വിശദമായി പഠിക്കാം.]
*ഓര്‍ക്കുക: Compound sentence-ലുപയോഗിക്കുന്ന for, and, nor, but, or, yet, so എന്നിവയെ ഓര്‍ക്കുന്നതിന് ഇവയിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന FANBOYS എന്ന വാക്ക് ഉപയോഗപ്പെടുത്തുക.*
10. You had better .............. as the doctor says.
(a) do (b) done
(c) did (d) doing
[ധാരാളം പരീക്ഷകളില്‍ വന്നിട്ടുള്ള ഒരു ചോദ്യമാണ് had better-ഉമായി ബന്ധപ്പെട്ടത്. Had better-നുശേഷം ഉപയോഗിക്കേണ്ടത് V1 അഥവാ base form of verb ആണ്. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ do ആണ് base form. അതിനാല്‍ *option (A)* ആണ് ശരിയുത്തരം.]
*ഓര്‍ക്കുക: Had better-നുശേഷം V1 മാത്രമേ ഉപയോഗിക്കാവൂ.*
********************************
ഈ ക്ലാസിൻ്റെ അഭിപ്രായങ്ങൾ താഴെ എഴുതുക

(d) did the accident happen

9
ReplyDelete7/10
ReplyDelete8
ReplyDelete5
ReplyDelete6/10
ReplyDelete5
ReplyDelete6
ReplyDelete7
ReplyDelete8
ReplyDelete4
ReplyDelete8
ReplyDelete6
ReplyDelete6
ReplyDelete7marks
ReplyDelete5
ReplyDelete10
ReplyDelete8
ReplyDelete9
ReplyDelete9
ReplyDelete8
ReplyDelete8
ReplyDelete6
ReplyDeleteSir explanation super nannayi manasilavunnund vittupoya orupad karyangal catch cheyyan pattunnu. thanku so much sir 🙏
ReplyDelete6
ReplyDelete3
ReplyDelete9
ReplyDelete8
ReplyDeleteSukruthaShibinRaj. N
ReplyDelete9