Tuesday, 26 July 2022

JUNIOR ASSISTANT FOAM MATTINGS LTD 2014

ANSWERS with DETAILED EXPLANATION

1. In spite of
[വിരുദ്ധമായ കാര്യം പറയുമ്പോഴാണ് in spite of ഉപയോഗിക്കുന്നത്. In spite of the rain, they continued to play football എന്നു പറഞ്ഞാലര്‍ത്ഥം മഴയുണ്ടായിട്ടും അവര്‍ ഫുട്‌ബോള്‍ കളി തുടര്‍ന്നു എന്നാണ്. മഴയുണ്ടായാല്‍ സാധാരണ കളി നിര്‍ത്തുകയാണ് ചെയ്യുക. ഇവിടെ വിരുദ്ധമായ പ്രവൃത്തിയാണ് - തുടരുക എന്ന പ്രവൃത്തി - ചെയ്യുന്നത്. അതുപോലെ അസുഖമുള്ള ഒരാള്‍ ക്രിക്കറ്റ് മത്സരത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് ചെയ്യുക. എന്നാല്‍ ഇവിടെ ശ്രീറാം അസുഖമുണ്ടായിട്ടും ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാനാണ് തീരുമാനിക്കുന്നത്. അതിനാല്‍ in spite of ഉപയോഗിക്കുന്നു. മറ്റുള്ള ഒപ്ഷനുകള്‍ ഇവിടെ അനുയോജ്യമാവുന്നില്ല. In order to എന്നതിന്റെ അര്‍ത്ഥം വേണ്ടി എന്നാണ്. ഇതിനുശേഷം verb ആണുപയോഗിക്കുക. Illness എന്നത് noun ആണ്. She skipped lunch in order to go shopping എന്നു പറഞ്ഞാലര്‍ത്ഥം ഷോപിങ്ങിനു പോവാന്‍ വേണ്ടി അവള്‍ ഉച്ചഭക്ഷണം ഒഴിവാക്കി എന്നാണ്. On account of ഉപയോഗിക്കുന്നത് കാരണത്താല്‍ (because of) എന്ന അര്‍ത്ഥത്തിലാണ്. അസുഖം കാരണം മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു എന്നു പറയില്ലല്ലോ. With a view to എന്നതിന്റെ അര്‍ത്ഥം കാഴ്ചപ്പാടോടെ എന്നാണ്. ഇതും ഇവിടെ യോജിക്കില്ലല്ലോ.]
2. the
[സംഗീതോപകരണങ്ങളുടെ പേരിനൊപ്പം play വന്നാല്‍ the ചേര്‍ക്കണമെന്നാണ് നിയമം.]
3. with
[In comparison with എന്നതാണ് ശരിയായ പ്രയോഗം.]
4. latter
[ആദ്യഭാഗം former എ്ന്നും രണ്ടാമത്തെ ഭാഗം latter എന്നും അറിയപ്പെടുന്നു.]
5. bouquet
6. a place for keeping animals.
7. simultaneously
8. Raju wanted to know if he could help me.
[Asked, past form ആയതിനാല്‍ speech part-ലെ verbs-ഉം past form-ല്‍ വരണം. അപ്പോള്‍ can, could ആയി മാറണം. ഒപ്ഷനുകളില്‍ രണ്ടിടത്ത് could വന്നിട്ടുണ്ട്. Speech part-ലെ ചോദ്യം തുടങ്ങുന്നത് can എന്ന auxiliary verb-ലാണ്. ഇത്തരം ചോദ്യങ്ങള്‍ indirect speech-ലേക്ക് അഥവാ reported speech-ലേക്ക് മാറ്റുമ്പോള്‍ reporting part-നെയും speech part-നെയും യോജിപ്പിക്കാന്‍ if അല്ലെങ്കില്‍ whether ഉപയോഗിക്കണം (എന്നാല്‍ ചോദ്യം ചോദ്യവാക്കില്‍ തുടങ്ങിയാല്‍ ഇതാവശ്യമില്ല). ഇവിടെ ഒന്നാമത്തെ ഒപ്ഷനിലാണ് if വന്നിട്ടുള്ളത്. നാലാമത്തേതില്‍ അതില്ല. അതിനാല്‍ ആദ്യ ഒപ്ഷന്‍ ശരിയായി വരുന്നു.]
9. I said that I would come to his party the next day.
[Said, past form ആയതിനാല്‍ direct speech-ലെ will, would ആയി മാറണം. ഒപ്ഷനുകളില്‍ ആദ്യത്തേതില്‍ മാത്രമാണ് would ഉള്ളത് എന്നതിനാല്‍ ശരിയുത്തരം വളരെയെളുപ്പത്തില്‍ കണ്ടെത്താം.]
10. Had anything been stolen by the thieves
[Active-ലെ object ആണ് passive-ല്‍ subject ആയി വരേണ്ടത്. ഇവിടെ രണ്ടാമത്തെയും മൂന്നാമത്തെയും ഒപ്ഷനുകളില്‍ anything എന്ന object, subject ആയി വന്നിട്ടുണ്ട്. എന്നാല്‍ മൂന്നാമത്തെ ഒപ്ഷന്‍ ചോദ്യരൂപത്തിലല്ല ഉള്ളത്. രണ്ടാമത്തെ ഒപ്ഷനാണ് ചോദ്യരൂപത്തിലുള്ളത്. ചോദ്യരൂപത്തില്‍ ആദ്യം auxiliary verb അല്ലെങ്കില്‍ question word വരണം. തുടര്‍ന്നാണ് subject വരിക. അതിനാല്‍ രണ്ടാമത്തെ ഒപ്ഷന്‍ ശരിയുത്തരമായി മാറുന്നു.]
11. By whom were you taught to sing?
[Active-ലെ taught, passive-ല്‍ was/were taught എ്ന്നായി മാറും. Be, am, is, are, was, were, being, been എന്നീ എട്ടു വാക്കുകള്‍ക്കൊപ്പം active-ലെ main verb-ന്റെ past participle (V3) കൂടി ചേരുമ്പോഴാണ് passive ഉണ്ടാവുന്നത്. Active-ലെ object ആയ you, passive-ല്‍ സ്ഥാനം മാറി വന്നതിനാല്‍ ഇതിനനുയോജ്യമായ വാക്ക് മുകളില്‍ പറഞ്ഞ എട്ടും വാക്കുകളില്‍ നിന്ന് തെരഞ്ഞെടുക്കണം. Taught, past form ആയതിനാല്‍ ഇതേ form-ലുള്ള വാക്കാണ് തെരഞ്ഞെടുക്കേണ്ടത്. നേരത്തെ പറഞ്ഞ എട്ടു വാക്കുകളില്‍ was, were എന്നിവയാണ് past form-ല്‍ ഉള്ളത്. ഇവയില്‍ you-വിന്റെ കൂടെ were ആണുപയോഗിക്കുക. രണ്ടു ഒപ്ഷനുകളില്‍ were വന്നിട്ടുണ്ട്. Active-ലെ taught-നൊപ്പം auxiliary verb ഒന്നും തന്നെയില്ലാത്തതിനാല്‍ ഇവിടെയില്ലാത്ത auxiliary verb, passive-ല്‍ വരേണ്ടതില്ല. Was, were എന്നിവക്കുശേഷം active-ല്‍ -ing verb ഉം passive-ല്‍ V3-യും മാത്രമേ ഉപയോഗിക്കുകയുള്ളൂ. അതിനാല്‍ മൂന്നാമത്തെ ഒപ്ഷന്‍ ശരിയുത്തരമായി വരുന്നു.]
12. seems
[Neither .... nor വാക്യത്തിന്റെ subject ആയി വരുമ്പോള്‍ nor-നുശേഷമുള്ള noun-നെ ആധാരമാക്കിയാണ് verb തീരുമാനിക്കേണ്ടത്. ഇവിടെ വന്ന Gopu ഏകവചനമായതിനാല്‍ ഏകവചനക്രിയ ഉപയോഗിക്കണം. അത് seems ആണ്.]
13. is
[Each, subject ആയി വന്നാല്‍ ഏകവചനക്രിയ (singular verb) ഉപയോഗിക്കണം. ഇവിടെ is, was എന്നിവയാണ് singular verbs. കഴിഞ്ഞ കാലത്തെ സൂചിപ്പിക്കുന്ന വാക്കില്ലാത്തതിനാല്‍ is തെരഞ്ഞെടുക്കാം.]
14. best
[One of the-ക്കുശേഷം superlative word ഉപയോഗിക്കണം.]
15. She kept us waiting.
[Were kept, passive ആണ്. Were, past form ആണ്. അതിനാല്‍ active-ല്‍ were ഒഴിവാക്കി kept-ന്റെ past form ഉപയോഗിക്കണം. അത് kept തന്നെയായതിനാല്‍ kept ഉള്ള വാക്യം തെരഞ്ഞെടുക്കണം. അത് മൂന്നാമത്തെ ഒപ്ഷനാണ്.]
16. suddenly
17. cleverer
[Than-നൊപ്പം ഉപയോഗിക്കേണ്ടത് comparative word ആണ്.]
18. sensationalise
19. reveal
20. to intensify the issue
***************************

No comments:

Post a Comment