Friday, 11 June 2021

SUB INSPECTOR OF POLICE/ASST. JAILOR/EXCISE INSPECTOR 2015

SUB INSPECTOR OF POLICE/ASST. JAILOR/EXCISE INSPECTOR 2015
[Held on 12.09.2015]
EXPLANATORY ANSWERS: 
1. (B) have come
[Neither ....... nor ഉപയോഗിച്ച് രണ്ട് nouns-നെ യോജിപ്പിച്ചുള്ള subject വന്നാല്‍ രണ്ടാമത്തെ noun ഏകവചനമാണോ ബഹുവചനമാണോ എന്ന് നോക്കിയാണ് singular verb വേണമോ plural verb വേണമോ എന്ന് തീരുമാനിക്കേണ്ടത്. ഇവിടെ രണ്ടാമത്തെ noun ബഹുവചനം (parents) ആയതിനാല്‍ have come ഉപയോഗിക്കണം. ബാക്കി മൂന്നും singular verbs ആണ്.]
2. (D) latter
['രണ്ടാമത്തേത്' എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് latter. Later എന്ന വാക്കിന്റെ അര്‍ത്ഥം 'പിന്നീട്' എന്നാണ്. 'ആദ്യത്തേത്' എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് former.]
3. (A) a
[Am, is, are, was, were എന്നിവക്കു ശേഷം വരുന്ന singular noun-നൊപ്പം സാധാരണ indefinite article (a, an) ആണുപയോഗിക്കുക. ഇവിടെ വരുന്ന ആളിനെയോ വസ്തുവിനെയോ പ്രത്യേകമായി തിരിച്ചറിയാന്‍ കഴിയുമെങ്കില്‍ the ഉപയോഗിക്കാം: The girl was wearing the yellow frock that you gave her last month.]
4. (D) for
5. (B) had not prepared well
[Yesterday എന്ന വാക്ക് direct speech, simple past tense-ലാണെന്ന സൂചന നല്‍കുന്നുണ്ട്. അതിനാല്‍ ഈ tense, indirect speech-ല്‍ past perfect tense-ലേക്ക് മാറ്റി ഉപയോഗിക്കണം.]
6. (A) furniture
[Furniture എന്ന വാക്ക് uncountable noun ആണ്. അതിനാല്‍ furnitures എന്നുപയോഗിക്കാന്‍ പറ്റില്ല. Equipment, information, news മുതലായവയും ഇതേ ഗണത്തില്‍പ്പെടുന്ന വാക്കുകളാണ്.]
7. (D) pedlar
[സാധനങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നയാളെ pedlar എന്നും peddler എന്നും പറയും. Peddler അമേരിക്കന്‍ സ്‌പെലിങ് ആയതിനാല്‍ ഇവിടെ ഒഴിവാക്കാം. ഉത്തരങ്ങളില്‍ വരുന്ന American words ഒഴിവാക്കി British words തെരഞ്ഞെടുക്കണം. കാല്‍നടക്കാരനെയാണ് pedestrian എന്ന് വിളിക്കുന്നത്. ജൗളിക്കച്ചവടക്കാരനാണ് draper.]
8. (B) local politics
9. (C) timid
[Bold (ധൈര്യമുള്ള) എന്ന വാക്കിന്റെ opposite word ആണ് timid.]
10. (A) diary
[നമ്മള്‍ ഓരോ ദിവസവും നടക്കുന്ന പ്രധാന സം'വങ്ങള്‍ എഴുത്തിവെക്കുന്നത് diary ആണ്. എന്നാല്‍ dairy എന്നൊരു വാക്ക് കൂടിയുണ്ടെന്നോര്‍ക്കുക. പാലും പാലുല്പന്നങ്ങളും ശേഖരിച്ചുവെക്കുന്ന കെട്ടിടമാണ് dairy.]
                    ********************

No comments:

Post a Comment