Friday 15 October 2021

LDC THRISSUR: 2013-14

LDC ENGLISH: 2013-14
                     [Thrissur - 07.12.2013]

EXPLANATORY ANSWERS:
1. to
[Senior, junior, inferior, superior, prefer എന്നീ വാക്കുകള്‍ക്കുശേഷം ഉപയോഗിക്കേണ്ടത് to ആണ്. ഈ വാക്കുകള്‍ comparative words ആണെങ്കിലും ഇവയുടെ കൂടെ than ഉപയോഗിക്കരുത്.]
2. an
3. to 
4. The lady said that she had seen the culprit.
[Direct speech, indirect speech-ലേക്ക് മാറ്റുമ്പോഴുള്ള പൊതുവായ ഒരു നിയമമാണ് direct speech-ല്‍ വരുന്നത് present tense ആണെങ്കില്‍ അത് past tense-ലേക്കും past tense ആണെങ്കില്‍ അത് past perfect tense-ലേക്കും മാറ്റണമെന്നത്. The lady said എന്ന വാക്യത്തിലെ said, past tense ആയതിനാലാണ് ഇത്തരത്തില്‍ മാറ്റം വരുന്നത്. അത് present tense-ലാണെങ്കിലോ (say, says, has said, have said) future tense-ലാണെങ്കിലോ (will say) ഈ മാറ്റം ഉണ്ടാവില്ല. Direct speech-ല്‍ saw എന്ന past tense verb ആണുള്ളത്. അതിനാല്‍ reported speech-ല്‍ ഇതിനെ past perfect tense-ലേക്ക് മാറ്റണം. അപ്പോള്‍ saw എന്നത് had seen എന്നായി മാറും. ഈ had seen വരുന്ന ഓപ്ഷനായിരിക്കും ശരിയുത്തരം.] 
5. The rules of the school should be obeyed. 
[Active voice sentence-ല്‍ കാണുന്ന auxiliary verb അതേപടി passive voice sentence-ലും വരണം. മേല്‍പ്പറഞ്ഞ വാക്യത്തില്‍ should എന്ന auxiliary verb ആണുള്ളത്. ഇതുതന്നെ passive-ലും വരണം. ഇത് വരുന്നത് ഓപ്ഷന്‍ (A)-യില്‍ മാത്രമാണ്. അതിനാല്‍ അതുതന്നെയാണ് ശരിയുത്തരം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ auxiliary verb മാറിയേക്കും. ഇത് ബാധിക്കുന്നത് am, is, are, was, were, has, have എന്നിവയെയാണ്. Active voice sentence-ന്റെ subject, singular ആണെങ്കില്‍ is, was, has എന്നിങ്ങനെയുള്ള 's'-ല്‍ അവസാനിക്കുന്ന singular verb ആണ് വരിക. എന്നാല്‍ ഈ വാക്യം passive-ലേക്ക് മാറ്റുമ്പോള്‍ subject, plural ആവുകയാണെങ്കില്‍ യഥാക്രമം are, were, have ഉപയോഗിക്കേണ്ടിവരും.
She has eaten all the apples.
All the apples have been eaten by her.
Active voice sentence തുടങ്ങുന്നത് I shall-ല്‍ ആണെങ്കില്‍ passive-ല്‍ shall-നുപകരം will ഉപയോഗിക്കണം.
I shall help you.
You will be helped by me.]
6. did they?
[None ഉള്ളതിനാല്‍ വാക്യം negative ആണ്. അതിനാല്‍ positive tag വേണം. ഓപ്ഷനുകളില്‍ A, C എന്നിവയാണ് positive tags. വാക്യത്തില്‍ auxiliary verb ഇല്ല. Came എന്ന verb, past tense ആണ്. അതിനാല്‍ auxiliary verb ആയി ഉപയോഗിക്കേണ്ടത് did ആണ്. Auxiliary verb ഇല്ലാതെ come വന്നാല്‍ do-ഉം comes വന്നാല്‍ does-ഉം ആണ് auxiliary verb ആയി question tag-ല്‍ ഉപയോഗിക്കേണ്ടത്:
The players usually come in time, don't they?
The captain usually comes in time, doesn't he?]
7. visited
[ഈ വാക്യത്തില്‍ ഏത് tense ഉപയോഗിക്കണമെന്ന വ്യക്തമായ സൂചന തരുന്ന വാക്കാണ് last week. ഈ സമയം കഴിഞ്ഞ കാലത്തെ സൂചിപ്പിക്കുന്നതിനാല്‍ simple past tense ആണ് ഉപയോഗിക്കേണ്ടത്. ഓപ്ഷനുകളില്‍ (B) ആണ് simple past tense-ല്‍ വരുന്ന verb.] 
8. were set on fire
[വാക്യത്തിന്റെ subject, office ആണ്. ഇത് singular noun ആയതിനാല്‍ singular verb തുടര്‍ന്നുപയോഗിക്കണം. ഇവിടെ plural verb ആയ were ഉപയോഗിച്ചതാണ് തെറ്റ്. പകരം വേണ്ടിയിരുന്നത് was ആണ്. 'S'-ല്‍ അവസാനിക്കുന്ന verb ആണ് singular verb.] 
9. when
[Hardly-യില്‍ തുടങ്ങുന്ന വാക്യത്തിനൊപ്പം സാധാരണ ഉപയോഗിക്കുന്ന conjunction ആണ് when. ചിലര്‍ than ഉപയോഗിക്കാറുണ്ട്. ഇത്തരം വാക്യങ്ങളില്‍ comparative word വരാത്തതിനാല്‍ than ഉപയോഗിക്കുന്നത് പരമ്പരാഗത വ്യാകരണനിയമപ്രകാരം തെറ്റാണ്. No sooner-ല്‍ തുടങ്ങുന്ന വാക്യത്തിലാണ് than ഉപയോഗിക്കേണ്ടത്. കാരണം, sooner, comparative word ആണെന്നതുതന്നെ: No sooner had he finished the exam than the bell rang. എന്നാല്‍ ഈ ചോദ്യത്തില്‍ ചോദ്യം തയ്യാറാക്കിയ വ്യക്തിക്ക് ഒരു തെറ്റുപറ്റിയിട്ടുണ്ട്. Hardly-ക്കുശേഷം when മാത്രമല്ല before-ഉം ഉപയോഗിക്കാവുന്നതാണ്. ഇക്കാര്യം അറിയാത്തതുകൊണ്ടാവാം ഓപ്ഷനില്‍ before-ഉം കൊടുത്തത്. കൂടുതലായി ഉപയോഗിക്കുന്നത് when ആണെന്നു മാത്രമേയുള്ളൂ. എന്തായാലും, ഇത്തരം ചോദ്യം കണ്ടാല്‍ നിങ്ങള്‍ when ഉത്തരമായി നല്‍കിയാല്‍ മതി.] 
10. eating
[-ingയിലവസാനിക്കുന്ന verb ആണ് gerund എന്ന പേരിലറിയപ്പെടുന്നത്. ഇവ ഒരു noun-ന്റെ സ്വഭാവം വെച്ചുപുലര്‍ത്തുമ്പോഴാണ് gerund ആവുന്നത്. അതിനാല്‍ gerund-ന് verbal noun എന്നൊരു പേരുകൂടിയുണ്ട്. എന്നാല്‍ -ing verb ഉപയോഗിക്കുന്നത് continuous tense-ലാണെങ്കില്‍ അതറിയപ്പെടുന്നത് present participle എന്ന പേരിലാണ്.
Swimming is a good exercise. (gerund)
She is swimming in the pool. (present participle)] 
11. are
[വാക്യത്തിലെ subject part ആണ് Most of the bananas in the basket. ഇതില്‍ bananas, basket എന്നീ രണ്ടു nouns ഉണ്ട്. ഇവയില്‍ bananas ആണ് subject. ഇത് plural subject ആയതിനാല്‍ plural verb ആണ് തുടര്‍ന്നുപയോഗിക്കേണ്ടത്. ഓപ്ഷനുകളില്‍ are മാത്രമാണ് plural verb. ബാക്കി മൂന്നും singular verbs ആണ്. ഇത്തരത്തില്‍ ഓപ്ഷനുകളില്‍ കാണുന്ന ഒറ്റയാന്മാരാണ് സാധാരണ ശരിയുത്തരമായി വരുന്നത് എന്ന കാര്യം ഓര്‍ക്കുക.]
12. abundance
[Plethora : ബാഹുല്യം]  
13. nadir
[Nadir : ഒരാളുടെ ജീവിതത്തിലെ ഏറ്റവും മോശമായ കാലം | Zenith : ഒരാളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലം] 
14. a useless one
15. deceive
16. phrenology
[Entomology :  the branch of zoology concerned with the study of insects | Pathology : the branch of medicine concerned with the causes and effects of diseases | Philology :  the study of the structure, historical development, and relationships of a language or languages]
17. posthumously  
18. suicide
19. stationary
20. പ്രതിഭയെന്നത് 99 ശതമാനം കഠിനാദ്ധ്വാനവും ഒരു ശതമാനം പ്രചോദനവും
  *********************************

3 comments: