Friday, 19 June 2020

GRAMMAR GENERAL QUESTIONS 7

GRAMMAR GENERAL QUESTIONS - 7




നിങ്ങൾക്ക് കിട്ടുന്ന മാർക്ക് COMMENT -ൽ രേഖപ്പെടുത്തുക  കൂടാതെ അഭിപ്രായം കൂടി നൽകുക

ANSWERS:

1. (b) went off

[put out : തീ കെടുത്തുക go off : പൊട്ടിത്തെറിക്കുക put across : വിശദീകരിക്കുക get away : രക്ഷപ്പെടുക]

2. (a) Why can't we have a cup of soup at first?

[ഇതൊരു ചോദ്യവാക്യമാണ്. ചോദ്യവാക്യത്തിന്റെ പദക്രമം question word + auxiliary verb + subject + verb ....... എന്ന രീതിയിലാണ്. ഈ രീതിയില്‍ വരുന്ന വാക്യമാണ് ആദ്യത്തേത്.]

3. (d) shall we

[Let's-ല്‍ തുടങ്ങുന്ന വാക്യങ്ങളുടെ question tag സദാ shall we? ആയിരിക്കും. എന്നാല്‍ Let me/him/her/them എന്നിവയില്‍ തുടങ്ങുന്ന വാക്യങ്ങളുടെ question tag ആയി വരുന്നത് will you? ആണ്.]

4. (b) the greater she understood

[The more ......... the more എന്ന രീതിയില്‍ വരുന്ന ഒരു പ്രയോഗമാണിത്. Deeper ഒരു comparative word ആണ്. അതിനാല്‍ തുടര്‍ന്നുവരുന്നതും comparative word ആയിരിക്കണം. ഇവക്കു മുന്നില്‍ the-യും വേണം. ഈ നിയമം പാലിക്കുന്നത് രണ്ടാമത്തെ ഓപ്ഷന്‍ ആണ്.]

5. (c) accommodate

6. (a) & (b)


[ഈ ചോദ്യത്തിന് the, a എന്നിവ രണ്ടും ഉചിതമായ ഉത്തരമാണ്. വെളുത്ത വാതിലോടുകൂടിയ ഒന്നിലധികം വീടുണ്ടെങ്കില്‍ a ഉപയോഗിക്കാം. ഒരു വീടേ ഉള്ളൂവെങ്കില്‍ the ഉപയോഗിക്കാം. ഈ വാക്യത്തില്‍നിന്ന് അക്കാര്യം വ്യക്തമാവുന്നില്ല. അതിനാല്‍ ക്യാന്‍സല്‍ ചെയ്യേണ്ടതായ ഒരു ചോദ്യമാണിത്. എന്നാല്‍ PSC കൊടുത്ത ശരിയുത്തരം ഓപ്ഷന്‍ (A) ആണ്.]

7. (a) I will get down

[Throw, simple present tense ആയതിനാല്‍ തുടര്‍ന്നു വരുന്ന വാക്യത്തില്‍ will + verb ഉപയോഗിക്കണം. Throw-നുപകരം simple past tense ആയ threw വന്നാല്‍ would + verb ഉപയോഗിക്കണം. എന്നാല്‍ past perfect tense ആയ had thrown വന്നാല്‍ would have + verb ഉപയോഗിക്കണം.]

8. (b) benevolent

[bigamy (ബിഗമി): ഒരേസമയം രണ്ടു ഭാര്യമാരോ (ദ്വഭാര്യാത്വം) ഭര്‍ത്താക്കന്മാരോ (ദ്വിഭര്‍തൃത്വം) ഉണ്ടായിരിക്കല്‍ benevolent: കരുണയുള്ള bifurcate: രണ്ടു ശാഖകളായി വേര്‍തിരിക്കുക bilingual: രണ്ടു ഭാഷകളിലുള്ള] 

9. (c) courage induced by alcohol

10. (b) where his home was

[Asked, past tense ആയതിനാല്‍ തുടര്‍ന്നു വരുന്ന വാക്യവും past tense-ലാവണം. അതിനാല്‍ is വരുന്ന വാക്യം ഒഴിവാക്കുക; was വരുന്ന വാക്യമാണ് വേണ്ടത്. Direct speech-ലാണ് ചോദ്യവാക്കിനു തൊട്ടുശേഷം auxiliary verb വരിക. Indirect speech-ല്‍ question word-നുശേഷം വരേണ്ടത് subject ആണ്. അതിനുശേഷം auxiliary verb-ഉം. ഇതുപ്രകാരം വരുന്നത് ഓപ്ഷന്‍ (b) ആണ്.]





5 comments: