Monday, 14 June 2021

JUNIOR ASSISTANT - 2015

JUNIOR ASSISTANT - 2015
[Held on 31-01-2015]

EXPLANATORY ANSWERS:
1. (c) has
[ന്യായാധിപന്മാരുടെ ഒരു സംഘത്തെയാണ് jury എന്നു പറയുന്നത്. ഇത്തരത്തില്‍ ഒന്നിലേറെ പേര്‍ അടങ്ങുന്ന കൂട്ടത്തെ കാണിക്കുന്ന വാക്കുകള്‍ collective nouns എന്ന പേരിലറിയപ്പെടുന്നു. Committee, family, audience, assembly, parliament, government, crowd മുതലായവയൊക്കെ collective nouns ആണ്. ഇത്തരം nouns-നുശേഷം singular verb-ഓ plural verb-ഓ ഉപയോഗിക്കാം. വാക്യത്തില്‍നിന്നും ഇതിലെ അംഗങ്ങള്‍ ഒറ്റക്കെട്ടാണെന്ന് മനസ്സിലാകുന്നുണ്ടെങ്കില്‍ singular verb-ഉം ഇവര്‍ ഒറ്റക്കെട്ടല്ലെങ്കില്‍ plural verb-ഉം ഉപയോഗിക്കാം. വാക്യത്തില്‍ ഇവയുടെ pronoun ആയി its വന്നാല്‍ singular verb-ഉം their വന്നാല്‍ plural verb-ഉം ഉപയോഗിക്കാം. ഇവിടെ തന്ന വാക്യത്തില്‍ unanimous എന്ന വാക്കുള്ളതിനാല്‍ തീരുമാനം ഏകകണ്ഠമായി എടുത്താതാണെന്ന് മനസ്സിലാക്കാം. അതിനാല്‍ singular verb ഉപയോഗിക്കണം. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ was, is, has എന്നിവയാണ് singular verbs. ഇവയില്‍ was, is എന്നിവ ഉപയോഗിച്ചാല്‍ വാക്യം passive voice-ലേക്ക് മാറും. ഇവിടെ jury ആണ് വിധി പറയുന്നത്. അപ്പോള്‍ jury, subject ആണ്. അല്ലാതെ object അല്ല. ഈ വാക്യത്തിലെ object ആണ് a unanimous verdict. അതിനാല്‍ ഇവിടെ വേണ്ട് active voice ആണ്. അപ്പോള്‍ has ഉപയോഗിച്ചാലേ active voice ആവുകയുള്ളൂ.]
2. (b) with
['കൈകാര്യം ചെയ്യുക' എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് deal with. 'കച്ചവടം ചെയ്യുക' എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് deal in.]
3. (d) oldest
[വാക്യത്തില്‍ the ഉള്ളതിനാല്‍ superlative degree ഉപയോഗിക്കണം. കുടുംബത്തിലെ അംഗങ്ങളെക്കുറിച്ച് പറയുമ്പോഴാണ് elder, eldest ഉപയോഗിക്കുന്നത്. അല്ലാത്തപക്ഷം older, oldest ഉപയോഗിക്കണം. ഇവിടെ പട്ടണത്തിലെ വക്കീലന്മാരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയെക്കുറിച്ച് പറയുന്നതിനാല്‍ oldest ഉപയോഗിക്കണം.]
4. (c) hastily
5. (d) The nation was shocked by the news
[Be + V3 ഉപയോഗിച്ചാല്‍ മാത്രമേ passive voice ഉണ്ടാവുകയുള്ളൂ. Shock-ന്റെ V3, shocked ആണ്. Be-യുടെ past form ആണ് was. Active-ലെ shocked, past tense ആയതിനാല്‍ be-യുടെ past tense ആയ was ഇവിടെ ഉപയോഗിക്കുന്നു. അപ്പോള്‍ was shocked വരുന്ന വാക്യമാണ് ശരിയുത്തരം.]
6. (a) The English and the French
[ഒരു രാജ്യത്തെ നിവാസികളുടെ പേരുകള്‍ക്കൊപ്പം the ഉപയോഗിക്കണം. എന്നാല്‍ ഭാഷകളുടെ പേരിനൊപ്പം the വേണ്ട. വെറും English, French എന്നു പറഞ്ഞാല്‍ അത് ഭാഷയാണ്: English was my favourite subject at school. ഇവയുടെ കൂടെ the ചേരുമ്പോള്‍ ഇവ ഈ ഭാഷകള്‍ മാതൃഭാഷയായി സംസാരിക്കുന്നവരായി മാറുന്നു: The English are polite in their speech.]
7. (b) Keats wrote that a thing of beauty is a joy forever.
[സാധാരണ direct speech-ലെ വാക്യം indirect speech-ലേക്ക് മാറ്റുമ്പോള്‍ tense-ല്‍ മാറ്റം വരാറുണ്ട്. ഇവിടെയുള്ള വാക്യത്തിലെ is, was ആയി മാറേണ്ടതാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ tense മാറ്റാറില്ല. അവയിലൊന്ന് direct speech-ല്‍ ഒരു quotation അഥവാ ഉദ്ധരണി വന്നാലാണ്. ഇവിടെ Keats-ന്റെ സുപ്രസിദ്ധമായ ഒരു വാക്യമാണ് വന്നിട്ടുള്ളത്. അതിനാല്‍ ഈ ഉദ്ധരണിയുടെ tense മാറ്റാന്‍ പാടില്ല. കാരണം ഇത് കാലാതീതമായ ഉദ്ധരണിയാണ്. അതുപോലെ, direct speech-ല്‍ ഒരു proverb, historical event എന്നിവ വന്നാലും tense മാറ്റരുത്: The teacher said, 'Charity begins at home.' - The teacher said that charity begins at home. | My father said, 'India became independent in 1947.' - My father said that India became independent in 1947.]
8. (b) Expiation
9. (c) disrespectful
10. (a) harmful

No comments:

Post a Comment