Monday 22 March 2021

TAG QUESTION

DOUBT and ANSWER

? Used to ഒരു negative sentence-ല്‍ വന്നാല്‍ അതിന്റെ tag എങ്ങനെയാണ് വരിക?

@ Used to ഒരു negative sentence-ല്‍ ഉപയോഗിക്കുന്നതും interrogative sentence-ല്‍ ഉപയോഗിക്കുന്നതും did-ന്റെ സഹായത്തോടെയാണ്. അതിനാല്‍ negative sentence-ല്‍ did use to എന്നാണുണ്ടാവുക. അപ്പോള്‍ ഈ did ഉപയോഗിച്ച് tag ഉണ്ടാക്കാമല്ലോ.

She used to dance well before her marriage, didn't she?

She didn't use to dance well before her marriage, did she?

? Sentence-ല്‍ is used to ആണുള്ളതെങ്കില്‍ ഇതിന്റെ tag-ല്‍ wasn't ആണോ ഉപയോഗിക്കേണ്ടത്?

She is used to dancing well, wasn't she?

@ ഇത് തെറ്റായ tag ആണ്. Sentence-ന്റെ tense മാറ്റിക്കൊണ്ട് tag ഉപയോഗിക്കാന്‍ പാടില്ല. Is, present tense ആണെങ്കില്‍ അതിനെ was എന്ന past tense-ലേക്ക് മാറ്റിയിട്ട് question tag ഉണ്ടാക്കരുത്. അതേ is ഉപയോഗിക്കണം.

She is used to dancing well, isn't she?


ഈ ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. ഇതിനു കാരണം ഒരു പുസ്തകമാണ്. ആ പുസ്തകം പറയുന്നത് നോക്കുക:



ഇത്തരത്തില്‍ ഇംഗ്ലിഷുകാര്‍ക്കറിയാത്ത പുത്തന്‍ നിയമങ്ങളും തെറ്റുകളും നല്‍കുന്ന പുസ്തകങ്ങളും YouTube ക്ലാസുകളും ആപ്പുകളുമൊക്കെയുണ്ട്. അതിനാല്‍ ഇവയെയൊന്നും നൂറു ശതമാനം ആശ്രയിക്കാനാവുമെന്ന് തോന്നുന്നില്ല. കാരണം തെറ്റുകള്‍ കടന്നുവരാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോള്‍ PSC പുസ്തകങ്ങളുടെയും YouTube ക്ലാസുകളുടെയും ആപ്പുകളുടെയും പ്രളയമാണ്. ഇവയില്‍ ഗുണമേന്മയുള്ളവ കുറവായിരിക്കും. ഇന്നലെ ഒരു വിദ്യാര്‍ത്ഥി അയച്ചുതന്ന YouTube ക്ലാസില്‍ used to, is used to എന്നിവക്കൊപ്പം has used to എന്നും പഠിപ്പിക്കുന്നത് കണ്ടു. അത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ has used to എന്നൊരു പ്രയോഗം ഇല്ലെന്ന് മനസ്സിലാക്കുക. ക്ലാസെടുക്കുന്നയാള്‍ She has used to danced well before her marriage എന്നാണ് വ്യക്തമായി പഠിപ്പിച്ചുകൊടുക്കുന്നത് കണ്ടത്. To-വിനുശേഷം V3 വരില്ലെന്ന് ഇംഗ്ലിഷിന്റെ ബാലപാഠം അറിയുന്ന ഏവര്‍ക്കും അറിയാമെന്നിരിക്കെയാണ് ഇത്തരം ഇല്ലാത്ത നിയമങ്ങളും തെറ്റുകളും പഠിപ്പിച്ചുകൊടുക്കുന്നത്. പതിനായിരങ്ങളാണ് ഇതിലൂടെ ആ തെറ്റ് പഠിച്ചത്. 

അതിനാല്‍ ഇത്തരത്തിലുള്ളവ, എന്റേതടക്കം, പഠനത്തിനുപയോഗപ്പെടുത്തുമ്പോള്‍ തെറ്റുകള്‍ കടന്നുവരുമെന്ന കാര്യം കൂടി ഓര്‍ക്കുക. തെറ്റുകളാണെന്ന് മനസ്സിലായാല്‍ അത് ചൂണ്ടിക്കാട്ടി തിരുത്താന്‍ ആരോടും ആവശ്യപ്പെടാവുന്നതാണ്. ചിലര്‍ തിരുത്തും, ചിലര്‍ തിരുത്തില്ല എ്ന്നത് വേറെ കാര്യം.



No comments:

Post a Comment