Saturday 12 June 2021

ASSISTANT TRANSPORT OFFICER - KSRTC/ASSISTANCE - FINANCE 2015

ASSISTANT TRANSPORT OFFICER - KSRTC/ASSISTANCE - FINANCE 2015
[Held on  22.08.2015]  
EXPLANATORY ANSWERS:
1. (b) an
[am, is, are, was, were എന്നിവക്കുശേഷം വരുന്ന singular noun-നു മുന്നില്‍ a/an ഉപയോഗിക്കും. Hourly-യുടെ ഉച്ചാരണം തുടങ്ങുന്നത് vowel sound-ലായതിനാല്‍ an ഉപയോഗിച്ചു.]
2. (b) to
3. (c) little
[ജോലിയില്ലാത്തതിനാല്‍ സ്‌കൂട്ടര്‍ വാങ്ങാനുള്ള കാശ് ഉണ്ടാവില്ലല്ലോ. 'ഇല്ല' എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് little. 'കുറച്ച്' എന്നാണ് a little-ന്റെ അര്‍ത്ഥം. The little എന്നാല്‍ 'ഉള്ള കുറച്ചു മുഴുവന്‍' എന്നര്‍ത്ഥം.]
4. (b) The stanger asked me which route was the shortest to the railway station.
[Direct speech-ലെ is, indirect speech-ല്‍ was/were ആയി മാറണം. ഓപ്ഷനുകളില്‍ ഒന്നില്‍ മാത്രമേ was ഉള്ളൂവെന്നതിനാല്‍ ഉത്തരം എളുപ്പത്തില്‍ കണ്ടെത്താനാവുന്നു.]
5. (a) emigrant
[ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്ത് ജീവിക്കാന്‍ പോവുന്നവരാണ് emigrants. മറ്റൊരു രാജ്യത്തുനിന്ന് നമ്മുടെ രാജ്യത്ത് താമസിക്കാനെത്തുന്നവരാണ് immigrants. ദേശാടനം നടത്തുന്നവരാണ് migrants.]
6. (c) generous
7. (c) immodest
8. (b) a foolish attempt
9. (d) My brother returned from Bombay yesterday
[Yesterday കഴിഞ്ഞ കാലത്തെ (past time) കാണിക്കുന്നതിനാല്‍ simple past tense (V2) ഉപയോഗിക്കണം.]
10. (d) Let a hospital be built here by them
[Active-ലെ build എന്ന ക്രിയ V1 ആണ്. ഇതിന്റെ passive വരിക be built എന്നാണ്. ഓപ്ഷനുകളില്‍ രണ്ടെണ്ണത്തില്‍ be built ഉണ്ട്. സാധാരണ by agent വരുന്നത് വാക്യാവസാനത്തിലായതിനാല്‍ നാലാമത്തേത് ശരിയുത്തരമായി എടുക്കാം.]

No comments:

Post a Comment