EXPLANATIONS:
Q.No. 5. He has a car, ............?
ഈ വാക്യത്തില്‍ ശരിക്കും പറഞ്ഞാല്‍ auxiliary verb ഇല്ല. ഇതിലെ has ഒരു verb അഥവാ main verb ആണ്. കാരണം Has-നുശേഷം car എന്ന noun ആണുള്ളത്. Has-നുശേഷം verb (V3) വന്നാലാണ് has ഒരു auxiliary verb ആകുന്നത്. Auxiliary verb ഇല്ലെങ്കില്‍ do, does, did എന്നിവയിലൊരു auxiliary verb ഉപയോഗിച്ചാണ് question tag ഉണ്ടാക്കേണ്ടത്. അതുപ്രകാരം ഇവിടെ has-നെ ഭാഗിച്ചാല്‍ does ആണ് വരിക. അപ്പോള്‍ doesn't he ആണ് question tag ആയി വരുന്നത്. American English-ല്‍ ഇത്തരത്തിലാണ് question tag ഉണ്ടാക്കുന്നത്. എന്നാല്‍ British English-ല്‍ ഇത്തരം വാക്യങ്ങളില്‍ വരുന്ന has, have, had എന്നിവയെത്തന്നെ ഉപയോഗിച്ചാണ് question tag ഉണ്ടാക്കുന്നത്. അതിനാല്‍ hasn't he-യും ശരിയുത്തരമാണ്. നമ്മള്‍ follow ചെയ്യുന്നത് British English ആയതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ PSC പരീക്ഷകളില്‍ വന്നാല്‍ hasn't he തെരഞ്ഞെടുക്കുക.
[English4PSC - O.Abootty - 7736201216]
Q.No. 7. Jacob had a red car, ............?
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെയും ബാധകമാണ്. ഇവിടെ had ഒരു auxiliary verb അല്ലാത്തതിനാല്‍ ഭാഗിച്ചാല്‍ did കിട്ടും. അപ്പോള്‍ didn't he ശരിയുത്തരമാവും. British English-ല്‍ had തന്നെ ഉപയോഗിച്ച് question tag ഉണ്ടാക്കുന്നതിനാല്‍ നമ്മള്‍ hadn't he തെരഞ്ഞെടുത്താല്‍ മതി.
[English4PSC - O.Abootty - 7736201216]
Q.No. 8. You've got a camera, ...........?
You've എന്നത് you have എന്നതിന്റെ ചുരുക്കരൂപമാണ്. അതിനാല്‍ ഈ have ഉപയോഗിച്ചാണ് question tag ഉണ്ടാക്കേണ്ടത്. അപ്പോള്‍ haven't you ആണ് ശരിയുത്തരം. ഇതിലെ got-നെ ഭാഗിച്ച് did എടുത്ത് didn't you എന്ന ഉത്തരം തെരഞ്ഞെടുത്താല്‍ അത് തെറ്റാണെന്നോര്‍ക്കുക.
[English4PSC - O.Abootty - 7736201216]
Q.No. 11. You are unable to attend the meeting tomorrow, ..............?
ഈ വാക്യത്തില്‍ unable എന്ന വാക്കുള്ളതിനാല്‍ വാക്യം negative ആണെന്നു കരുതി positive tag ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഈ വാക്യം negative ആയി കണക്കാക്കേണ്ടതില്ല. നമ്മള്‍ പഠിച്ച negative words ഓര്‍മ്മയുണ്ടല്ലോ. അവയിലൊന്നും ഈ വാക്യത്തിലില്ല. അതിനാല്‍ ഈ വാക്യത്തിന് negative tag ഉപയോഗിച്ചാല്‍ മതി.
[English4PSC - O.Abootty - 7736201216]
Sir, question number 25, can't understand how this answer....!
ReplyDeleteError corrected
Delete2.Does he അല്ലെ sir
ReplyDeleteError corrected
DeleteSukrutha. N
ReplyDelete2,18 answer key correct illa. 25th question can't understand
Errors corrected
Delete