GRAMMAR NOTES - 04
RELATIVE CLAUSES
Shahina is a beautiful girl എന്ന വാക്യത്തില്‍ beautiful എന്ന വാക്ക് ഒരു നാമവിശേഷണം അഥവാ adjective ആണ്. ഇത് girl എന്ന നാമത്തെ അഥവാ noun-നെ വിശേഷിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ beautiful ഒരു വാക്ക് മാത്രമാണ്. എന്നാല്‍ ഇനി പറയുന്ന വാക്യം നോക്കുക.
Shahina, who is a beautiful girl, will not accept your proposal, I think.
ഇവിടെ who is a beautiful girl എന്ന വാക്യവും ഷാഹിനയെ വിശേഷിപ്പിക്കാന്‍തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ഇതും ഒരു adjective ആണ്. ഇവിടെ ഈ adjective ഒരു വാക്കല്ല, മറിച്ച് വാക്യമാണ്. എന്നാല്‍ പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടാത്ത വാക്യമാണിത്. ഇതിനെയാണ് clause എന്ന് വിളിക്കുന്നത്. Adjective ആയി ഉപയോഗിക്കുന്നതിനാല്‍ ഇതിനെ adjectival clause എന്ന് പറയും. ഇതില്‍ who എന്ന relative pronoun ഉള്ളതിനാല്‍ relative clause എന്നും വിളിക്കുന്നു. Relative clause-ല്‍ who, whom, whose, which, that എന്നീ relative pronouns-ഉം where, when, why എന്നീ relative adverbs-ഉം ആണുപയോഗിക്കുന്നത്. ഒരു noun-നുശേഷമാണ് ഇത്തരം relative clause വരിക.
രണ്ടുതരത്തിലുള്ള relative clauses ഉണ്ട്:
1. Defining clause
ഒരു വ്യക്തിയെ അല്ലെങ്കില്‍ വസ്തുവിനെ വേര്‍തിരിച്ച് മനസ്സിലാക്കിക്കാടുക്കുന്നതിന് ഉപയോഗിക്കുന്ന relative clause ആണ് defining clause എന്നറിയപ്പെടുന്നത്. എനിക്ക് ഒന്നിലേറെ സഹോദരന്മാരുണ്ടെങ്കില്‍ ഞാന്‍ ഒരാളോട് 'എന്റെ സഹോദരനാണ് ഈ ലാപ്‌റ്റോപ് എനിക്ക് തന്നത്' (My brother gave me this laptop) എന്നു പറഞ്ഞാല്‍ എന്റെ ഏത് സഹോദരനെന്ന് അയാള്‍ക്ക് തിരിച്ചറിയാനാവില്ല. സ്വാഭാവികമായും അയാള്‍ക്ക് എന്റെ ഏത് സഹോദരനെന്ന് ചോദിക്കേണ്ടിവരും. എന്നാല്‍ 'എന്റെ പത്രപ്രവര്‍ത്തകനായ സഹോദരനാണ് എനിക്ക് ഈ ലാപ്‌റ്റോപ് തന്നത്' (My brother who is a journalist gave me this laptop) എന്നു പറഞ്ഞാല്‍ ഏത് സഹോദരനാണെന്ന കാര്യം വ്യക്തമാവും. ഇത്തരത്തില്‍ ഉപയോഗിക്കുന്ന വാക്യങ്ങളെയാണ് defining clause എന്ന് പറയുന്നത്.
2. Non-defining clause
എന്നാല്‍ ഒരു വ്യക്തിയെയോ വസ്തുവിനെയോ കുറിച്ച് ഒരു additional information നല്‍കുന്നതിനുപയോഗിക്കുന്ന relative clause ആണ് non-defining clause എന്നറിയപ്പെടുന്നത്. എനിക്ക് ഒരു സഹോദരന്‍ മാത്രമാണുള്ളതെങ്കില്‍ non-defining clause ഉപയോഗിക്കാം. കാരണം എന്റെ സഹോദരന്‍ എന്ന് പറയുമ്പോള്‍ എന്റെ ഏത് സഹോദരനെന്ന് ആര്‍ക്കും ചോദിക്കേണ്ടിവരില്ല. അപ്പോള്‍ My brother, who is a journalist, gave me this laptop എന്നാണ് വരിക. ഇവിടെ എന്റെ സഹോദരനെക്കുറിച്ചുള്ള ഒരു അധികവിവരം നല്‍കുന്നുവെന്നേയുള്ളൂ. എന്റെ സഹോദരനെ തിരിച്ചറിയാന്‍ ഈ relative clause-ന്റെ ആവശ്യമില്ല.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം non-defining clause കോമ ഉപയോഗിച്ച് വേര്‍തിരിക്കണം എന്നതാണ്. അതേസമയം defining clause-ല്‍ കോമ ഉപയോഗിക്കരുത്. ഇനി പറയുന്ന വാക്യങ്ങള്‍ നോക്കുക.
Do you know where Nehru, who was the first Prime Minister of India, was born?
You can look up the word in Oxford English Dictionary, which is the largest one in English.
Non-defining clause-ല്‍ that ഉപയോഗിക്കരുത്. പകരം which ആണ് ഉപയോഗിക്കേണ്ടത്.
Webster's Third New International Dictionary, which I purchased last week, cost me 7,000 rupees.
================================
Noun-നെ അടിസ്ഥാനമാക്കിയാണ് ഏത് relative pronoun ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്. ആ noun സൂചിപ്പിക്കുന്നത് മനുഷ്യനെയാണെങ്കില്‍ who, whom, whose എന്നിവയിലൊരു relative pronoun ആണുപയോഗിക്കേണ്ടത്. എന്നാല്‍ മനുഷ്യനല്ലെങ്കില്‍ which, that എന്നിവ ഉപയോഗിക്കുന്നു. മനുഷ്യനെ സൂചിപ്പിക്കുന്ന noun-നുശേഷമുള്ള blank-ന്റെ തൊട്ടുശേഷം വരുന്ന വാക്ക് ശ്രദ്ധിക്കുക. അതൊരു ക്രിയ (verb) ആണെങ്കില്‍ സധൈര്യം who ഉപയോഗിക്കാം. കാരണം ഈ verb-നു ഒരു subject വേണം. Subject-ന്റെ സ്ഥാനത്തുപയോഗിക്കുന്ന relative pronoun ആണ് who. ഇനി പറയുന്ന വാക്യം നോക്കുക:
The girl who spoke to her was doing a post graduate course in nursing.
ഈ വാക്യത്തിലെ girl സൂചിപ്പിക്കുന്നത് മനുഷ്യനെയാണല്ലോ. തുടര്‍ന്ന് spoke എന്ന verb ആണ് വന്നത്. അതിനാല്‍ ഇവിടെ who ഉപയോഗിക്കണം. ഈ verb-നു ഒരു subject വേണം. ആ subject ആണ് who.
ഇത്തരത്തില്‍ വരുന്ന noun സൂചിപ്പിക്കുന്നത് മനുഷ്യനെ അല്ലെങ്കില്‍ which/that ഉപയോഗിക്കാം:
The dictionary that helped me a lot to improve my vocabulary is missing.
The dictionary which helped me a lot to improve my vocabulary is missing.
ഈ വാക്യത്തില്‍ helped എന്ന verb-നു മുന്നില്‍ വരുന്നത് dictionary എന്ന noun ആണ്. Dictionary ഒരു വസ്തുവായതിനാല്‍ who ഉപയോഗിക്കേണ്ടതില്ല; പകരം which/that ഉപയോഗിക്കണം.
Object-ന്റെ സ്ഥാനത്താണ് whom വരുന്നത്. അപ്പോള്‍ blank-നുശേഷം subject-ഓടുകൂടിയ ഒരു വാക്യം (sentence) വരും. ഇനി പറയുന്ന വാക്യം നോക്കുക:
She's the woman whom I met in Greece.
മുകളില്‍ പറഞ്ഞ വാക്യത്തിലെ woman, മനുഷ്യനായതിനാലാണ് whom ഉപയോഗിച്ചത്. ഇത്തരത്തില്‍ വരുന്നത് മനുഷ്യനല്ലെങ്കില്‍ which/that ആണുപയോഗിക്കേണ്ടത്:
The dictionary which/that you gave me last year is missing.
ഈ വാക്യത്തില്‍ ആദ്യം വരുന്നത് dictionary ആണ്. Dictionary മനുഷ്യനല്ലാത്തതിനാല്‍ ഇവിടെ which ഉപയോഗിച്ചാല്‍ മതി. That-ഉം ഉപയോഗിക്കാം.
ഇനി whose എവിടെ ഉപയോഗിക്കുമെന്ന് നോക്കാം. Relative clause ഒരു passive voice ആണെങ്കില്‍ ഉപയോഗിക്കേണ്ട relative pronoun, whose ആയിരിക്കും:
The school is specially for children whose schooling has been disrupted by illness.
ഇവിടെ children-നുശേഷം വരുന്നത് passive voice-ലുള്ള ഒരു വാക്യമാണ്. അതിനാല്‍ ഇവിടെ ഉപയോഗിക്കേണ്ടത് whose ആണ്. എന്നാല്‍ എപ്പോഴും passive voice വരണമെന്നുമില്ല. Object ഇല്ലാത്ത verb ഉപയോഗിച്ചുള്ള വാക്യം വന്നാലും object-ഓടുകൂടിയ വാക്യം വന്നാലും whose ഉപയോഗിക്കേണ്ടിവരും. താഴെ കൊടുത്ത വാക്യങ്ങള്‍ നോക്കുക:
She's the student whose handwriting is the best in my class.
Choose a stylist recommended by someone whose hair you like.
I have a friend whose father has helped me so many times with money.
Whose തന്നെ മനുഷ്യരല്ലാത്ത ജീവികളുടെയും അചേതന വസ്തുക്കളുടെയും പേരിന്റെ കൂടെയും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ who, whom എന്നിവ മനുഷ്യരുടെ കൂടെ മാത്രമേ ഉപയോഗിക്കാനാവൂ:
The book whose pages are missing cannot be sold.
All, same, everything, little, much, any, anything, none, no, nothing, only എന്നിവയ്ക്കുശേഷം സാധാരണ which ഉപയോഗിക്കാറില്ല. പകരം that ഉപയോഗിക്കുന്നു. അതുപോലെ, superlative degree-യില്‍ വരുന്ന adjective-നു ശേഷവും സാധാരണ ഉപയോഗിക്കുന്നത് that ആണ്.
All that glitters is not gold.
Why do I always get the blame for everything that goes wrong?
She is the finest woman that ever lived.
വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിനാമത്തിനുശേഷം preposition വന്നാല്‍ whom ഉപയോഗിക്കണം.
The girl to whom I spoke is my neighbour.
The man from whom you borrowed ten thousand rupees has come to see you.
വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിനാമമല്ലാത്ത നാമത്തിനുശേഷം preposition വന്നാല്‍ which ഉപയോഗിക്കണം.
The dictionary from which I collected these words belongs to my teacher of English.
No comments:
Post a Comment