Tuesday, 9 August 2022

PSC ENGLISH - 28

ANSWERS with EXPLANATION

1. indefatigable
[indefatigable = തളരാത്ത; സ്ഥിരോത്സാഹിയായ | invincible = കീഴടക്കാനാവാത്ത; അജയ്യമായ | impregnable = പിടിച്ചടക്കാനോ തകര്‍ക്കാനോ കഴിയാത്ത | insatiable = മതവരാനാവാത്ത]
2. would
[Told, past tense ആയതിനാല്‍ തുടര്‍ന്നു വരുന്ന main verb-ഉം past tense-ല്‍ ആവണം. തന്നിരിക്കുന്ന ഒപ്ഷനുകളില്‍ would മാത്രമാണ് past form-ല്‍ ഉള്ളത്. മറ്റുള്ളവ present form-ലാണ്.]
3. Samaritan
[Samaritan = പരോപകാരി | charlatan =മുറിവൈദ്യന്‍ | optimist = ശുഭാപ്തിവിശ്വാസി | cynic = ദോഷം മാത്രം കാണുന്നവന്‍]
4. permanent
[transient = താല്‍ക്കാലികമായ | vertical = കുത്തനെ നില്‍ക്കുന്ന | stationary = നിശ്ചലമായ (stationary, stationery എന്നിവ തമ്മിലുള്ള അന്തരം അറിഞ്ഞിരിക്കണം. സ്‌റ്റേഷനറി സാധനങ്ങളില്‍ paper, pen, pencil, rubber എന്നിവ വരുന്നുണ്ടല്ലോ. ഇവ നാലിലും e ഉണ്ടല്ലോ. Stationery-യിലും e ഉണ്ടെന്നോര്‍ത്താല്‍ മതി. നിശ്ചലമായി നിലകൊള്ളുന്ന വസ്തുവിനെ stationary thing എന്നാണ് പറയുക. ഉദാഹരത്തിന്, വീട് stationary ആണ്.)]
5. warranty
6. suite
[ഈ വാക്ക് സ്വീറ്റ് എന്നാണ് ഉച്ചരിക്കേണ്ടത്.]
7. article not required
[കളികളുടെ പേരിനൊപ്പം article ഉപയോഗിക്കാറില്ല.]
8. wild
[tame = മെരുങ്ങിയ]
9. pastime
10. creative
11. us
[ആദ്യവാക്യത്തില്‍ We ഉള്ളതിനാല്‍ ഇതിന്റെ object pronoun ആണ് ഉപയോഗിക്കേണ്ടത്.]
12. plagiarist
[pedant = പഠിപ്പിക്കുമ്പോഴോ പഠിക്കുമ്പോഴോ ഏറ്റവും ചെറിയ കാര്യങ്ങളിലോ നിയമങ്ങളിലോ വളരെയധികം ശ്രദ്ധ പതിപ്പിക്കുന്ന ആള്‍]
13. me
[Except ഒരു preposition ആയതിനാല്‍ object pronoun ഉപയോഗിക്കണം.]
14. supporter
[contender = മത്സരിക്കുന്നയാള്‍ | opponent = എതിരാളി | combatant = യോദ്ധാവ്]
15. vain
[futile; vain = നിഷ്ഫലമായ; വൃഥാവിലായ]
16. soveriegn
[correct : sovereign = ചക്രവര്‍ത്തി; പരമാധികാരി; ഒരു പവന്‍ | sojourn = അന്യസ്ഥലത്ത് താല്‍ക്കാലികമായി താമസിക്കുക | solemn = ഗൗരവസ്വഭാവമുള്ള]
17. no preposition needed
[Answer ഉപയോഗിക്കുന്നത് verb ആയിട്ടാണെങ്കില്‍ തുടര്‍ന്ന് preposition ആവശ്യമില്ല. എന്നാല്‍ noun ആയിട്ട് ഉപയോഗിക്കുമ്പോള്‍ to ചേര്‍ക്കണം: Can you give me an answer to my question?]
18. because
19. her and me
[For ഒരു preposition ആണ്. അതിനാല്‍ അതിനുശേഷം ഉപയോഗിക്കേണ്ടത് object pronoun ആണ്.]
20. in front of
21. misogynist
[misogamist = വിവാഹവിദ്വേഷി | misogynist = സ്ത്രീ വിദ്വേഷി | misnomer = തെറ്റായ പേര് | misanthrope = മനുഷ്യവിദ്വേഷി] 
22. have a pleasant journey
[bon voyage-ന്റെ ശരിയായ ഉച്ചാരണം ബൊന്‍ വൊയ്‌യാഷ് എന്നാണ്.]
23. be ruined
24. laudable
[deplorable = മോശപ്പെട്ട | laudable = സ്തുത്യര്‍ഹമായ]
25. curiosity 
[curiosity = അറിയാനുള്ള ആഗ്രഹം; ജിജ്ഞാസ | fortitude = ധൈര്യം | mirth = സന്തോഷം]
*******************************************

No comments:

Post a Comment