Saturday, 3 July 2021

CONCORD - 05 [2011-12]

CONCORD - 05 [2011-12]

EXPLANATORY ANSWERS
1. is
[Subject ആയി one of + plural noun (eg: one of the girls) വന്നാല്‍ തുടര്‍ന്നുവരുന്നത് singular verb ആയിരിക്കണം.]
2. was
[Uncountable nouns-നുശേഷം വരുന്നത് singular verb ആയിരിക്കും.]
3. is
[1-ന്റെ വിശദീകരണം നോക്കുക. ഇവിടെ has been എന്ന singular verb ഉണ്ടെങ്കിലും വാക്യത്തില്‍ for/since അടങ്ങുന്ന time expression ഇല്ലാത്തതിനാല്‍ ഇത് ഉപയോഗിക്കാനാവില്ല.]
4. is
[Neither ..... nor ചേര്‍ന്നുവരുന്ന subject ആണ് വാക്യത്തിനുള്ളതെങ്കില്‍ nor-നുശേഷം വരുന്ന noun-നെ അടിസ്ഥാനമാക്കിയാണ് ഏതുതരം verb വേണമെന്ന് തീരുമാനിക്കുന്നത്. ഇവിടെ nor-നുശേഷം വന്നാല്‍ Gopal എന്ന singular noun ആയതിനാല്‍ തുടര്‍ന്ന് singular verb ഉപയോഗിച്ചാല്‍ മതി. ഒപ്ഷനുകളില്‍ ഒരു singular verb മാത്രമേയുള്ളുവെന്ന കാര്യം ശ്രദ്ധിക്കുക.]
5. likes
[As well as ഉപയോഗിച്ച് രണ്ടു nouns-നെ യോജിപ്പിച്ചുകൊണ്ടുള്ള subject വന്നാല്‍ ആദ്യത്തെ noun-നെ അടിസ്ഥാനമാക്കിയാണ് verb ഏത് വേണമെന്ന് തീരുമാനിക്കുന്നത്. ഇവിടെ ആദ്യത്തെ noun, Ramesh ആയതിനാല്‍ singular verb ഉപയോഗിക്കണം.]
6. are
[രണ്ടു nouns-നെ both ..... and കൊണ്ട് യോജിപ്പിച്ചാല്‍ അത് plural noun ആയി പരിഗണിക്കപ്പെടുന്നു. അതിനാല്‍ തുടര്‍ന്ന് plural verb ഉപയോഗിക്കണം.]
7. is
[And കൊണ്ട് യോജിപ്പിക്കുന്ന രണ്ട് nouns-ല്‍ ആദ്യത്തേതിന്റെ മുന്നില്‍ ഒരു article വരികയും രണ്ടാമത്തേതിനൊപ്പം article ഇല്ലാതിരിക്കുകയും ചെയ്താല്‍ ആ noun-നെ singular noun ആയി പരിഗണിക്കുന്നു. ഇവിടെ poet-നൊപ്പം the ഉണ്ടെങ്കിലും novelist-നൊപ്പം the ഇല്ല. അതിനാല്‍ ഇത് ഒരാളെയാണ് സൂചിപ്പിക്കുന്നത്. അയാള്‍ ഒരേസമയം കവിയും നോവലിസ്റ്റുമാണ്. ഇക്കാരണത്താല്‍ തുടര്‍ന്ന് singular verb ഉപയോഗിക്കണം. എന്നാല്‍ article രണ്ടാമത്തെ noun-നൊപ്പവും വന്നാല്‍ അത് plural noun ആയി കണക്കാക്കപ്പെടുന്നു. അപ്പോള്‍ തുടര്‍ന്ന് plural verb ഉപയോഗിക്കണം: The poet and the novelist are dead. ഒപ്ഷനുകളില്‍ has എന്ന singular verb ഉണ്ടെങ്കിലും അത് പരിഗണിക്കപ്പെടാത്തത് has-നുശേഷം dead എന്ന adjective ഉപയോഗിക്കാനാവില്ല എന്നതിനാലാണ്. Has, have, had എന്നിവക്കുശേഷം V3 അല്ലെങ്കില്‍ noun ആണ് ഉപയോഗിക്കുക: She has given me a mobile phone. | She has a brother and a sister.]
8. are
[രണ്ടു nouns-നെ either ..... or കൊണ്ട് യോജിപ്പിച്ചുള്ള subject വന്നാല്‍ രണ്ടാമത്തെ noun-നെ അടിസ്ഥാനമാക്കി verb കണ്ടെത്തണം. ഇവിടെ രണ്ടാമത്തെ noun, ministers എന്ന plural noun ആയതിനാല്‍ തുടര്‍ന്ന് plural verb ഉപയോഗിക്കണം. കാലയളവ് കാണിക്കാത്തതിനാല്‍ have been ഉപയോഗിക്കാനാവില്ല.]
9. criminals
[One of-നുശേഷം plural noun മാത്രമേ ഉപയോഗിക്കാവൂ.]
10. were
[4-ാമത്തെ ഉത്തരത്തിനുള്ള വിശദീകരണം കാണുക.]
11. has passed
[4-ാമത്തെ ഉത്തരത്തിനുള്ള വിശദീകരണം കാണുക.]
12. is
[1-ാമത്തെ ഉത്തരത്തിനുള്ള വിശദീകരണം കാണുക.]
13. is
[രണ്ടു nouns-നെ along with കൊണ്ട് യോജിപ്പിച്ചാല്‍ ഒന്നാമത്തെ noun-നെ അടിസ്ഥാനമാക്കിയുള്ള verb ഉപയോഗിക്കണം. ഇവിടെ ഒന്നാമത്തെ noun, teacher എന്ന singular noun ആയതിനാല്‍ തുടര്‍ന്ന് singular verb ഉപയോഗിക്കണം.]
14. has
[1-ാമത്തെ ഉത്തരത്തിനുള്ള വിശദീകരണം കാണുക.
ഇവിടെ is ഉപയോഗിക്കാത്തത് വാക്യം active voice ആയതിനാലാണ്.]
15. neither
[രണ്ടു പേരെക്കുറിച്ച് പറയുമ്പോള്‍ both, either, neither എന്നിവയും രണ്ടിലേറെ പേരാവുമ്പോള്‍ any-യും ഉപയോഗിക്കണം. ഇവിടെ രണ്ടു സുഹൃത്തുക്കളെക്കുറിച്ചാണ് പറയുന്നത്. അതിനാല്‍ any ഉപയോഗിക്കാനാവില്ല. വാക്യത്തില്‍ but ഉണ്ട്. ആദ്യവാക്യത്തില്‍ പറയുന്ന കാര്യത്തിന് വിരുദ്ധമായ കാര്യം രണ്ടാമത്തെ വാക്യത്തില്‍ പറയുമ്പോഴാണ് but ഉപയോഗിക്കുന്നത്. ഇവിടെ ആദ്യവാക്യത്തില്‍ പറയുന്നത് invited (ക്ഷണിച്ചു) എന്നാണ്. ഇതിന് വിരുദ്ധമായ കാര്യം ക്ഷണിച്ചിട്ട് വന്നില്ല എന്നതാണ്. അപ്പോള്‍ negative-ല്‍ ഉപയോഗിക്കുന്ന വാക്കാണിവിടെ ആവശ്യം. അത് neither ആണ്.]
16. is
[വാക്യത്തിന്റെ subject part ആണ് the beauty of thousands of minarets എന്നത്. ഇതിലെ headword, beauty ആണ്. അതിനാല്‍ തുടര്‍ന്ന് singular verb ഉപയോഗിക്കണം. ഇത്തരത്തില്‍ preposition-ഓടുകൂടിയ subject വന്നാല്‍ സാധാരണ preposition ഇല്ലാത്ത വാക്ക് അടിസ്ഥാനമാക്കിയാണ് verb ഏത് വേണമെന്ന് തീരുമാനിക്കുന്നത്. The students of the class എന്ന് കണ്ടാല്‍ students ആണ് പരിഗണിക്കേണ്ട വാക്ക്. എന്നാല്‍ the class for the students എന്ന് കണ്ടാല്‍ പരിഗണിക്കേണ്ടത് class-നെയാണ്.]
17. is
[Subject ആയി വരുന്നത് the number of + plural noun ആണെങ്കില്‍ മുകളില്‍ പറഞ്ഞ നിയമം തന്നെയാണ് ഇവിടെയും ബാധകമാവുന്നത്. അതായത്, number-നെ പരിഗണിച്ച് verb തീരുമാനിക്കണം. number, singular noun ആയതിനാല്‍ singular verb ആണ് തുടര്‍ന്ന് ഉപയോഗിക്കേണ്ടത്. എന്നാല്‍ ഈ നിയമത്തിന് വിരുദ്ധമായ നിയമമാണ് a number of girls എന്ന subject വരികയാണെങ്കില്‍ പ്രയോഗിക്കുന്നത്. അതായത്, a number of + plural noun ആണ് subject ആയി വരുന്നതെങ്കില്‍ തുടര്‍ന്ന് plural verb ഉപയോഗിക്കണം. കാരണം a number of എന്നതിന്റെ അര്‍ത്ഥം 'ധാരാളം' എന്നാണ്: A number of girls have attended the seminar.]
18. has entered
[രണ്ടു nouns-നെ with കൊണ്ട് യോജിപ്പിച്ചാല്‍ ആദ്യത്തെ noun-നെ അടിസ്ഥാനമാക്കിയാണ് verb ഏത് വേണമെന്ന് തീരുമാനിക്കുക. ഇവിടെ ആദ്യത്തെ noun, leader ആയതിനാല്‍ singular verb ഉപയോഗിക്കണം. ഒപ്ഷനുകളില്‍ has entered മാത്രമാണ് singular verb.]
19. Every
[എല്ലാ മനുഷ്യരെയും ഒരുപോലെ ബാധിക്കുന്നതിനാല്‍ every ആണ് ഇവിടെ ഉപയോഗിക്കേണ്ടത്.]
20. has
[A lot of + uncountable noun = singular verb: A lot of water is wasted every day.
A lot of + plural noun = plural verb: A lot of students have gone on a strike.]
21. have
[Neither of + plural noun ആണ് subject ആയി വരുന്നതെങ്കില്‍ തുടര്‍ന്ന് singular verb ഉപയോഗിക്കണം. ഈ നിയമം either of, none of, any of, each of, one of മുതലായവക്കും ബാധകമാണ്.]
22. Any
[രണ്ടു പേരുണ്ടെങ്കിലാണ് either, neither എന്നിവ ഉപയോഗിക്കുന്നത്. രണ്ടിലേറെ പേര്‍ വന്നാല്‍ any ഉപയോഗിക്കണം. ഇവിടെ മൂന്നു പേരുള്ളതിനാല്‍ any ഉപയോഗിക്കുന്നു. Some of the three boys എന്ന് പറയാറില്ല. എന്നാല്‍ some boys എന്ന് പറയാം.]
23. is
[Two weeks-നെ ഒരു യൂനിറ്റായി കണക്കാക്കുന്നതിനാല്‍ singular verb ഉപയോഗിക്കാം. ഉടമസ്ഥാവകാശം വരാത്തിതിനാല്‍ has ആവശ്യമില്ല. Will, shall എന്നിവക്കുശേഷം verb വരണം.]
24. has been
[Many a + singular noun ആണ് subject ആയി വരുന്നതെങ്കില്‍ തുടര്‍ന്ന് singular verb ആണുപയോഗിക്കേണ്ടത്.]
25. is arriving
[രണ്ടു nouns-നെ or കൊണ്ട് യോജിപ്പിച്ചാല്‍ രണ്ടാമത്തെ noun-നെ അടിസ്ഥാനമാക്കി verb ഏത് വേണമെന്ന് തീരുമാനിക്കണം. ഇവിടെ രണ്ടാമത്തെ noun, uncle ആയതിനാല്‍ singular verb ഉപയോഗിക്കണം.]
ശ്രദ്ധിക്കുക: രണ്ട് nouns-നെ or, either ..... or, neither ..... nor, not only ...... but also എന്നിവയിലൊന്ന് കൊണ്ടാണ് യോജിപ്പിക്കുന്നതെങ്കില്‍ രണ്ടാമത്തെ noun നോക്കിയാണ് verb ഏത് വേണമെന്ന് തീരുമാനിക്കേണ്ടത്. ഇവയും and-ഉം ഒഴികെ മറ്റേത് വാക്ക് കൊണ്ട് രണ്ടു nouns-നെ യോജിപ്പിച്ചാലും ആദ്യത്തെ noun-നെ അടിസ്ഥാനമാക്കി മാത്രമേ verb ഏത് വേണമെന്ന് തീരുമാനിക്കാവൂ. 

No comments:

Post a Comment