Saturday, 30 January 2021

TENSE [PSC 2017-18]


EXPLANATION
1. for ten minutes എന്നുള്ളതിനാല്‍ present perfect continuous tense ഉപയോഗിക്കണം. Plural subject വന്നതിനാലാണ് നാലാമത്തെ ഓപ്ഷന്‍ ശരിയാവുന്നത്.
2.came, past tense ആയതിനാല്‍ തുടര്‍ന്നും past tense ഉപയോഗിക്കണം. പ്രസിഡന്റ് എത്തുന്നതിനു മുന്നേ ഉദ്ഘാടന പരിപാടി തുടങ്ങിയതിനാല്‍ past perfect tense ഉപയോഗിക്കണം.
3. was working, past tense ആയതിനാല്‍ കൂടെയുള്ള വാക്യവും past tense ആവണം. Meet (കണ്ടുമുട്ടുക) എന്നത് ഒരു continuous action അല്ലാത്തതിനാല്‍ was meeting എന്ന past tense ഒഴിവാക്കി.
4. past time-നെ കാണിക്കുന്ന yesterday വാക്യത്തില്‍ ഉള്ളതിനാല്‍ past tense ഉപയോഗിക്കണം. ഒരു ഓപ്ഷനില്‍ മാത്രമാണ് past tense ഉള്ളത്. ബാക്കിയുള്ള മൂന്നും present tense ആയതിനാല്‍ ശരിയുത്തരം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നു. [have-നുശേഷം V2 (went) ഉപയോഗിക്കാനാവില്ല എന്നോര്‍ക്കുക. have, has, had എന്നിവക്കുശേഷം V3 ആണുപയോഗിക്കുക.]
5. arrived, past tense ആയതിനാല്‍ കൂടെ വരുന്ന വാക്യത്തിലും past tense ഉപയോഗിക്കണം. റ്റീച്ചര്‍ എത്തുന്നതിനു മുമ്പേ പീറ്റര്‍ ഹോംവര്‍ക്ക് ചെയ്തതിനാല്‍ past perfect tense ആണ് ശരിയുത്തരം.
6. stride-ന്റെ past form (V2), past perfect form (V3) എന്നിവ രണ്ടും strode ആണ്.
7. started, past tense ആയതിനാല്‍ തുടര്‍ന്നുവരുന്ന വാക്യത്തിലും past tense ഉപയോഗിക്കണം. അരമണിക്കൂറോളം കളിച്ചുകഴിഞ്ഞതിനുശേഷം വണ്ടി പുറപ്പെട്ടതിനാല്‍ ആദ്യം പൂര്‍ത്തിയായത് കളിക്കലായതിനാല്‍ past perfect tense ഉപയോഗിക്കണം. 
8. tomorrow സൂചിപ്പിക്കുന്നത് ഭാവികാലത്തെയായതിനാല്‍ ഓപ്ഷനുകളില്‍ കാണുന്ന past verbs ഉപയോഗിക്കേണ്ടതില്ല. ബാക്കിയുള്ള രണ്ടു verbs, present tense ആണ്. വാക്യത്തിന്റെ subject, singular ആയതിനാല്‍ singular verb (-sല്‍ അവസാനിക്കുന്ന verb) ആണ് ഇവിടെ ശരിയുത്തരം. ഭാവികാലത്തെ സൂചിപ്പിക്കാന്‍ present tense ഉപയോഗിക്കാമെന്ന കാര്യം ഓര്‍ക്കുക.
9. ഉച്ചഭക്ഷണശേഷം അമ്മ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ കിടത്തുക എന്ന അര്‍ത്ഥം വരുന്ന വാക്കാണിവിടെ ഉപയോഗിക്കേണ്ടത്. ഈ അര്‍ത്ഥം വരുന്ന വാക്ക് lay ആണ്. ഈ വാക്കിന് കിടത്തുക, വെക്കുക, ഇടുക എന്നീ അര്‍ത്ഥങ്ങളാണുള്ളത്. ഇതിന്റെ V2, V3 എന്നിവയാണ് laid. ഇവിടെ subject ആയി വന്നിട്ടുള്ള mother ഏകവചനമായതിനാല്‍ lay എന്ന plural verb ഉപയോഗിക്കാനാവില്ല. അതിനാല്‍ laid ആണ് ശരിയുത്തരം. കള്ളം പറയുക എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന lie എന്ന വാക്കിന്റെ V2 ആണ് lied. ഇതേ lie-ക്ക് കിടക്കുക എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥത്തിലുപയോഗിക്കുമ്പോള്‍ ഇതിന്റെ V2 ആയി വരുന്നത് lay ആണ്. V3 ആവട്ടെ lain-ഉം.
10. വാക്യത്തില്‍ കാണുന്ന last year സൂചിപ്പിക്കുന്നത് past time-നെ ആയതിനാല്‍ ഇതിന്റെ verb-ഉം past ആവണം. ഓപ്ഷനുകളില്‍ രണ്ടു past verbs കാണാം. ഇവയില്‍ past simple tense ആണ് ശരിയുത്തരം. past perfect tense ഇവിടെ ഉപയോഗിക്കാത്തത് ഇത് ഒരു subject-ഉം ഒരു verb-ഉം മാത്രമുള്ള വാക്യം അഥവാ simple sentence ആയതിനാലാണ്.
11. in 2009 എന്നത് past time ആയതിനാല്‍ simple past tense ആണ് ശരിയുത്തരമായി വരുന്നത്.
12. yesterday കാണിക്കുന്നത് past time-നെയായതിനാല്‍ sentence-ല്‍ past tense ഉപയോഗിക്കണം. ഓപ്ഷനുകളില്‍ ഒരെണ്ണം മാത്രമാണ് past tense-ല്‍ ഉള്ളത്.
13. for the last 3 years എന്ന time expression ഉള്ളതിനാല്‍ perfect continuous tense ഉപയോഗിക്കണം. ഓപ്ഷനുകളില്‍ present perfect-ഉം past perfect-ഉം ഉണ്ട്. ഇവിടെ കൊടുത്തത് simple sentence ആയതിനാല്‍ present perfect continuous tense ആണുപയോഗിക്കേണ്ടത്.
14. already സാധാരണ ഉപയോഗിക്കുന്നത് perfect tense-ലാണ്.
15. has-നുശേഷം V3 ആണുപയോഗിക്കേണ്ടത്. ഓപ്ഷനുകളില്‍ flown ആണ് V3. fly-യുടെ V2 ആണ് flew. flewn എന്നൊരു വാക്കില്ല.
16. for three years ഉള്ളതിനാല്‍ perfect continuous tense ഉപയോഗിക്കണം. ഇതൊരു simple sentence അല്ല. മറിച്ച് രണ്ട് sentence അടങ്ങുന്ന complex sentence ആണ്. ആദ്യവാക്യത്തിലെ met, past tense ആയതിനാല്‍ തുടര്‍ന്നും past tense ഉപയോഗിക്കണം. അപ്പോള്‍ ഇവിടെ past perfect continuous tense ആണ് വരേണ്ടത്.
17. reached, past tense ആയതിനാല്‍ തുടര്‍ന്നും past tense ഉപയോഗിക്കണം. നമ്മള്‍ എത്തുമ്പോള്‍ കളിക്കാര്‍ കളിസ്ഥലം വിട്ടുപോയതിനാല്‍ past perfect tense ഉപയോഗിക്കാം. 
18. ആള്‍ സ്ഥലത്തില്ലാത്തതിനാല്‍ കഴിഞ്ഞുപോയ കാലത്തെ സൂചിപ്പിക്കുന്ന tense ഉപയോഗിക്കണം. ഇവിടെ അത് has gone ആണ്. Tense, present perfect ആണെങ്കിലും time, past ആണെന്നോര്‍ക്കുക.
19. last year കഴിഞ്ഞുപോയ കാലത്തെ കാണിക്കുന്നതിനാല്‍ past tense ഉപയോഗിക്കണം.
20. for a long time ഉള്ളതിനാല്‍ perfect tense ഉപയോഗിക്കണം.
21. ജോലി പൂര്‍ത്തിയാക്കിയതിനുശേഷം അവര്‍ വീട്ടിലേക്ക് പോയതിനാല്‍ past perfect tense ആണുപയോഗിക്കേണ്ടത്.
22. last month ഉള്ളതിനാല്‍ simple past tense-ല്‍ വരുന്ന വാക്യമാണ് ശരി.
23. for two hours ഉള്ളതിനാല്‍ perfect continuous tense ഉപയോഗിക്കണം. വാക്യത്തിലെ now എന്ന വാക്ക് present time-നെ കാണിക്കുന്നതിനാല്‍ present perfect continuous tense ആണ് ശരിയുത്തരം.
24. വാക്യത്തില്‍ usually ഉള്ളതിനാല്‍ simple present tense ഉപയോഗിക്കണം.
25. lieing, lyeing എന്നിവ ഇംഗ്ലിഷില്‍ ഇല്ലാത്ത വാക്കുകളാണ്. അമ്മ കട്ടിലില്‍ കിടക്കുകയാണ് ചെയ്യുന്നത്. കിടക്കുക എന്ന അര്‍ത്ഥത്തില്‍ വരുന്ന വാക്കാണ് lying. കിടത്തുക എന്ന അര്‍ത്ഥമാണ് laying-ന് ഉള്ളത്.

No comments:

Post a Comment