Thursday 26 November 2020

PSC EXAM - 02 [LDC Kottayam 2007]

ANSWERS: 

1. (b) is being played 
[ഇവിടെ രണ്ട് ഓപ്ഷനുകള്‍ (a, c) active voice-ലും ഒരു ഓപ്ഷന്‍ (b) passive voice-ലുമാണ്. Playing എന്ന ഓപ്ഷന്‍ സഹായകക്രിയ ഇല്ലാത്തതിനാല്‍ ഇവിടെ ഉപയോഗിക്കാനാവില്ല. മത്സരത്തിന് കളിക്കാനാവില്ലല്ലോ. കളിക്കുന്നത് ആളുകളാണ്. എന്നാല്‍ ഇവിടെ വാക്യം തുടങ്ങുന്നത് match-ലാണ്. അപ്പോള്‍ ഇവിടെ വേണ്ടത് passive voice എന്ന് വ്യക്തമാണ്.] 
2. (d) has been living 
[since ഉപയോഗിച്ച് സമയം കാണിക്കുന്ന വാക്യങ്ങളില്‍ perfect continuous tense ആണുപയോഗിക്കുക.] 
3. (a) pass 
[is obtained present simple tense ആയതിനാല്‍ മുന്‍വാക്യത്തിലും present simple tense മതി.] 
4. (c) have read 
[Auxiliary verb ഇല്ലാത്തതിനാല്‍ reading ഉപയോഗിക്കാനാവില്ല. I-യുടെ കൂടെ has ഉപയോഗിക്കാറില്ല. കഴിഞ്ഞ കാലത്തെ കാണിക്കുന്ന വാക്കില്ലാത്തതിനാല്‍ read ഉപയോഗിക്കേണ്ടതില്ല. ബാക്കി വരുന്നത് have read ആണ്. സമയം കാണിക്കാത്ത വാക്യങ്ങളില്‍ present perfect tense ഉപയോഗിക്കാം.] 
5. (d) could 
[കഴിഞ്ഞുപോയ കാലത്തെ കാര്യം പറയുന്നതിനാല്‍ can, may എന്നിവ ഉപയോഗിക്കാനാവില്ല. കഴിഞ്ഞ കാലത്തെ കഴിവിനെക്കുറിച്ചാണിവിടെ പറയുന്നത്. അതിനാല്‍ could ഉപയോഗിക്കണം.] 
6. (c) shouldn’t he 
[വാക്യത്തിലെ auxiliary verb ആണ് question tag-ല്‍ ഉപയോഗിക്കേണ്ടത്. ഇവിടെ should ആണ് auxiliary verb ആയി ഉള്ളത്. അതിനാല്‍ അതുതന്നെ tag-ല്‍ വരണം. വാക്യം positive ആയതിനാല്‍ negative tag ഉപയോഗിക്കണം.] 
7. (b) was it 
[വാക്യത്തിലെ auxiliary verb was ആയതിനാല്‍ അതുതന്നെ question tag-ല്‍ ഉപയോഗിക്കണം. വാക്യം negative ആയതിനാല്‍ positive tag ഉപയോഗിച്ചു.] 
8. (b) in a health body 
[correct : in a healthy body] 
9. (a) Our universities must given reference 
[correct : Our universities must give preference] 
10. (c) but the doctor advice him to do some exercises 
[correct : but the doctor advised him to do some exercises] 
11. (d) whom 
[from ഒരു preposition ആണ്. Prepositions-നുശേഷം ഉപയോഗിക്കുന്ന relative pronoun ആണ് whom.] 
12. (a) who 
[Clerk മനുഷ്യനായതിനാല്‍ who, whom എന്നിവയാണ് ഉപയോഗിക്കാനാവുക. Helped ഒരു ക്രിയ ആയതിനാല്‍ ഈ ക്രിയയുടെ subject ആണ് മുന്നില്‍ വരേണ്ടത്. Subject ആയി ഉപയോഗിക്കുന്ന relative pronoun ആണ് who.] *********************************

No comments:

Post a Comment