Thursday, 26 November 2020

SENTENCE CORRECTION - 01

EXPLANATIONS: 

1. (b) until-നുശേഷം negative sentence ഉപയോഗിക്കാറില്ല. (c) he does not comes എന്ന് പറയില്ല. he does not come എന്നാണ് പറയുക. (d) he come തെറ്റാണ്. he comes എന്നുതന്നെ വേണം. 

2. (a) yesterday കഴിഞ്ഞ കാലത്തെ കാണിക്കുന്നതിനാല്‍ present tense-ല്‍ ഉപയോഗിക്കാനാവില്ല. have seen എന്നത് present perfect tense ആണ്. (b) was seen എന്നത് past tense ആണ്. എന്നാല്‍ ഇത് passive voice ആണ്. see എന്ന verb, passive-ല്‍ ഉപയോഗിക്കാറില്ല. അതേസമയം, was shown എന്നു വന്നാല്‍ ഈ വാക്യം ശരിയാവും. see-യുടെ അര്‍ത്ഥം 'കാണുക' എന്നാണെങ്കില്‍ show-യുടേത് 'കാണിക്കുക' എന്നാണ്. (c) had seen എന്നത് past perfect tense ആണ്. ഈ tense കഴിഞ്ഞ കാലത്തെ കാണിക്കുന്നുണ്ടെങ്കിലും ഇതൊരു simple sentence ആയതിനാല്‍ - ഒരു subject-ഉം ഒരു main verb-ഉം മാത്രമുള്ള sentence - past perfect tense ആവശ്യമില്ല. (d) saw എന്നത് simple past tense ആണ്. കഴിഞ്ഞ കാലത്തെ കാണിക്കുന്ന yesterday, ago, last year, in 1975 എന്നിങ്ങനെയുള്ള past time-നെ കാണിക്കുന്ന വാക്കുകള്‍ വന്നാല്‍ simple past tense ഉപയോഗിക്കണം. 

3. universally (ലോകമെമ്പാടും) എന്ന adverb ഉള്ളതിനാല്‍ by all, by everyone എന്നിവ അധികപ്പറ്റാണ്. മാത്രമല്ല, by all, by everyone എന്നിവ ഒരേ അര്‍ത്ഥമുള്ള വാക്കുകളുമാണ്. 

4. (a) your's എന്നൊരു വാക്ക് ഇംഗ്ലിഷിലില്ല. (b) your എന്ന വാക്ക് ഒറ്റക്കുപയോഗിക്കാനാവില്ല. ഇതിനുശേഷം ഒരു noun നിര്‍ബന്ധമായും വേണം: your book. 

5. shade-നൊപ്പം ഉപയോഗിക്കുന്ന preposition ആണ് in. 

6. last month കഴിഞ്ഞുപോയ കാലത്തെ അഥവാ past time-നെ കാണിക്കുന്നതിനാല്‍ simple past tense ഉപയോഗിക്കണം. 

 7. കുഞ്ഞിന് അസുഖം ഉള്ള കാര്യം മനസ്സിലാക്കിയശേഷം അതിന്റെ അമ്മയാണ് ഡോക്ടറെ വിളിച്ചുവരുത്തുന്നത്. കുഞ്ഞിന് അസുഖമുള്ള കാര്യം ആര് മനസ്സിലാക്കുന്നുവോ അവരാണ് ഡോക്ടറെ വരുത്തേണ്ടത്. 

10. went to upstairs തെറ്റിയത് ഇതില്‍ to വന്നതിനാലാണ്. went upstairs എന്നു മതി. കാരണം upstairs ഒരു adverb ആണ്. 

 11. (a) yourself ഉപയോഗിച്ചതിനാല്‍ തെറ്റി. മറിച്ച് you എന്നു വന്നാല്‍ ശരിയാവും. (b) subject part-ല്‍ Nithin and me എന്നുപയോഗിച്ചതാണ് തെറ്റ്. ഇത് object part-ലാണ് വരേണ്ടത്: She helped Nithin and me. അതേസമയം, subject part-ല്‍ വരേണ്ടത് Nithin and I എന്നാണ്. (c) subject part-ല്‍ Him and his brother വന്നതിനാല്‍ വാക്യം തെറ്റി. He and his brother ആണ് ശരി. 

12. How often എന്ന question word വരുന്ന ചോദ്യമാണെങ്കില്‍ സാധാരണ simple present/past tense ആണ് ഉപയോഗിക്കുക. Postman ഒരാളായതിനാല്‍ plural verb ആയ do ഉപയോഗിച്ചതാണ് ഒന്നാമത്തെ ഓപ്ഷനിലെ തെറ്റ്. Did came എന്നത് തെറ്റാണ്; did come എന്നേ പറയാറുള്ളൂ. ഇതാണ് രണ്ടാമത്തെ ഓപ്ഷനിലെ തെറ്റിന് കാരണം. How often ഉപയോഗിക്കുന്നത് simple tenses-ലായതിനാല്‍ നാലാമത്തെ ഓപ്ഷനില്‍ present perfect tense വന്നതിനാല്‍ ഉത്തരം തെറ്റി. 

13. പര്‍വ്വതശൃംഖലയായതിനാല്‍ Himalayas-നു മുന്നില്‍ the വെക്കണം. 

14. I bought two sheep yesterday എന്ന വാക്യത്തില്‍ തെറ്റൊന്നുമില്ല. yesterday ഉള്ളതിനാല്‍ have bought ഉപയോഗിച്ചതാണ് ഒന്നാമത്തെ ഉത്തരത്തിലെ തെറ്റ്. sheep-ന്റെ ബഹുവചനം sheep തന്നെയാണ്. അതിനാല്‍ sheeps വന്ന രണ്ടാമത്തെ ഉത്തരം തെറ്റി. മൂന്നാമത്തെ ഉത്തരത്തില്‍ sheeps മാത്രമല്ല have bought വന്നതും തെറ്റാണ്. 

15. I have not seen a stronger player than Sachin എന്നതാണ് ശരിയായ വാക്യം.

No comments:

Post a Comment