ASSISTANT INFORMATION OFFICER 2014
[Held on 06.05.2014]
EXPLANATORY ANSWERS:
1. (c) is about a young lady
[കഴിഞ്ഞുപോയ കാലത്തെ കാര്യം പറയുന്നതിനാല്‍ is എന്ന present time verb ഉപയോഗിച്ചതാണ് തെറ്റ്. പകരം was ഉപയോഗിച്ചാല്‍ ശരിയാവും.]
2. (a) so
[So ...... that എന്നതാണ് പ്രയോഗരീതി. Very ..... that, too ...... that, much ...... that എന്നിങ്ങനെ പ്രയോഗങ്ങളില്ല.]
3. (b) had gone to sleep
[കഴിഞ്ഞ കാലത്തെ രണ്ടു സംഭവങ്ങളില്‍ ആദ്യം നടന്നതിനെ സൂചിപ്പിക്കാന്‍ past perfect tense ഉപയോഗിക്കണം. സണ്ണി വീട്ടിലെത്തുന്നതിനു മുമ്പേ അയാളുടെ കുട്ടികള്‍ ഉറങ്ങിയിരുന്നു എന്ന് കാണിക്കാനാണ് ഇവിടെ had gone to sleep ഉപയോഗിച്ചത്. സണ്ണി വീട്ടിലെത്തിയതിനുശേഷമാണ് കുട്ടികള്‍ ഉറങ്ങിയതെങ്കില്‍ went to sleep ഉപയോഗിക്കാം. ഇവിടെ കുട്ടികള്‍ സണ്ണി വീട്ടിലെത്തുന്നതിനു മുമ്പേ ഉറങ്ങിയോ അതോ വീട്ടിലെത്തിയശേഷം ഉറങ്ങിയോ എന്ന കാര്യം വ്യക്തമല്ലാത്തതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ ശരിക്കും പറഞ്ഞാല്‍ ഒഴിവാക്കപ്പെടേണ്ടതാണ്. എന്നാല്‍ PSC പരീക്ഷകളില്‍ ഈ രീതിയിലുള്ള ഓപ്ഷനുകള്‍ പലപ്പോഴും വന്നിട്ടുണ്ട്. ഇത്തരം ചോദ്യം വന്നാല്‍ നിങ്ങള്‍ past perfect tense തെരഞ്ഞെടുക്കുക. കാരണം PSC ഇതാണ് ശരിയുത്തരമായി തെരഞ്ഞെടുക്കുന്നത്.]
4. (d) popular opinion
5. (c) up
[look up = നോക്കി കണ്ടെത്തുക]
6. (b) She was done in by her recklessness.
[Did, active voice-ല്‍ ഉപയോഗിക്കുന്ന past verb ആണ്. ഇതിനു തുല്യമായി past verb, passive voice-ലും വരണം. Was done, had been done എന്നിവയാണ് ഓപ്ഷനകളിലെ past verbs. Did-നു തുല്യമായ past ആണ് was.]
7. (a) a
[European എന്ന വാക്കിന്റെ ഉച്ചാരണം തുടങ്ങുന്നത് “യ” എന്ന consonant sound-ലായതിനാല്‍ a ഉപയോഗിക്കണം. Am, is, are, was, were എന്നിവക്കുശേഷം ഒരു singular noun മാത്രം വന്നാല്‍ a/an ആണുപയോഗിക്കുക; the ആവശ്യമില്ല.]
8. (c) hire
9. (b) The teacher asked the girl how she had solved that problem.
[Did solve എന്നാല്‍ solved എന്ന simple past tense ആണ്. അതിനാല്‍ ഇതിനെ past perfect tense-ലേക്ക് മാറ്റിയിട്ടാണ് indirect speech-ല്‍ ഉപയോഗിക്കേണ്ടത്. Solved-ന്റെ past perfect ആണ് had solved. രണ്ടുത്തരങ്ങളില്‍ had solved കാണാം. ഇവയില്‍ (d) തെറ്റുന്നത് how എന്ന ചോദ്യവാക്കിനെ ഒഴിവാക്കി പകരം whether ഉപയോഗിച്ചതുകൊണ്ടാണ്. ചോദ്യവാക്കുള്ള ചോദ്യമാണെങ്കില്‍ whether-ന്റെ ആവശ്യമില്ല. അതേ ചോദ്യവാക്കുപയോഗിച്ചാല്‍ മതി. ചോദ്യവാക്കില്ലാതെ auxiliary verb-ലാണ് ചോദ്യം തുടങ്ങുന്നതെങ്കില്‍ whether അല്ലെങ്കില്‍ if ആവശ്യമാണ്: She said to me, “Are you a doctor?” - She asked me whether I was a doctor.]
10. (d) already
[നേരത്തെ നടന്ന സംഭവം കാണിക്കുന്നതിന് perfect tense-ന്റെ കൂടെ ഉപയോഗിക്കുന്ന വാക്കാണ് already.]
No comments:
Post a Comment