Monday 24 April 2023

FAIRLY,RATHER/FURTHER,FARTHER/LATE,LATELY

FAIRLY/RATHER

'സാമാന്യം' എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കുകളാണ് fairly, rather എന്നിവ. എന്നാല്‍ ഇവ തമ്മിലുള്ള വ്യത്യാസം നല്ല ആശയത്തെ കാണിക്കുമ്പോള്‍ fairly-യും നല്ലതല്ലാത്ത ആശയത്തെ കാണിക്കുമ്പോള്‍ rather-ഉം ഉപയോഗിക്കുന്നുവെന്നതാണ്. അതായത്, fairly beautiful എന്നും rather ugly എന്നും പറയണം. 

The former part of his latest novel is fairly interesting but the latter part is rather boring.

ഈ വാക്കുകള്‍ക്കൊപ്പം article വരുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. Fairly-ക്കു മുമ്പായിട്ടാണ് article  വെക്കേണ്ടത്:

I was a fairly good football player in my youth.

എന്നാല്‍ rather-നൊപ്പം വെക്കുകയാണെങ്കില്‍ rather-നു മുമ്പോ പിമ്പോ ഉപയോഗിക്കാം:

It was a rather difficult question.

It was rather a difficult question.

എന്നാല്‍ ചില adjectives അല്ലെങ്കില്‍ adverbs നല്ല ആശയത്തെയാണോ നല്ലതല്ലാത്ത ആശയത്തെയാണോ സൂചിപ്പിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. അത് തീരുമാനിക്കേണ്ടത് ആ വാക്കുകള്‍ ഉപയോഗിക്കുന്നവര്‍ തന്നെയാണ്. This coffee is fairly sweet എന്നൊരാള്‍ പറഞ്ഞാലര്‍ത്ഥം അയാള്‍ മധുരമുള്ള കാപ്പി ഇഷ്ടപ്പെടുന്നുവെന്നാണ്. എന്നാല്‍ This coffee is rather sweet എന്നാണ് പറയുന്നതെങ്കില്‍ അയാള്‍ ഇത്രയേറെ മധുരം ഇഷ്ടപ്പെടുന്നില്ല എന്നാണര്‍ത്ഥം. 

Comparative words-നൊപ്പം rather ആണുപയോഗിക്കേണ്ടത്. അതുപോലെ similar, different, like, alike എന്നിങ്ങനെയുള്ള വാക്കുകള്‍ക്കൊപ്പവും rather ഉപയോഗിക്കാനാവും. 'അല്പം', 'ഏതാണ്ട്' എന്നിങ്ങനെയുള്ള അര്‍ത്ഥത്തിലാണിവിടെ rather ഉപയോഗിക്കുന്നത്. 

Rather നല്ലതായ ആശയങ്ങളുടെ കൂടെയും ഉപയോഗിക്കാറുണ്ട്. എന്നാല്‍ PSC പരീക്ഷകളില്‍ വരാറുള്ള ചോദ്യങ്ങള്‍ മുകളില്‍ പറഞ്ഞ fairly, rather എന്നിവ തമ്മിലുള്ള അര്‍ത്ഥവ്യത്യാസങ്ങളെ ആസ്പദമാക്കിയാണ്. Rather നല്ലതായ ആശയങ്ങളുടെ കൂടെ ഉപയോഗിക്കുമ്പോള്‍ 'പ്രതീക്ഷിച്ചതിലേറെ', 'ആവശ്യത്തിലേറെ' എന്നിങ്ങനെയുള്ള അര്‍ത്ഥമാണ് വരുന്നത്. ഏതാണ്ട് very എന്ന അര്‍ത്ഥം. Fairly ഉപയോഗിക്കുമ്പോള്‍ ഒരാള്‍ സംതൃപ്തി നല്‍കുന്നില്ല. എന്നാല്‍ ഇതിനു വിരുദ്ധമാണ് rather. ഇനി പറയുന്ന വാക്യങ്ങളില്‍നിന്ന് ഈ വ്യത്യാസം മനസ്സിലാക്കാം:

Mohanlal's 12th Man is a fairly good film.

Mohanlal's 12th Man is a rather good film.

ഇവയില്‍ ആദ്യത്തെ വാക്യം കേള്‍വിക്കാരനെ പ്രസ്തുത സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നില്ല. കാരണം fairly good എന്ന് പറയുമ്പോള്‍ കേള്‍വിക്കാരന് വളരെ സന്തോഷം നല്‍കുന്നില്ല ആ പ്രയോഗം. എന്നാല്‍ രണ്ടാമത്തെ വാക്യം കേള്‍വിക്കാരനെ പ്രസ്തുത സിനിമ കാണാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം 12th Man എന്ന സിനിമ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ലതാണെന്നാണ് rather good എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്. 

FURTHER, FARTHER

ദൂരത്തെ കാണിക്കാനുപയോഗിക്കുന്ന far എന്ന വാക്കിന്റെ comparative form ആണ് farther, further എന്നിവ. ഇവ നമുക്ക് പരസ്പരം മാറ്റി ഉപയോഗിക്കാന്‍ പറ്റും:

We can't go any farther / further ahead with this out-of-date policy.

എന്നാല്‍ further എന്ന വാക്കിന് additional എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. ഈ അര്‍ത്ഥത്തില്‍ farther ഉപയോഗിക്കരുത്. ഈ അന്തരമാണ് PSC പരീക്ഷകളില്‍ വരുന്ന ചോദ്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത്:

Further information is available on application to the principal.

There is room for further improvement in English.

Far ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. സാധാരണ ചോദ്യത്തിലും നിഷേധവാക്യത്തിലുമാണ് far ഉപയോഗിക്കുന്നത്:

How far is it from the school to the station?

The school is not far from here.

Affirmative sentence-ല്‍ far-നു പകരം a long way എന്നാണുപയോഗിക്കുന്നത്:

The school is a long way from here.

എന്നാല്‍ far, affirmative sentence-ല്‍ ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാറുമുണ്ട്. As, so, enough, too എന്നീ വാക്കുകളുടെ കൂടെ വരുമ്പോള്‍ ആണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്:

I think we've strayed too far from our original plan.

The new legislation does not go far enough towards solving the problem.

They've only sold thirteen tickets so far.

Can I hitch a lift with you as far as the station?

അതുപോലെ comparative, superlative എന്നിവയിലും far ഉപയോഗിക്കാറുണ്ട്:

This car is far better than our old one.

It was by far the worst speech he had ever made.

ഇതു കൂടാതെ too ..... to പ്രയോഗത്തില്‍ far ഉപയോഗിക്കുന്നതായി കാണാം:

You are far too old to be married.

LATE, LATELY

എളുപ്പത്തില്‍ തെറ്റാവുന്ന രണ്ടു വാക്കുകളാണിവ. Late എന്ന വാക്കിന്റെ adverb ആണ് lately എന്ന് തെറ്റിദ്ധരിക്കാം. എന്നാല്‍ ഇവ രണ്ടുതരം അര്‍ത്ഥമുള്ള വാക്കുകളാണ്. സമയം വൈകുന്നതിനെ സൂചിപ്പിക്കാനാണ് late ഉപയോഗിക്കുന്നതെങ്കില്‍ അടുത്ത കാലത്ത് എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കാണ് lately

Why are you late today?

I haven't seen your sister lately.

Lately എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന മറ്റൊരു വാക്കാണ് recently. ഇവ രണ്ടും present perfect tense-ലാണ് ഉപയോഗിക്കുന്നത്. എന്നാല്‍ recently എന്ന വാക്ക് അടുത്ത കാലത്ത് എന്ന അര്‍ത്ഥത്തില്‍ മാത്രമാണ് present perfect tense-ല്‍ ഉപയോഗിക്കുന്നത്. അതേസമയം, simple past tense-ന്റെ കൂടെ recently വന്നാല്‍ കുറച്ചു സമയം മുമ്പ് എന്നാണര്‍ത്ഥം: 

She left school recently.

================================

PRACTICE QUESTIONS:

1. John is ......... unwise.

a) rather too b) too rather

c) fairly too d) too fairly

2. Abraham is ............ stupid boy.

a) rather a b) a rather 

c) a and b are wrong d) a and b are correct

3. Your handwriting is ………… good, but you can improve it.

a) fairly b) quite

c) rather d) pretty

4.  I ………… enjoy her company.

a) pretty b) fairly

c) rather d)very

5. I was …………… disappointed with my results.

a) fairly b) rather

c) so d) more

6. You had better not go out now. It is …………… cold.

a) rather b) quite

c) pretty d) All of the above

7. Your father is ...... better than my father in teaching English grammar.

a) far b) very

c) more d) fairly

8. Your pronunciation is ....... worse than mine.

a) rather b) very

c) far d) more

9. Delhi is ..................... . away than Mumbai.

a) farther b) further

c) both are wrong d) both are correct

10. We can't expect any ………………….. help from them.

a) farther b) farthest

c) further d) very

11. I'm sure that ............. explanation would help you understand this difficult concept.

a) further d) farther

c) furthest d) very

12. After running such ..........., the messenger was gasping for breath.

a) furthest b) far

c) a far away d) a long way

13. Did you go to bed ........ last night?

a) lately b) recently

c) late d) later

14. Have you seen any good films .............?

a) lately b) late

c) latter d) latest

15. Your girlfriend called me ...........

a) lately b) recently

c) late d) latest

ANSWERS:

1. a  2. d  3. a  4. c  5. b  6. d  7. a  8. a  9. d  10. c  11. a  12. d  13. c  14. a  15. b

****************************************




 

  


No comments:

Post a Comment