EXPLANATORY ANSWERS:
1. c) the
[Scissors ഒരു plural noun ആണ്. അതിനാല്‍ indefinite article ഉപയോഗിക്കാനാവില്ല. പൊതുവായ ആശയത്തില്‍ പറയാത്തതിനാല്‍ ഒരു article ആവശ്യവുമാണ്. അതിനാലാണ് the ഉപയോഗിക്കുന്നത്.
Scissors പോലെ indefinite articles ഉപയോഗിക്കാന്‍ പറ്റില്ല ഇനി പറയുന്ന വാക്കുകളുടെ കൂടെയും: binoculars, glasses, jeans, knickers, leggings, pants, pyjamas, shorts, spectacles, tights, trousers, tweezers. ഒരെണ്ണത്തെ സൂചിപ്പിച്ചു പറയാന്‍ a scissors എന്നല്ല, a pair of scissors എന്നാണ് പറയേണ്ടത്. എത്രയെണ്ണമായാലും pair of ഉപയോഗിക്കണം. I wan five scissors എന്നല്ല, I want five pairs of scissors എന്നാണ് പറയേണ്ടത്.]
2. d) No article
[കടലാസ് എന്ന അര്‍ത്ഥത്തിലുപയോഗിക്കുമ്പോള്‍ paper ഒരു uncount noun ആണ്. ഇവിടെ കടലാസിന്റെ പ്രത്യേകതയൊന്നും പറയാത്തതിനാല്‍ article ഒന്നും ആവശ്യമില്ല. പൊതുവായ ആശയത്തിലുപയോഗിക്കുന്ന uncount nouns-നു മുന്നില്‍ article വെക്കാറില്ല.]
3. d) No article
[യാത്രാമാധ്യമത്തെ കാണിക്കുന്നയവസരത്തില്‍ വാഹനത്തിന്റെ പേരിനു മുന്നില്‍ by വന്നാല്‍ article ആവശ്യമില്ല: by bus, by car, by ship, by air, by scooter.]
4. d) a, a
[സാധാരണ രോഗങ്ങളുടെ പേരുകള്‍ക്കു മുന്നില്‍ article ഉപയോഗിക്കാറില്ല. എന്നാല്‍ ചെറിയ അസുഖങ്ങളായ headache, sore throad, cold എന്നിവക്കു മുന്നില്‍ ഇവയെ countable nouns ആയി കണക്കാക്കുന്നതിനാല്‍ indefinite article ഉപയോഗിക്കാറുണ്ട്.]
5. b) The
[ആളുകളുടെ പേരിനു മുമ്പില്‍ സാധാരണ definite article ഉപയോഗിക്കാറില്ല. എന്നാല്‍ ഒരു വ്യക്തിയെപ്പറ്റി പ്രത്യേകമായി വേര്‍തിരിച്ച് പറയുന്നയവസരത്തില്‍ ഉപയോഗിക്കാം.]
6. d) No article
[Curiosity ഒരു uncount noun ആണ്. ഇവിടെ ഈ വാക്ക് പൊതുവായ ആശയത്തിലുപയോഗിച്ചതിനാല്‍ article ആവശ്യമില്ല.]
7. b) the
[കണ്ടുപിടുത്തങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആ വസ്തുവിന്റെ പേരിനു മുന്നില്‍ definite article ഉപയോഗിക്കണം.]
8. b) a
[വാക്യം സൂചിപ്പിക്കുന്നത് positive meaning ആയതിനാല്‍ few-വിനു മുന്നില്‍ indefinite article വേണം.]
9. d) a little
[ഫീസടക്കാനാവാത്ത കാരണം പണമില്ലാത്തതാണ്. ഈ negative meaning കാണിക്കാന്‍ little ആണുപയോഗിക്കേണ്ടത്. എന്നാല്‍ ഇവിടെ a little ആണ് ശരിയുത്തരമായി വരുന്നത്. ഇതിനുള്ള കാരണം only എന്ന വാക്കുള്ളതാണ്. Only a little water, only a few friends എന്നിങ്ങനെ പറയണം. ഇവിടെ a ഒഴിവാക്കരുത്.]
10. a) little
[വാക്യം സൂചിപ്പിക്കുന്നത് സമയമില്ലായ്മയെയാണ്. അതിനാല്‍ നിഷേധാര്‍ത്ഥം വരുന്ന little ഉപയോഗിക്കണം.]
11. d) No article
[രോഗങ്ങളുടെ പേരിനൊപ്പം article വേണ്ട.]
12. b) a, The
[ചെറിയ അസുഖങ്ങളായ sore throat, headache, cold മുതലായവയുടെ കൂടെ article ഉപയോഗിക്കണം. പ്രത്യേകത കാണിക്കാത്തതിനാല്‍ ആദ്യത്തെ വാക്കില്‍ a ഉപയോഗിച്ചെങ്കില്‍ പ്രത്യേകത എടുത്തുകാണിക്കുന്നതിനാല്‍ രണ്ടാമത്തെ വാക്കില്‍ The ഉപയോഗിച്ചു.]
13. a) the
[ദ്വീപസമൂഹമാണ് Bahamas. പേരില്‍ plurality ഉള്ളതിനാല്‍ definite article ഉപയോഗിക്കണം.]
14. d) No article
[ഇംഗ്ലിഷ് പത്രങ്ങളുടെ പേരിന്റെ കൂടെയാണ് സാധാരണ the ഉണ്ടാവുക: The Hindu, the Indian Express, the Deccan Herals, the Times of India. ഭാഷാപത്രങ്ങളുടെ പേരില്‍ സാധാരണ the ഉപയോഗിക്കാറില്ല. അതിനാല്‍ ഭാഷാപത്രങ്ങളുടെ പേരില്‍ the ചേര്‍ക്കേണ്ടതില്ല.]
15. c) ........, ........., the
[വെള്ളച്ചാട്ടങ്ങളുടെ പേരിനു മുമ്പില്‍ article ആവശ്യമില്ല. രാജ്യങ്ങളുടെ പേരിലും വേണ്ട. എന്നാല്‍ രാജ്യത്തിന്റെ പേരിന് plural സ്വഭാവമുണ്ടെങ്കില്‍ the ചേര്‍ക്കണം.]
16. d) No article
[പൊതുവായ ആശയത്തിലുപയോഗിക്കുമ്പോള്‍ night-ന് article ആവശ്യമില്ല. പ്രത്യേകത കാണിക്കുമ്പോള്‍ ഉപയോഗിക്കാം: in the night.]
17. d) a, the, the
[Musical instrument ഒരു common singular noun ആയതിനാല്‍ indefinite article ആവശ്യമുണ്ട്. Piano, guitar എന്നിവ സംഗീതോപകരണങ്ങളാണ്. സംഗീതോപകരണങ്ങളുടെ പേരില്‍ definite article ആണുപയോഗിക്കേണ്ടത്.]
18. a) ......., the, ..........
[Cats, dogs എന്നിവ പൊതുവായ ആശയത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. Superlative degree-യില്‍ വരുന്ന വാക്കിന്റെ കൂടെ the ഉണ്ടായിരിക്കും.]
19. b) a, the
[Cold-നു മുന്നില്‍ indefinite article ഉപയോഗിക്കണം. ആദ്യം പറഞ്ഞ cold-നെക്കുറിച്ച് രണ്ടാമതും പറയുമ്പോള്‍ indefinite article ഉപയോഗിക്കണം.]
20. c) the
[Adjectives-ന്റെ കൂടെ the ചേര്‍ത്താല്‍ അത് plural noun ആയി മാറും. Blind = unable to see; The blind = blind people]
21. a) the, .........
[Netherlands എന്ന രാജ്യനാമത്തിന് plurality ഉള്ളതിനാല്‍ definite article ഉപയോഗിച്ചു. Belgium ഈ ഗണത്തില്‍ വരാത്തതിനാല്‍ article ആവശ്യവുമില്ല.]
22. d) No article
[തടാകങ്ങളുടെ പേരിനൊപ്പം the ഉപയോഗിക്കാറില്ല.]
23. d) ........, the, the
[Museums എന്ന വാക്ക് പൊതുവായ ആശയത്തിലുപയോഗിച്ചതിനാല്‍ article വേണ്ട. ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ട് മ്യൂസിയമാണ് പാരീസിലുള്ള Louvre Museum. മ്യൂസിയത്തിന്റെ പേരിനു മുന്നില്‍ the ചേര്‍ക്കണം. ലോകപ്രശസ്തമായ പെയിന്റിങ്ങുകളുടെ പേരിനും definite article ചേര്‍ക്കണം.]
24. c) the
[Car keys എന്നത് പൊതുവായ ആശയത്തിലല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ article ആവശ്യമാണ്.]
24. a) the
[Book ഏതാണെന്ന് പ്രത്യേകമായി സൂചിപ്പിക്കുന്നതിനാല്‍ the ഉപയോഗിക്കണം.]
****************************************
No comments:
Post a Comment