Tuesday 20 July 2021

LDC ALAPPUZHA- 2013-14

LDC ENGLISH 2013-14
[ALAPPUZHA - 18.01.2014]
EXPLANATORY ANSWERS:
1. (C) Connoisseur
[Connoisseur (കൊനസേര്‍): സൗന്ദര്യം, ഗുണം, കല, 'ക്ഷണം, സംഗീതം മുതലായവയുടെ കാര്യത്തില്‍ വിദഗ്ദ്ധാഭിപ്രായം പറയാന്‍ കഴിവുള്ളയാള്‍]
2. (B) epitaph
[epilogue: നാടകത്തിന്റെയോ പുസ്തകത്തിന്റെയോ സിനിമയുടെയോ അവസാനത്തില്‍ പറയുന്ന സംസാരം; ഭരതവാക്യം
 | epitaph: മരിച്ചുപോയ വ്യക്തിയുടെ ഓര്‍മ്മക്കായി ശവകുടീരത്തില്‍ എഴുതിവെക്കുന്ന വാക്കുകള്‍ | obituary: ചരമക്കുറിപ്പ് | prologue: ആമുഖം]
3. (A) enjoy the present day
4. (D) dissuade
5. (B) ends
6. (C) canvass
[Canvas, canvass എന്നീ വാക്കുകളുടെ സ്‌പെലിങ് ശ്രദ്ധിക്കുക. Canvas ഒരുതരം തുണിയാണ്. ഈ വാക്ക് ഒരു noun ആണ്. അതേസമയം, canvass ഒരു verb ആണ്. ഈ വാക്കിന്റെ അര്‍ത്ഥം 'വോട്ട് അഭ്യര്‍ത്ഥിക്കുക' എന്നാണ്.]
7. (D) secret
8. (A) They were building a bridge
[വാക്യം past continuous tense-ലായതിനാല്‍ active voice-ലും ഇതേ tense വരണം. They-ക്കുശേഷം plural verb ആണ് ഉപയോഗിക്കേണ്ടത്. Singular verb ഉപയോഗിച്ചതുകൊണ്ടാണ് ഓപ്ഷന്‍ D തെറ്റിയത്.]
9. (C) He said that he had bought a house in Mumbai
[Direct speech-ലുള്ള bought എന്ന verb, simple present tense ആണ്. അപ്പോള്‍ bought-നെ past perfect tense-ലേക്ക് മാറ്റിയിട്ടു വേണം indirect speech-ല്‍ ഉപയോഗിക്കാന്‍. ഈ tense ഓപ്ഷന്‍ C-യില്‍ മാത്രമേ വരുന്നുള്ളൂ.]
10. (D) nimble
[As nimble as a bee എന്ന രീതിയിലുള്ള പദപ്രയോഗങ്ങള്‍ അറിയപ്പെടുന്നത് simile (സിമിലി) അഥവാ ഉപമ എന്ന പേരിലാണ്. ഇംഗ്ലിഷില്‍ ഇത്തരത്തിലുള്ള ധാരാളം ഉപമകള്‍ ഉണ്ട്. അവയില്‍ ചിലവ ഇതാ:
As busy as a bee
As cute as a kitten
As happy as a clam
As light as a feather
As blind as a bat
As bold as brass
As bright as a button
As shiny as a new pin
As cold as ice
As common as dirt
As cool as a cucumber
As hard as nails
As hot as hell
As innocent as a lamb
As tall as a giraffe
As tough as nails
As white as a ghost
As sweet as sugar
As black as coal]
11. (B) on
12. (C) guilt
13. (A) he would have agreed
14. (D) worked
[വാക്യത്തില്‍ കഴിഞ്ഞ കാലത്തെ കാണിക്കുന്ന yesterday ഉള്ളതിനാല്‍ past tense-ലുള്ള verb ആണ് ഉപയോഗിക്കേണ്ടത്. ഓപ്ഷനുകളില്‍ were worked, worked എന്നിവയാണ് past tense-ലുള്ളത്. ഇവയില്‍ were worked, passive voice ആണ്.  സാധാരണ were worked എന്ന് പ്രയോഗിക്കാറില്ല. Worked എന്നേ പറയാറുള്ളൂ. അതിനാലാണ് worked ശരിയായ ഉത്തരമായത്.]
15. (B) am I
16. (C) assertive
17. (B) has flown
[has flowed എന്നാണ് വേണ്ടിയിരുന്നത്.]
18. (A) milkmaid
19. (B) angry
20. (D) half done
*********************************

No comments:

Post a Comment