Tuesday 18 May 2021

CONCORD - 04 [2013-14]

EXPLANATIONS:
1. One of + plural noun ആണ് subject ആയി വരുന്നതെങ്കില്‍ singular verb ഉപയോഗിക്കണം. ഓപ്ഷനുകളില്‍ has, is എന്നിവയാണ് singular verbs. Is ഉപയോഗിച്ചാല്‍ വാക്യം passive voice-ലേക്ക് മാറുകയും അര്‍ത്ഥം കിട്ടാതെ വരികയും ചെയ്യും. Me, truth എന്നീ രണ്ടു objects, verb-നുശേഷം വന്നതിനാല്‍ ഈ വാക്യം active voice ആണ്.
2. Rickets കാഴ്ചയില്‍ plural ആണെങ്കില്‍ ഇത് ഒരു രോഗത്തിന്റെ പേരായതിനാല്‍ singular ആയി പരിഗണിക്കപ്പെടുന്നു. അതിനാല്‍ singular verb ഉപയോഗിക്കണം. Is, has എന്നിവയാണ് singular verbs. ഇവയില്‍ has ഉണ്ട് എന്ന ഉടമസ്ഥാവകാശം കാട്ടുന്നതിനാല്‍ ഇവിടെ ശരിയുത്തരമാവുന്നില്ല. മറിച്ച് ആണ് എന്നര്‍ത്ഥം വരുന്ന is ഉപയോഗിക്കണം.
3. Either .... or ഉപയോഗിക്കുമ്പോള്‍ or-നുശേഷം വരുന്ന noun അടിസ്ഥാനമാക്കി വേണം verb തീരുമാനിക്കാന്‍. ഇവിടെ or-നുശേഷം teacher ആണുള്ളത്. Teacher, singular noun ആയതിനാല്‍ singular verb ഉപയോഗിക്കാം. വാക്യം passive voice അല്ലാത്തതിനാല്‍ has been ഉപയോഗിക്കരുത്. Come, go എന്നിവ passive-ല്‍ ഉപയോഗിക്കില്ല. 
4. One of -നുശേഷം singular verb വരണം. ഇവിടെ വന്നത് have എന്ന plural verb ആണ്. എന്നാല്‍ ഈ വാക്യം have-നുപകരം has വെച്ചാലും ശരിയാവില്ല. കാരണം വാക്യാവസാനത്തില്‍ past time-നെ കാണിക്കുന്ന yesterday ഉണ്ട്. അതിനാല്‍ ഇതിലെ have ഒഴിവാക്കിയാല്‍ വാക്യം ശരിയാവും.
5. One of the woman എന്നല്ല one of the women എന്നാണ് പറയുക. One of-നുശേഷം plural noun വരണം.
6. Police കാഴ്ചയില്‍ singular noun ആണെന്നേയുള്ളൂ. യഥാര്‍ത്ഥത്തില്‍ ഇത് plural noun ആണ്. അതിനാല്‍ plural verb ഉപയോഗിക്കണം. Are, have എന്നിവയാണ് plural. -ing verbനൊപ്പം have ഉപയോഗിക്കില്ല.
7. Bread and butter-നെ ഒരു യൂനിറ്റായി പരിഗണിക്കുകയാണെങ്കില്‍ is ഉപയോഗിക്കണം. ഇവിടെ separate ആയി പരിഗണിച്ചാല്‍ are ഉപയോഗിക്കണം. PSC ഉദ്ദേശിച്ചത് is ആണ്. 
8. Nor-നുശേഷം singular noun വന്നതിനാല്‍ singular verb ഉപയോഗിക്കണം. വാക്യം active voice ആയതിനാല്‍ has ഉപയോഗിക്കുന്നു.
9. Each one ആണ് subject ആയി വരുന്നതെങ്കില്‍ singular verb ഉപയോഗിക്കണം. Past time-നെ സൂചിപ്പിക്കുന്ന വാക്കൊന്നുമില്ലാത്തതിനാല്‍ is തെരഞ്ഞെടുക്കാം.
10. Most-നൊപ്പം plural noun വന്നാല്‍ plural verb ഉപയോഗിക്കണം. Afraid, adjective ആയതിനാല്‍ have ഉപയോഗിക്കാനാവില്ല.
11. Time and tide-നെ ഒരു യൂനിറ്റായി കണക്കാക്കിയുള്ള പഴഞ്ചൊല്ലാണിത്. അതിനാല്‍ singular verb ഉപയോഗിക്കണം. സ്ഥായിയായ കാര്യം പറയുന്നതിനാല്‍ continuous tense ഉപയോഗിക്കാനാവില്ല.
12. A great deal of ഉപയോഗിക്കുന്നത് uncountable noun-നൊപ്പമാണ്. Information, uncountable noun ആണ്. അതിനാല്‍ singular verb ഉപയോഗിക്കണം. ഓപ്ഷനുകളില്‍ ഒരൊറ്റ singular verb ഉള്ളതിനാല്‍ ശരിയുത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല.
13. See Explanation No. 1
14. Subject, plural ആയതിനാല്‍ plural verb ഉപയോഗിക്കണം.
15. അര്‍ത്ഥം മനസ്സിലാക്കിയാല്‍ ശരിയുത്തരത്തിലെത്താം. ആദ്യത്തെ ഓപ്ഷനില്‍ though-ക്കുശേഷം sentence വരാത്തതിനാലും അര്‍ത്ഥം യോജിക്കാത്തതിനാലും വാക്യം തെറ്റാണ്. രണ്ടാമത്തേതിലും വാക്യത്തിന്റെ വ്യാകരണം ശരിയല്ല. മൂന്നാമത്തേതില്‍ വാക്യം അപ്പാടെ തെറ്റാണ്. Such dishonest എന്നുപയോഗിക്കില്ല. ഇവിടെ that-നുശേഷം sentence ആണ് വരേണ്ടത്. 
16. Most of + plural noun വന്നാല്‍ തുടര്‍ന്ന് plural verb ഉപയോഗിക്കണം. ഓപ്ഷനുകളില്‍ are മാത്രമാണ് plural verb ആയി ഉള്ളതെന്നതിനാല്‍ ഉത്തരം കണ്ടെത്തുക എളുപ്പമാവുന്നു.
17. കാഴ്ചയില്‍ plural ആണെങ്കിലും news ഒരു uncountable noun ആണ്. അതിനാല്‍ singular verb ഉപയോഗിക്കണം. ഓപ്ഷനുകളില്‍ was മാത്രമാണ് singular verb എന്നതിനാല്‍ ശരിയുത്തരം കണ്ടെത്തുക എളുപ്പമാവുന്നു.
18. വാക്യത്തിന്റെ subject, announcement എന്ന singular noun ആയതിനാല്‍ singular verb ഉപയോഗിക്കണം.
19. Subject, boy എന്ന singular noun ആയതിനാല്‍ singular verb ഉപയോഗിക്കണം. Does എന്ന singular verb, V3-യുടെ കൂടെ ഉപയോഗിക്കാത്തതിനാല്‍ has ശരിയുത്തരമായി വരുന്നു.
20. Subject, study ആയതിനാല്‍ singular verb ഉപയോഗിക്കണം. -ing verbനൊപ്പം has ഉപയോഗിക്കില്ല. Noun + preposition + noun ആണ് subject ആയി വരുന്നതെങ്കില്‍ സാധാരണ ആദ്യത്തെ noun-നെ അടിസ്ഥാനമാക്കിയാണ് verb ഏത് വേണമെന്ന് തീരുമാനിക്കുക. ഇവിടെ ആദ്യത്തെ noun, study ആണ്. The students in the class എന്നതില്‍ പരിഗണിക്കേണ്ടത് students-നെയാണ്.
21. രണ്ടു nouns-നെ with കൊണ്ട് യോജിപ്പിച്ചാല്‍ ആദ്യത്തെ noun പരിഗണിച്ച് verb കണ്ടെത്തണം. ഇവിടെ ആദ്യത്തെ noun, furniture എന്ന uncountable noun ആയതിനാല്‍ singular verb ഉപയോഗിക്കണം. അതായത് were-നുപകരം was ഉപയോഗിച്ചാല്‍ വാക്യം ശരിയാവും.
22. Age and experience-നെ ഒരു യൂനിറ്റായി കണക്കാക്കുന്നതിനാല്‍ singular verb ഉപയോഗിക്കാം. Has-നുശേഷം bring ഉപയോഗിക്കില്ല, പകരം brought ആണുപയോഗിക്കുക.
23. The number of + plural noun വന്നാല്‍ singular verb ഉപയോഗിക്കണം. ഇവിടെ number ഉപയോഗിച്ചിരിക്കുന്നത് എണ്ണം എന്ന അര്‍ത്ഥത്തിലാണ്. കഴിഞ്ഞ കാലമാണെന്ന് വാക്യം സൂചിപ്പിക്കുന്നതിനാല്‍ was ഉപയോഗിക്കാം. 
എന്നാല്‍ A number of + plural noun ആണ് subject ആയി വരുന്നതെങ്കില്‍ plural verb ഉപയോഗിക്കണം. ഇവിടെ number ധാരാളം എന്ന അര്‍ത്ഥത്തിലാണ് വരുന്നത്: A number of soldiers were killed in the war.
24. And-നുശേഷം വരുന്ന benefactor-നൊപ്പം her ഇല്ലാത്തതിനാല്‍ ഇത് singular subject ആണ്. കാരണം friend-ഉം benefactor-ഉം ഒരാളാണ്. അതിനാല്‍ singular verb ഉപയോഗിക്കണം. Her friend and her benefactor എന്നു വന്നാല്‍ ഇത് plural subject ആയി മാറും. 
25. Hundred rupees-നെ ഒരു യൂനിറ്റായി കണക്കാക്കുന്നതിനാല്‍ singular verb ഉപയോഗിക്കണം.
                       =============== 

No comments:

Post a Comment