Friday 12 August 2022

TAG MOCK EXAM - 05

DETAILED EXPLANATION for ANSWERS

[നിങ്ങള്‍ പൊതുവെ പഠിക്കുന്നത് few ഒരു negative word ആണെന്നും അതിനാല്‍ വാക്യത്തില്‍ few ഉണ്ടെങ്കില്‍ അതിനെ negative sentence ആയി കണക്കാക്കി positive question tag ശരിയുത്തരമായി നല്‍കണമെന്നുമാണല്ലോ. എന്നാല്‍ ഈ ധാരണ പൂര്‍ണ്ണമായും ശരിയല്ല. Few എപ്പോഴും ആശയം നല്‍കുന്നില്ല. ചിലപ്പോള്‍ few അടങ്ങുന്ന വാക്യം positive meaning നല്‍കുന്നുണ്ട്. അത്തരം സന്ദര്‍ഭത്തില്‍ negative tag ഉപയോഗിക്കേണ്ടിവരും. അത് എപ്പോഴൊക്കെയാണ് നിങ്ങള്‍ക്ക് ഇനി പറയുന്ന വിശദീകരണങ്ങളില്‍നിന്ന് പഠിക്കാം.]
1. isn't he
[ഒരു noun-ന്റെ possessive form (ഉദാ: Shalima's, Gokul's) അല്ലെങ്കില്‍ ഒരു pronoun-ന്റെ possessive form (my, our, your, his, her, their എന്നിവയിലൊന്ന്) അതുമല്ലെങ്കില്‍ definite article (the) few-വിനു മുന്നില്‍ വന്നാല്‍ ആ വാക്യം positive sentence ആണ്. അതിനാല്‍ negative tag ഉപയോഗിക്കണം. One of Gopi's few friends എന്നു പറഞ്ഞാല്‍ അര്‍ത്ഥം ഗോപിയുടെ വളരെ കുറഞ്ഞ സുഹൃത്തുക്കളില്‍ ഒരാള്‍ എന്നാണ്. Few എന്നതിന് പൂര്‍ണ്ണമായ negative meaning ഇല്ല. മിക്കവാറും ഇല്ല എന്ന അര്‍ത്ഥമാണ് few-വിന് അനുയോജ്യം. അതേസമയം no എന്നോ not എന്നോ never എന്നോ പറഞ്ഞാല്‍ പൂര്‍ണ്ണമായ negative meaning ലഭിക്കും. അതായത് തീരെ ഇല്ല എന്ന അര്‍ത്ഥം തന്നെ.]
2. won't she
[ഇതൊരു complex sentence ആണ്. I believe (ഞാന്‍ വിശ്വസിക്കുന്നു) എന്ന പൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന main clause-ഉം that she will pass the examination with high marks (അവള്‍ ഉയര്‍ന്ന മാര്‍ക്കോടെ പരീക്ഷ പാസാവും എന്ന്) എന്ന അപൂര്‍ണ്ണമായ അര്‍ത്ഥം കിട്ടുന്ന subordinate clause-ഉം അടങ്ങുന്ന വാക്യമായതിനാലാണ് ഇതിനെ complex sentence എന്ന് പറയുന്നത്. സാധാരണ main clause-ന്റെ tag ആണ് ഉണ്ടാക്കുന്നത്. എന്നാല്‍ ചില ഘട്ടത്തില്‍ subordinate clause-ന്റെ tag ഉപയോഗിക്കണം. Main clause വരുന്നത് I think, I believe, I expect എന്നിങ്ങനെയാണെങ്കില്‍ subordinate clause-ന്റെ tag ഉപയോഗിക്കണം. എന്നാല്‍ I-ക്കുപകരം മറ്റേത് subject വന്നാലും main clause-ന്റെ tag തന്നെയാണ് ഉപയോഗിക്കേണ്ടത്. ഇവിടെ വാക്യം I believe-ല്‍ തുടങ്ങുന്നതിനാല്‍ subordinate clause-ന്റെ tag കണ്ടെത്തണം. ഈ clausepositive ആയതിനാല്‍ negative tag അതായത് won't she ശരിയുത്തരമായി വന്നു.]
3. hasn't he
[Comparison കാണിക്കുന്ന ഒരു വാക്ക് (relatively, comparatively എന്നിങ്ങനെയുള്ളവfew-വിനു മുന്നില്‍ വന്നാല്‍ ആ വാക്യം positive ആയി പരിഗണിക്കപ്പെടുന്നു. അതിനാല്‍ negative tag ഉപയോഗിക്കണം.]
4. don't they
[Few അതിന്റെ comparative, superlative form-ല്‍ ഉപയോഗിക്കുമ്പോള്‍ question tag, negative-ല്‍ ആണ് വരിക.]
5. don't you
[Explanation No.2 കാണുക. ഇതിലെ main clause-ന്റെ subject, you ആയതിനാല്‍ ഇതേ clause-ന്റെ tag തന്നെ ഉപയോഗിക്കാം.]
6. haven't they
[Everyone-ന്റെ pronoun ആയി they ആണ് വരിക. Everyone ഒരു singular pronoun ആയതിനാലാണ് has എന്ന singular verb ഉപയോഗിച്ചത്. എന്നാല്‍ they ഒരു plural pronoun ആയതിനാല്‍ has ഉപയോഗിക്കാനാവില്ല. പകരം plural verb ആയ have ഉപയോഗിക്കണം.]
7. aren't they
[Few വരുന്നത് വാക്യാവസാനമാണെങ്കില്‍ ആ വാക്യം positive meaning നല്‍കുന്നതിനാല്‍ negative tag ഉപയോഗിക്കണം.]
8. did they
[Few വരുന്നത് വാക്യാരംഭത്തിലാണെങ്കില്‍ negative meaning ലഭിക്കുന്നതിനാല്‍ positive tag ഉപയോഗിക്കാം.]
9. isn't he
[Of-നുശേഷം few വന്നാല്‍ positive meaning ലഭിക്കും. അതിനാല്‍ negative tag ഉപയോഗിക്കണം.]
10. doesn't he
[Every few ഉപയോഗിച്ചാല്‍ വാക്യം positive ആയി മാറും. അതിനാല്‍ negative tag ഉപയോഗിക്കണം.]

[No, not, none എന്നിവ full negative words ആയതിനാല്‍ ഇത്തരം വാക്കുകള്‍ വാക്യത്തില്‍ ഉണ്ടെങ്കില്‍ പ്രസ്തുത വാക്യത്തിന്റെ question tag, positive ആയിരിക്കണമെന്നാണ് നമ്മള്‍ സാധാരണ പഠിക്കുന്നത്. എന്നാല്‍ ചില സന്ദര്‍ഭത്തില്‍ ഇവയുടെ സാന്നിദ്ധ്യമുണ്ടായാല്‍പ്പോലും negative tag തന്നെ ഉപയോഗിക്കേണ്ടിവരും. സാധാരണ negative words വന്നാല്‍ വാക്യത്തിന് negative meaning ആണ് ലഭിക്കുക. എന്നാല്‍ ചിലപ്പോള്‍ ഇത്തരം negative words ഉള്ള വാക്യം negative meaning-നുപകരം positive meaning തരും. അത്തരം സന്ദര്‍ഭത്തിലാണ് negative sentence-ന് negative tag തന്നെ ഉപയോഗിക്കേണ്ടിവരുന്നത്. 
ഇത്തരം ചോദ്യങ്ങള്‍ PSC-യുടെ ഒരു പരീക്ഷയിലും വന്നതായി അറിവില്ല. ഇനി വരികയാണെങ്കില്‍ കൂടുതല്‍ സാധ്യത Degree Level പരീക്ഷകളിലാണ്. എന്തുതന്നെയായാലും, നിങ്ങള്‍ ഇത്തരം നിയമങ്ങള്‍ (Advanced Rules of Grammar) പഠിച്ചുവെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.]
11. didn't they
[not ഒരു negative word ആയതിനാല്‍ സ്വാഭാവികമായും നാം positive tag ആണ് ഉപയോഗിക്കുക. എന്നാല്‍ ഇവിടെ negative tag തന്നെ ഉപയോഗിക്കണം. കാരണം വാക്യത്തില്‍ രണ്ടു negatives വന്നാല്‍ അത് positive meaning ആണ് നല്‍കുക. ഈ വാക്യത്തിലെ not unpleasant എന്ന double negative നല്‍കുന്ന അര്‍ത്ഥം pleasant എന്നാണ്. അപ്പോള്‍ അര്‍ത്ഥം positive ആയി. അതിനാല്‍ ഇത്തരത്തില്‍ negative words, positive meaning നല്‍കുകയാണെങ്കില്‍ negative words ഉള്ള വാക്യത്തിനും negative tag നല്‍കണം.]
12. weren't they
[ഈ വാക്യത്തിലെ no doubt എന്ന വാചകത്തില്‍ no വന്നിട്ടുണ്ടെങ്കിലും അര്‍ത്ഥം positive-ലേക്കാണ് വരുന്നത്. No doubt shocked എന്നു പറഞ്ഞാല്‍ അര്‍ത്ഥം deeply shocked എന്നാണ്. അതിനാല്‍ ഈ വാക്യത്തിനും negative tag ഉപയോഗിക്കണം.]
13. wasn't he
[None other than എന്ന വാചകത്തിലെ none ഒരു negative word ആണെങ്കിലും none other than ഉപയോഗിക്കുന്നത് negative meaning-ല്‍ അല്ല. None other than the mayor എന്നു പറഞ്ഞാല്‍ അര്‍ത്ഥം മേയര്‍ തന്നെ എന്നാണ്. അതിനാല്‍ വാക്യം positive meaning-ലേക്ക് നീങ്ങുന്നു. ഇക്കാരണം കൊണ്ട് none other than അടങ്ങുന്ന വാക്യത്തിന്റെ question tag, negative ആയിരിക്കണം.]
14. shouldn't you
[ഇതൊരു conditional sentence ആണ്. ഇത്തരം വാക്യത്തില്‍ main clause-ന്റെ tag ആണ് ഉപയോഗിക്കേണ്ടത്. ഇവിടെയുള്ള main clause വന്നിരിക്കുന്നത് positive-ല്‍ ആയതിനാല്‍ negative tag ഉപയോഗിക്കണം. If-clause, negative ആയതിനാല്‍ positive tag ഉപയോഗിക്കേണ്ടതില്ല.]
15. isn't she
[Unable നല്‍കുന്നത് not able എന്ന അര്‍ത്ഥമാണ്. എങ്കില്‍പ്പോലും un- ചേര്‍ത്തുവരുന്ന വാക്കുകളുള്ള sentence-ല്‍ സാധാരണ ഉപയോഗിക്കുന്നത് negative tag ആണ്. അതേസമയം, അര്‍ത്ഥമെടുക്കുമ്പോള്‍ negative meaning വരുന്നതിനാല്‍ positive tag ഉപയോഗിക്കണമെന്ന അഭിപ്രായമുള്ളവരും ഇവയിലേതും ഉപയോഗിക്കാമെന്ന് അഭിപ്രായമുള്ളവരും ഉണ്ട്. പൊതുവെ പറഞ്ഞാല്‍ negative tag-ഉം positive tag-ഉം ഉപയോഗിക്കാം. പക്ഷേ കൂടുതലും ഉപയോഗിക്കുന്നത് negative tag ആണെന്ന് മാത്രം.] 

                   *********************

No comments:

Post a Comment